രാസവളവില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക സംഘം പ്രവർത്തകരുടെ മാർച്ചും ധർണ്ണയും

രാസവള വില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക സംഘം പ്രവർത്തകരുടെ മാർച്ചും ധർണ്ണയും

ഇരിങ്ങാലക്കുട: രാസവള വില വർധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത മിനിമം താങ്ങുവില പ്രഖ്യാപിക്കുക, രാസവള സബ്ബ്സിഡി പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട്

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. കേരള കർഷക സംഘം ഏരിയാ പ്രസിഡന്റ് ടി.എസ്.സജീവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ച ധർണ്ണ കേരള കർഷക സംഘം ജില്ല എക്സിക്യൂട്ടീവ് അംഗം ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കർഷക സംഘം ഏരിയാ സഹഭാരവാഹികളായ കെ.വി.ജിനരാജ് ദാസൻ, എൻ.കെ. അരവിന്ദാക്ഷൻ മാസ്റ്റർ, എം.നിഷാദ്,വി.എൻ. ഉണ്ണികൃഷ്ണൻ, കെ.കെ.ഷൈജു, ഐ.ആർ.നിഷാദ്, കെ.എം. സജീവൻ, എം. അനിൽകുമാർ, മീനാക്ഷി ജോഷി, എം. മിനി എന്നിവർ സംസാരിച്ചു. ഏരിയാ വൈസ് പ്രസിഡന്റ് എം.ബി.രാജു മാസ്റ്റർ സ്വാഗതവും ഏരിയാ ട്രഷറർ കെ.ജെ.ജോൺസൺ നന്ദിയും പറഞ്ഞു.

Please follow and like us: