കാരുകുളങ്ങര ക്ഷേത്രം മേൽശാന്തിയെ അധിക്ഷേപിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് പ്രവർത്തകരുടെ പ്രതിഷേധപ്രകടനം; സ്വകാര്യ സംഭാഷണവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്നും ജാതീയമായ ഒരു വേർതിരിവും പ്രകടിപ്പിച്ചിട്ടില്ലെന്നും കാരുകുളങ്ങര എൻഎസ്എസ് കമ്മിറ്റി

കാരുകുളങ്ങര ക്ഷേത്രം മേൽശാന്തിയെ സമുദായത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ അധിക്ഷേപിച്ച സ്ത്രീയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പട്ടണത്തിൽ കെപിഎംഎസ് പ്രവർത്തകരുടെ പ്രതിഷേധപ്രകടനം; സ്വകാര്യ സംഭാഷണവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്നും ജാതീയമായ ഒരു വേർതിരിവും നടത്തിയിട്ടില്ലെന്ന് എൻഎസ്എസ് കാരുകുളങ്ങര കമ്മിറ്റി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാരുകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കത്തിന് ഇടയിൽ ക്ഷേത്രം മേൽശാന്തിയെ സമുദായത്തിൻ്റെയും നിറത്തിൻ്റെയും പേരിൽ അധിക്ഷേപിച്ച നായർ സമുദായംഗമായ ബീന കൃഷ്ണകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെപിഎംഎസ് പ്രവർത്തകരുടെ പട്ടണത്തിൽ പ്രകടനം. കെപിഎംഎസ് ഇരിങ്ങാലക്കുട എരിയ യൂണിയൻ്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം കെപിഎംഎസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എൻ സുരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി സി രഘു, ശശി കൊരട്ടി, ശോഭന, എരിയ സെക്രട്ടറി കെ സി രാജീവ്, എരിയ പ്രസിഡണ്ട് രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

അതേ സമയം ബീന കൃഷ്ണകുമാറും മുൻ സെക്രട്ടറിയായിരുന്ന ജലജ എസ് മേനോനും തമ്മിൽ നടത്തിയ സ്വകാര്യ സംഭാഷണവുമായി ക്ഷേത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും ജാതീയമായ ഒരു വേർതിരിവും എൻഎസ്എസ് നടത്തിയിട്ടില്ലെന്നും എൻഎസ്എസ് കാരുകുളങ്ങര കരയോഗം പത്രക്കുറിപ്പിൽ അറിയിച്ചു.

Please follow and like us: