മുകുന്ദപുരം താലൂക്കിൽ കൂടുതൽ വീടുകൾ വെള്ളക്കെട്ടിൽ; ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 37 ഓളം പേർ

താലൂക്കിൽ കൂടുതൽ വീടുകൾ വെള്ളക്കെട്ടിൽ; ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 37 പേർ

ഇരിങ്ങാലക്കുട : വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മുകുന്ദപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ എണ്ണം 37ആയി. പടിയൂർ പഞ്ചായത്തിൽ പത്തനങ്ങാടി, എടതിരിഞ്ഞി, തേമാലിത്തറ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളാണ് വെള്ളക്കെട്ടിലായിട്ടുള്ളത്. വെള്ളം കയറിയിട്ടുണ്ട്. എച്ച്ഡിപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ എഴ് കുടുംബങ്ങളിൽ നിന്നായി 15 പേരും പൂമംഗലം പഞ്ചായത്തിൽ എടക്കുളം എസ്എൻജിഎസ്എസ് സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി എട്ട് പേരും പറപ്പൂക്കര പഞ്ചായത്തിൽ നന്തിക്കര സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ മൂന്ന് കുടുംബങ്ങളിൽ നിന്നായി 14 പേരുമാണ് കഴിയുന്നത്. താലൂക്കിൽ കാറ്റിലും മഴയിലും തുമ്പൂർ മണപ്പറമ്പിൽ സോമസുന്ദരൻ, മാടായിക്കോണം കരിപ്പറമ്പിൽ നൗഷാദ്, തളിയക്കോണം തയ്യിൽ പ്രസന്ന എന്നിവരുടെ വീടുകളുടെ മേൽ മരം വീണിട്ടുണ്ട്.

Please follow and like us: