കരുവന്നൂർ ബാങ്ക് കൊള്ള; സിപിഎം ജില്ലാ ഘടകം പിരിച്ച് വിടണമെന്നും സഹകാരികൾക്ക് ഉടൻ പണം നൽകണമെന്നും ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധസമരം

കരുവന്നൂർ ബാങ്ക് കൊള്ള; സിപിഎം ജില്ലാ ഘടകം പിരിച്ച് വിടണമെന്നും സഹകാരികൾക്ക് ഉടൻ പണം നൽകണമെന്നും ആവശ്യപ്പെട്ട് ബാങ്കിന് മുന്നിൽ ബിജെപി യുടെ പ്രതിഷേധസമരം

ഇരിങ്ങാലക്കുട: ഇഡി നടപടികളുടെ പശ്ചാത്തലത്തിൽ സിപിഎം തൃശൂർ ജില്ലാ ഘടകം പിരിച്ച് വിടുക, കെ രാധാകൃഷ്ണൻ എം പി രാജി വയ്ക്കുക,സഹകാരികൾക്ക് ഉടൻ പണം തിരിച്ച് നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട്

കരുവന്നൂർ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ ബിജെപി മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ സമരം. മുൻ ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ സമരം ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറിമാരായ കൃപേഷ് ചെമ്മണ്ട,കെ പി ഉണ്ണികൃഷ്ണൻ, ജില്ല വൈസ് പ്രസിഡണ്ട് പി എസ് അനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് ചെറാക്കുളം,ജില്ലാ സെക്രട്ടറിമാരായ ശ്യാംജി മാടത്തിങ്കൽ, അജീഷ് പൈക്കാട്ട്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി സി രമേഷ്,മീഡിയ സെൽ ജില്ലാ കൺവീനർ ശ്രീജേഷ്, എം വി സുരേഷ് എന്നിവർ സംസാരിച്ചു.

മണ്ഡലം ഭാരവാഹികളായ ജോജൻ കൊല്ലാട്ടിൽ,അമ്പിളി ജയൻ, അജയൻ തറയിൽ, ടി കെഷാജു,ടൗൺ,

പൊറത്തിശ്ശേരി ഏരിയ പ്രസിഡണ്ടുമാരായ ലിഷോൺ ജോസ്, സൂരജ് കടുങ്ങാടൻ,മായ അജയൻ, വിജയകുമാരി അനിലൻ,സരിത സുഭാഷ്,റീജ സന്തോഷ് എന്നിവർ നേതൃത്വം നൽകി.

Please follow and like us: