കനത്ത മഴ; എടതിരിഞ്ഞിയിൽ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി; പുല്ലൂരിൽ ഒരു വീട് മരം വീണ് ഭാഗികമായി തകർന്നു; മരങ്ങൾ വീണ് ഇരിങ്ങാലക്കുട മേഖലയിൽ തകർന്നത് നാല്പതോളം വൈദ്യുതി പോസ്റ്റുകൾ

കനത്ത മഴ; എടതിരിഞ്ഞിയിൽ ദുരിതാശ്വാസക്യാമ്പ് തുടങ്ങി; പുല്ലൂരിൽ ഒരു വീട് ഭാഗികമായി തകർന്നു; മരങ്ങൾ വീണ് ഇരിങ്ങാലക്കുട മേഖലയിൽ തകർന്നത് നാല്പതോളം വൈദ്യുതി പോസ്റ്റുകൾ

 

ഇരിങ്ങാലക്കുട : കനത്ത മഴയിൽ പടിയൂർ പഞ്ചായത്തിലെ പത്തനങ്ങാടി പ്രദേശത്ത് വീടുകളിൽ വെളളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പ് തുടങ്ങി. മൂന്ന് കുടുംബങ്ങളിൽ നിന്നായി ഒൻപത് പേരാണ് എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഉള്ളത്. കാറ്റിലും മഴയിലും മരം വീണ് താലൂക്കിൽ പുല്ലൂർ കൊളക്കാട്ടിൽ ബിജുവിൻ്റെ വീട് ഭാഗികമായി തകർന്നു.

അതേ സമയം ശക്തമായ കാറ്റിൽ മരങ്ങൾ വീണ് പോസ്റ്റുകൾ തകർന്നും വൈദ്യുതി ലൈനുകൾ തകർന്നതിനെ തുടങ്ങിയ മുടങ്ങിയ വൈദ്യുതി വിതരണം പുനസ്ഥാപിക്കാനുള്ള പ്രയത്നങ്ങളിലാണ് കെഎസ്ഇബി അധികൃതർ. കെഎസ്ഇബി ഇരിങ്ങാലക്കുട ഡിവിഷനുകളുടെ പരിധിയിൽ നാല്പതോളം പോസ്റ്റുകളാണ് തകർന്നിട്ടുള്ളത്. 130 ഓളം ഇടങ്ങളിൽ ലൈനുകളും തകർന്നിട്ടുണ്ട്.ചേലൂർ, അമേരിക്കൻ കെട്ട്, കണ്ഠേശ്വരം എന്നിവടങ്ങളിൽ എതാനും ദിവസങ്ങളായി വൈദ്യുതി വിതരണം മുടങ്ങിയ നിലയിലാണ് . പോസ്റ്റുകൾ പുനസ്ഥാപിക്കാൻ നാളെ മുതൽ കൂടുതൽ കരാറുകാരെ ചുമതലപ്പെടുത്തുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു. പട്ടണത്തിലെ വൈദ്യുതി വിതരണം പുനസ്ഥാപിച്ച് കഴിഞ്ഞെങ്കിലും പടിയൂർ, പൂമംഗലം പഞ്ചായത്തുകളിൽ ഇനിയും പൂർണ്ണമായും പ്രവർത്തനസജ്ജമായിട്ടില്ല. ബുധനാഴ്ച വൈകീട്ട് തെങ്ങ് വീണ് പടിയൂർ പഞ്ചായത്തിൽ ചെട്ടിയാലിൽ ആറ് പോസ്റ്റുകൾ തകർന്നിട്ടുണ്ട്

Please follow and like us: