പിഷാരോടി സമാജം കേന്ദ്ര വാർഷികം മെയ് 25 ന് ഇരിങ്ങാലക്കുടയിൽ
ഇരിങ്ങാലക്കുട :പിഷാരോടി സമാജം 48 -മത് കേന്ദ്ര വാർഷികം മെയ് 25 ന് ഗായത്രി ഹാളിൽ നടക്കും. രാവിലെ 10 ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ഹരിശങ്കർമേനോൻ വാർഷികയോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെയും പുറത്തെയും ഇരുപത് ശാഖകളിൽ നിന്നായി 600 ഓളം പേർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ചെയർപേഴ്സൺ മായാ സുന്ദരേശ്വൻ,ജനറൽ കൺവീനർ സി ജി മോഹനൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. പിഷാരോടി എഡ്യുക്കേഷണൽ വെൽഫെയർ സൊസൈറ്റി വാർഷികം 11. 30 ന് ഡോ രാജേന്ദ്രകുമാർ ആനായത്ത് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 3.30 ന് ചേരുന്ന പൊതുസമ്മേളനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയും 4.30 ന് നടക്കുന്ന കലാ സാംസ്കാരിക പരിപാടികൾ നടനകൈരളി ഡയറക്ടർ വേണുജിയും ഉദ്ഘാടനം ചെയ്യും. ചീഫ് കോർഡിനേറ്റർ വി പി രാധാകൃഷ്ണൻ, രാജൻ പിഷാരോടി, കെ പി മോഹൻദാസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.