മുകുന്ദപുരം താലൂക്ക് ലൈബ്രറി എക്സിക്യൂട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് ജയം

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സ്ക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് ജയം

ഇരിങ്ങാലക്കുട : ഏഴാം ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് ജയം. ആകെയുള്ള 132 വോട്ടർമാരിൽ 112 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.കെ.ജി.മോഹനൻ,രാജൻ നെല്ലായി,എം.ബി.രാജു,വിനി.കെ.ആർ ദേവരാജൻ.എ.കെ,ശശിധരൻ.എം.കെ,അർഷാദ്.കെ.എസ്,

ഷെറിൻ അഹമ്മദ്.കെ.എച്ച്,

സുരേഷ്കുമാർ.കെ.എൻ എന്നിവരാണ് വിജയിച്ചത്.ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഉപജില്ലാ ഓഫീസർ ഡോ.എം.സി.നിഷ വരണാധികാരിയായ ഇരുന്നു.

Please follow and like us: