നഗരസഭ പരിധിയിലെ കണക്കൻ കുളത്തിന് ഇനി കവചമായി കയർഭൂവസ്ത്രം; നിർമ്മാണ പ്രവർത്തനങ്ങൾ 145000 രൂപ ചിലവഴിച്ച്
ഇരിങ്ങാലക്കുട : നഗരസഭ വാർഡ് അഞ്ചിലെ കണക്കൻ കുളത്തിൽ കയർ ഭൂവസ്ത്രം വിരിച്ച് നവീകരിച്ചു.വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്നിരുന്ന കുളം അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിയാണ് കയർ വസ്ത്രം വിരിച്ച് മനോഹരമാക്കിയത്. പ്രവ്യത്തിക്കായി 145,000 രൂപ അടങ്കൽ തുകയും 227 തൊഴിൽ ദിനങ്ങളും വിനിയോഗിച്ചു. തൃശ്ശൂർ ജില്ലയിലെ നഗരസഭയിൽ വച്ച് ഈ പ്രവർത്തി നടപ്പിലാക്കിയ ആദ്യത്തെ നഗരസഭയാണ് ഇരിങ്ങാലക്കുട നഗരസഭ. പ്രവർത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ അധ്യക്ഷത വഹിച്ചു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി സി ഷിബിൻ, ഫെനി എബിൻ വെള്ളാനിക്കാരൻ, ജെയ്സൺ പാറേക്കാടൻ,നഗരസഭ സെക്രട്ടറി എം എച്ച് ഷാജിക്ക്, കയർ ഇൻസ്‌പെക്ടർ പ്രിയ പി കെ .വാർഡ് കൗൺസിലർ അജിത്കുമാർ തൊഴിലുറപ്പ് ഉദ്യോഗസ്ഥൻ സിജിൻ ടി എസ് എന്നിവർ സംസാരിച്ചു.