കോണത്തുകുന്ന് സ്വദേശിനിയായ വയോധികയുടെ സ്വർണ്ണമാല ബൈക്കിലെത്തി കവർന്ന യുവാവ് അറസ്റ്റിൽ

കോണത്തുകുന്ന് സ്വദേശിനിയായ വയോധികയുടെ സ്വർണ്ണമാല ബൈക്കിലെത്തി കവർന്ന യുവാവ് അറസ്റ്റിൽ

 

ഇരിങ്ങാലക്കുട : കോണത്തുകുന്ന് എംഡി കൺവെൻഷൻ സെന്ററിന് സമീപമുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി കോമളയുടെ (67 വയസ് ) കഴുത്തിൽ കിടന്നിരുന്ന 2,10,000 രൂപ വില വരുന്നതും മൂന്ന് പവൻ തൂക്കം വരുന്നതുമായ ലോക്കറ്റ് സഹിതമുളള സ്വർണ്ണമാല ബൈക്കിൽ വന്ന് കവർന്ന മലപ്പുറം കുറ്റിപ്പുറം സ്വദേശി വലിയകത്ത് വീട്ടിൽ അക്കു എന്നറിയപ്പെടുന്ന കാജ ഹുസൈൻ ( 30 വയസ് )എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഈ മാസം ഒന്നിന് ഉച്ചക്കായിരുന്നു സംഭവംകാജ ഹുസൈൻ മുനമ്പം, നോർത്ത് പറവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ ഓരോ തട്ടിപ്പു കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിങ്ങാലക്കുട പോലീസ് സി ഐ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർ ദിനേഷ് കുമാർ, എസ് സി പി ഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Please follow and like us: