എ പ്ലസ് വിജയവുമായി സഹോദരങ്ങൾ; പഠനം എൽകെജി മുതൽ നടവരമ്പ് ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ
ഇരിങ്ങാലക്കുട : എ പ്ലസ് വിജയവുമായി സഹോദരിമാർ. നടവരമ്പ് ഗവ മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ കൃഷ്ണേന്ദു, കൃഷ്ണതുളസി, കൃഷ്ണപ്രിയ എന്നിവരാണ് പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് വിജയം നേടി നാടിൻ്റെയും സ്കൂളിൻ്റെയും അഭിമാനമായത്. എൽകെജി മുതൽ നടവരമ്പ് ഗവ മോഡൽ സ്കൂളിൽ തന്നെയായിരുന്നു പഠനം. നടവരമ്പ് അച്ചത്തുപറമ്പിൽ ചന്ദ്രൻ്റെയും ഇന്ദിരയുടെയും മക്കളാണ്.