വിസ തട്ടിപ്പ്; എഴ് പേരിൽ നിന്നായി മുപ്പത് ലക്ഷത്തോളം രൂപ കവർന്ന കേസിൽ കാറളം ചെമ്മണ്ട സ്വദേശി അറസ്റ്റിൽ

വിസ തട്ടിപ്പ് ; വിദേശത്ത് ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് എഴ് പേരിൽ നിന്നായി 29,800,00 രൂപ തട്ടിയെടുത്ത കേസിൽ കാറളം ചെമ്മണ്ട സ്വദേശി അറസ്റ്റിൽ

ഇരിങ്ങാലക്കുട : വിദേശത്ത് ജോലിക്കുള്ള വിസ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലരിൽ നിന്നായി 2980000 രൂപ തട്ടിയെടുത്ത കേസിൽ കാറളം ചെമ്മണ്ട സ്വദേശി തെക്കേക്കര വീട്ടിൽ ആൽവിൻ (28 വയസ്സ്)എന്നയാളെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐപിഎസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.അഗ്നീറ എബ്രോഡ് എഡുക്കേഷണൽ ആൻ്റ് ജോബ് കൺസൽട്ടൻസി എന്ന സ്ഥാപനം നടത്തിയിരുന്ന ആൽവിനും കിഴുത്താണി സ്വദേശി ചെമ്പിപറമ്പിൽ വീട്ടിൽ സുനിൽകുമാർ ( 53 വയസ്സ്) , ഭാര്യ നിഷ സുനിൽകുമാർ എന്നിവർ ചേർന്നാണ് തട്ടിപ്പ് നടത്തിയത്.

വിദേശത്ത് എഴ് പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തത്. കോടതിയിൽ ഹാജരാക്കിയ ആൽവിനെ റിമാന്റ് ചെയ്തു.

ആൽവിനെതിരെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ എഴ് കേസുകൾ കൂടാതെ പുതുക്കാട്, കൊടകര, വെള്ളിക്കുങ്ങര പോലീസ് സ്റ്റേഷനുകളിൽ സമാനമായ കുറ്റകൃത്യത്തിന് മൂന്ന് കേസുകൾ കൂടിയുണ്ടെന്ന് പോലീസ് അറിയിച്ചു.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർമാരായ ക്ലീറ്റസ്.സി.എം, ശ്രീധരൻ, സേവ്യർ, സീനിയർ സിവിൽ പോലീസ് ഓഫീസർ രാഹുൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു

Please follow and like us: