ആനന്ദപുരത്തെ കൊലപാതകം; പ്രതിയായ ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ
പുതുക്കാട് : സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ കാക്ക വിഷ്ണു എന്ന് അറിയപ്പെടുന്ന വിഷ്ണു (32 വയസ്സ്) പോലീസ് കസ്റ്റഡിയിൽ.സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ ആനന്ദപുരം പാടത്ത് നിന്നാണ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം വിഷ്ണുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. വിഷ്ണുവിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടി, മോഷണം, വീടുകയറി ആക്രമണം എന്നീ മൂന്ന് ക്രിമിനൽ കേസുകളുണ്ട്.ചാലക്കുടി ഡിവൈഎസ്പി സുമേഷ്.കെ, പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് കമാർ, സബ് ഇൻസ്പെക്ടർമാരായ പ്രദീപ്.എൻ, കൃഷ്ണൻ, ലിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സുജിത്ത്, അജി, ഷഫീക്ക്, ദീപക്, സിവിൽ പോലീസ് ഓഫീസർമാരായ സിനീഷ്, കിഷോർ, നവീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.