കൊടകരയിൽ മർമ്മചികിത്സാകേന്ദ്രത്തിൽ ചികിത്സക്കെത്തിയ യുവതിയെ ലൈംഗികാതിക്രമം ചെയ്ത കേസിൽ മർമ്മചികിത്സാകേന്ദ്രത്തിന്റെ ഉടമസ്ഥൻകൂടിയായ പ്രതി അറസ്റ്റിൽ
കൊടകര : കൊടകര വല്ലപ്പാടിയിലുള്ള ആർട്ട് ഓഫ് മർമ്മ എന്ന സ്ഥാപനത്തിൽ ചികിത്സക്കെത്തിയ യുവതിയെ ലൈംഗികാതിക്രമം ചെയ്ത കേസിൽ മർമ്മചികിത്സാകേന്ദ്രത്തിന്റെ ഉടമസ്ഥൻ കൂടിയായ പ്രതിയെ കൊടകര പോലീസ് അറസ്റ്റ് ചെയ്തു. കൊടകര വട്ടേക്കാട് വിരിപ്പിൽ വീട്ടിൽ സിൻഡെക്സ് സെബാസ്റ്റ്യൻ (47 വയസ്സ്) എന്നയാളെയാണ് കൊടകര പോലീസ് പിടികൂടിയത്.തൃക്കൂർ സ്വദേശിയായ യുവതി വലതുകൈയുടെ തരിപ്പിന് ചികിത്സയ്ക്കായി ആർട്ട് ഓഫ് മർമ്മ സ്ഥാപനത്തിൽ എത്തി. ഉഴിച്ചിലിനായി വനിതാ ജീവനക്കാർ ഉണ്ടായിരിക്കെ അവരെ ഒഴിവാക്കി പ്രതി ‘ചികിത്സ’ എന്ന വ്യാജേന യുവതിയെ നിർബന്ധിച്ച് വിവസ്ത്രയാക്കുകയും, ലൈംഗിക ചുവയോടെ സംസാരിക്കുകയും, പിന്നീട് ലൈംഗികാതിക്രമം ചെയ്യുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കൊടകര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി കെ ദാസ് , സബ്ബ് ഇൻസ്പെക്ടർ സുരേഷ് ഇഎ, എഎസ്ഐമാരായ ജ്യോതി ലക്ഷ്മി, ബേബി, ഗോകുലൻ, ആഷ്ലിൻ ജോൺ , സീനിയർ സിവിൽ പോലീസ് ഓഫിസർ അനീഷ്, സിവിൽ പോലീസ് ഓഫിസർമാരായ ശ്രീജിത്ത്, ജിലു സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.