മാങ്ങ പറിക്കാൻ കയറിയ പട്ടേപ്പാടം സ്വദേശി മാവിൽ നിന്നു വീണു മരിച്ചു
ഇരിങ്ങാലക്കുട : മാങ്ങ പറിക്കാൻ കയറിയ ആൾ മാവിൽ നിന്നും വഴുതി വീണ് മരിച്ചു. പട്ടേപ്പാടം തെരുവിൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദർ മകൻ ഷാജി ( 56 ) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ആക്കപ്പിള്ളിപ്പൊക്കത്തുള്ള പറമ്പിൽ വച്ചായിരുന്നു അപകടം. മാങ്ങ പൊട്ടിച്ച് കഴിഞ്ഞ് ഇറങ്ങുന്നതിനിടയിലായിരുന്നു അപകടം. ഉടനെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജമീലയാണ് മാതാവ്.ഷക്കീല ഭാര്യയും
ഷജില, ഷാനവാസ് എന്നിവർ മക്കളും
ഷാഹിർ മരുമകനുമാണ് .ഖബറടക്കം ഞായറാഴ്ച (ഏപ്രിൽ 20 ന് ) രാവിലെ 10 മണിക്ക് പട്ടേപ്പാടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ആളൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു.