വിൽപ്പനയ്ക്കെത്തിയ യുവതിയെ അപമാനിച്ച കേസിൽ ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിൽ

വിൽപ്പനയ്‌ക്കായി വീട്ടുമുറ്റത്തെത്തിയ യുവതിയെ കയറിപ്പിടിക്കുകയും അപമാനിക്കുകയും ചെയ്ത കേസിൽ ഇരിങ്ങാലക്കുട സ്വദേശി അറസ്റ്റിൽ.

 

ഇരിങ്ങാലക്കുട :വീട്ടുമുറ്റത്ത് വിൽപ്പനയ്‌ക്കെത്തിയ യുവതിയെ കയറിപ്പിടിച്ച് വീട്ടിനകത്തേക്ക് വലിച്ച് കയറ്റാൻ ശ്രമിക്കുകയും ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തി അപമാനിക്കുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഇരിങ്ങാലക്കുട പയ്യാക്കൽ വീട്ടിൽ രാജീവിനെ (50) ആണ് ഇരിങ്ങാലക്കുട പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ഡിസ്ട്രിബ്യൂഷൻ കമ്പനിയിൽ സെയിൽസ് മാനേജർ ട്രെയിനിയായി ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയായ യുവതി കഴിഞ്ഞ ദിവസം വൈകീട്ട് 6 മണിയോടെ വിൽപ്പനയ്‌ക്കായി രാജീവിന്റെ വീട്ടുമുറ്റത്തെത്തിയപ്പോൾ എത്തിയപ്പോഴായിരുന്നു സംഭവം.ഭയന്ന് ഓടിപ്പോയ യുവതിയെ പ്രതി പിന്തുടർന്ന് വീണ്ടും അപമാനകരമായി പെരുമാറിയതായും പരാതിയുണ്ട്

ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ, സബ്ബ് ഇൻസ്പെക്ടർമാരായ ദിനേശ് കുമാർ,സതീശൻ , എഎസ്ഐ സുനിത, സിവിൽ പോലീസ് ഓഫിസർമാരായ രാജശേഖരൻ, മുരളീകൃഷ്ണ എന്നിവർ ചേർന്നാണ് രാജീവിനെ അറസ്റ്റ് ചെയ്തത്.

Please follow and like us: