ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; സമരം രാഷ്ട്രീയനേതൃത്വങ്ങൾ എറ്റെടുക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ വർഗ്ഗീസ് തൊടുപറമ്പിൽ

ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; സമരം രാഷ്ട്രീയ നേതൃത്വം എറ്റെടുക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ വർഗ്ഗീസ് തൊടുപറമ്പിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവുമായി നടക്കുന്ന സമരം ഏറ്റെടുക്കാൻ രാഷട്രീയ നേതൃത്വം തയ്യാറാകണമെന്ന് സാമൂഹ്യ പ്രവർത്തകനും സ്റ്റേഷൻ വികസനസമിതിയുടെ മുഖ്യ സംഘാടകനുമായ വർഗ്ഗീസ് തൊടുപറമ്പിൽ. 1989 ൽ രൂപീകരിച്ച റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 15 മുതൽ സ്റ്റേഷൻ വികസനം എന്ന ആവശ്യം മുൻനിറുത്തി സമരങ്ങൾ നടന്നുവരികയാണ്. ഇതിനിടയിൽ ഇതേ ആവശ്യം ഉന്നയിച്ച് ചിലർ ബദൽ സമരങ്ങൾ ആരംഭിച്ചിരിക്കുകയാണ്. രാഷ്ട്രീയ കക്ഷികളായ സിപിഎം, സിപിഐ, കോൺഗ്രസ്സ്, ബിജെപി എന്നിവർ ബദൽ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഒരേ വിഷയം മുൻനിറുത്തി സമാന്തര സമരങ്ങളുടെ ആവശ്യമില്ല. സ്റ്റേഷൻ വികസനത്തിന് വേണ്ടിയുള്ള സമരം രാഷ്ട്രീയ നേതൃത്വങ്ങൾ എറ്റെടുക്കണം. അല്ലെങ്കിൽ വിഘടനസമരക്കാരെ തള്ളിപ്പറയണം. വിഷയം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കണമെന്ന് ആളൂർ പഞ്ചായത്ത് പ്രസിഡണ്ടിനോട് നിരവധി തവണ ആവശ്യപ്പെട്ടതാണ്. സമരമുഖത്ത് നിന്നും മാറി നില്ക്കുന്ന കാര്യം താൻ ആലോചിച്ച് വരികയാണെന്നും വർഗ്ഗീസ് തൊടുപറമ്പിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. /

Please follow and like us: