കുഴിക്കാട്ടുക്കോണത്ത് തെക്കേ കോൾപ്പാടം കർഷകസമിതിയുടെ കീഴിലുള്ള മോട്ടോർ ഷെഡ്ഡിൻ്റെ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി.
ഇരിങ്ങാലക്കുട : കുഴിക്കാട്ടുക്കോണത്ത് മുരിയാട് കായലിന്റെ തെക്കേ കോൾപ്പാടം കർഷകസമിതിയുടെ കീഴിലുള്ള കുടിലിങ്ങപ്പടവ് മോട്ടോർ ഷെഡ്ഡിന്റെ വടക്കുവശത്തു നിന്നും 72 സെന്റീമീറ്റർ ഉയരത്തിലുള്ള ഒരു കഞ്ചാവ് ചെടി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും പാർട്ടിയും കൂടി കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ചെടി കണ്ട് സംശയം തോന്നിയതിനെ തുടർന്ന് കർഷകരും നാട്ടുകാരം വിവരം അറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം നടത്തുകയായിരുന്നു. കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ദി ബോസ് ഇ പി, സന്തോഷ് എ, സിവിൽ എക്സൈസ് ഓഫീസർ കർണ്ണ അനിൽകുമാർ എക്സൈസ് ഡ്രൈവർ സുധീർ കെ കെ എന്നിവർ ഉണ്ടായിരുന്നു