കാൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സൗദി അറേബ്യൻ ചിത്രം ” നോറ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ

കാൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സൗദി അറേബ്യൻ ചിത്രം ” നോറ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ

ഇരിങ്ങാലക്കുട :കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യൻ ചിത്രം ” നോറ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രിൽ 11 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സൗദിയിലെ ഒരു വിദൂരഗ്രാമത്തിൽ കഴിയുന്ന നിരക്ഷരയും അനാഥയുമായ നോറയും ഗ്രാമത്തിൽ എത്തിപ്പെടുന്ന അധ്യാപകനായ നാദിറുമാണ് 94 മിനിറ്റുള്ള ചിത്രത്തിൻ്റെ കേന്ദ്ര കഥാപാത്രങ്ങളായി വരുന്നത്. 2023 ലെ റെഡ് സീ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച സൗദി ഫീച്ചർ ചിത്രത്തിനുള്ള അവാർഡ് നേടിയിരുന്നു. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന് .

Please follow and like us: