കേരള കോൺഗ്രസ്സ് പടിയൂർ മണ്ഡലം സമ്മേളനം ഏപ്രിൽ 6 ന് എടതിരിഞ്ഞി എച്ച്ഡിപി ഹാളിൽ

കേരള കോൺഗ്രസ്സ് പടിയൂർ മണ്ഡലം സമ്മേളനം എപ്രിൽ 6 ന് എടതിരിഞ്ഞി എച്ച്ഡിപി ഹാളിൽ

ഇരിങ്ങാലക്കുട : കേരള കോൺഗ്രസ്സ് പടിയൂർ മണ്ഡലം സമ്മേളനം എപ്രിൽ 6 ന് 3.30 ന് എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹാളിൽ നടക്കും. പാർട്ടി ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 200 ഓളം പേർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ഫിലിപ്പ് ഓളാട്ടുപുറം,മണ്ഡലം ഓഫീസ് ചാർജ്ജ് സെക്രട്ടറി തുഷാര ഷിജിൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ബൂത്ത്തല പുന സംഘടന, പഞ്ചായത്ത് തിരഞ്ഞെടുപ്പ് എന്നിവയെ സംബന്ധിച്ച പ്രവർത്തനരേഖക്ക് സമ്മേളനം രൂപം നൽകും. ജില്ലാ കമ്മിറ്റി അംഗം അജിത സദാനന്ദൻ, മണ്ഡലം ഭാരവാഹികളായ ബിജോയ് ചിറയത്ത്, ഷക്കീർ മങ്കാട്ടിൽ, അനൂപ് രാജ്, ആൻ്റു സി പി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു /.

Please follow and like us: