സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ വനിതാ ഹോസ്റ്റലും ഡേ കെയറും ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് എൻജിഒ യൂണിയൻ ഇരിങ്ങാലക്കുട എരിയ സമ്മേളനം
ഇരിങ്ങാലക്കുട : സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ വനിതാ ഹോസ്റ്റലും ഡേ കെയറും ആരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ഇരിങ്ങാലക്കുട എരിയ 62-ാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. ടൗൺ ഹാളിൽ നടന്ന സമ്മേളനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം രഞ്ജിനി ഉദ്ഘാടനം ചെയ്തു. എരിയ പ്രസിഡണ്ട് കെ വി വിപിൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി എസ് അനീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഭാരവാഹികളായി വി എസ് അനീഷ് (പ്രസിഡണ്ട്) , അജി എം എം , ഷീജ എസ് ടി (വൈസ്- പ്രസിഡണ്ടുമാർ) , കെ വി വിപിൻ ( സെക്രട്ടറി) , അജയ് പി , സജികുട്ടൻ (ജോയിൻ്റ് സെക്രട്ടറിമാർ) , സഞ്ജു കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.