വെള്ളാങ്ങല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മാപ്രാണം സ്വദേശി മരിച്ചു

വെള്ളാങ്ങല്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മാപ്രാണം സ്വദേശി മരിച്ചു.

ഇരിങ്ങാലക്കുട : ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാപ്രാണം സ്വദേശി മരിച്ചു. മാപ്രാണം ചിറയത്ത് വീട്ടിൽ പരേതനായ ജോണിയുടെ മകൻ ജോയ് ( 57) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെ വെള്ളാങ്ങല്ലൂർ പെട്രോൾ പമ്പിന് മുമ്പിൽ വച്ചായിരുന്നു അപകടം. ഇരിങ്ങാലക്കുടയിലുള്ള സ്വകാര്യ കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവായ ജോയ് ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. തൊട്ട് മുമ്പിൽ ഉണ്ടായിരുന്ന പൊറത്തിശ്ശേരി സ്വദേശിനികൾ ഓടിച്ചിരുന്ന സ്കൂട്ടർ പമ്പിലേക്ക് തിരിച്ചപ്പോൾ പുറകിൽ ഉണ്ടായിരുന്ന ജോയിയുടെ സ്കൂട്ടർ ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടനെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതയായ സിസിലിയാണ് അമ്മ . ഷെർലി ഭാര്യയും എബൽ മകനുമാണ്. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് മാപ്രാണം ഹോളി ക്രോസ്സ് ദേവാലയത്തിൽ നടത്തും.

Please follow and like us: