ഗുണ്ടകൾക്കെതിരെ പിടിമുറുക്കി തൃശൂർ റൂറൽ ജില്ലാ പോലീസ്; മൂന്ന് പേരെ തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തി
ഇരിങ്ങാലക്കുട : കാട്ടൂർ പോലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ ഗുണ്ടകളായ എടക്കുളം സ്വദേശി ഈശ്വരമംഗലത്ത് അഖിനേഷ് (24 വയസ്സ്), കാറളം വെളളാനിപട്ടന്റെകുന്ന് സ്വദേശിവെളിയത്ത് വീട്ടിൽ സനൽ (29 വയസ്സ്),വലപ്പാട് കഴിമ്പ്രം സുനാമി കോളനി സ്വദേശി ചാരുച്ചെട്ടി വീട്ടിൽ ആദർശ് (20 വയസ്സ്) എന്നിവരെ കാപ്പ ചുമത്തി തൃശൂർ ജില്ലയിൽ നിന്നും നാടുകടത്തി.
അഖിനേഷ് കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2020 ൽ വിഷ്ണുവാഹിദിനെ കൊലപ്പെടുത്തിയ കേസ്സിലും, 2021 ൽ ഒരു വധശ്രമക്കേസും, 2021 ൽ ഒരു കഞ്ചാവ് വിൽപ്പനക്കേസും, 2024 ൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസ്സിലും ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസ്സുകളിലെ പ്രതിയാണ്. സനൽ കാട്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ 2016, 2020, 2023 വർഷങ്ങളിൽ മൂന്ന് അടിപിടിക്കേസ്സും, 2024 ൽ ഒരു വധശ്രമക്കേസ്സും ഉൾപ്പെടെ അഞ്ചോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയാണ്. ആദർശ് വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 2023, 2024 വർഷങ്ങളിൽ അടിപിടക്കേസ്സ്, 2024 ൽ ഒരു വധശ്രമക്കേസ്സടക്കം നാലോളം കേസ്സുകളിൽ പ്രതിയാണ്.