മുരിയാട് സിയോനിലെ കൂടാര തിരുനാൾ ജനുവരി 29, 30 തീയതികളിൽ; ഒരു ലക്ഷത്തോളം പേർ ആഘോഷപരിപാടികളിൽ പങ്കെടുക്കുമെന്ന് സിയോൻ അധികൃതർ ഇരിങ്ങാലക്കുട : ലോകമെമ്പാടുമുള്ള എംപറർ ഇമ്മാനുവൽ ചർച്ച് (സീയോൻ) സഭ വിശ്വാസികളുടെ പ്രത്യാശാകേന്ദ്രമായ മുരിയാട് സീയോനിലെ കൂടാര തിരുന്നാൾ ജനുവരി 29, 30 തീയതികളിലായി ആഘോഷിക്കും.
29 ന് 3.30 നു ബൈബിൾ സംഭവങ്ങളെ ആധാരമാക്കി കുട്ടികൾ ഒരുക്കുന്ന ദൃശ്യാവിഷകാരങ്ങൾ, ഡിസ്പ്ലേകൾ, ബാൻ്റ് വാദ്യങ്ങൾ എന്നിവയുടെ അകമ്പടിയോടെ മുരിയാട് കേന്ദ്രീകരിച്ച് ഘോഷയാത്ര നടക്കുമെന്ന് ബ്രദർ തോമസ് ജോസഫ്, ജോസ് മാത്യു, ഫ്രിജോ ചുങ്കത്ത്എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിദേശികൾ അടക്കം ഒരു ലക്ഷത്തോളം പേർ ആഘോഷപരിപാടികളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സമാപന ദിനമായ 30 നു രാവിലെ മുതൽ സീയോൻ കാമ്പസിൽ ദിവ്യബലി,വചന ശുശ്രൂഷ, ദൈവാരാധന, സ്നേഹവിരുന്ന്, കലാപരിപാടികൾഎന്നിവ നടക്കും.ഈ മാസം 18 മുതൽ തിരുന്നാളിന് ഒരുക്കമായി വിവിധ ഭാഷകളിലുള്ള വചന ശുശ്രൂക്ഷകളും ദൈവാരാധനയും മറ്റ് പ്രാർഥനകളും ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്.
മുരിയാട് പ്രദേശത്ത് നടപ്പിലാക്കിയ സാമൂഹ്യ പ്രതിബദ്ധതാപദ്ധതികൾ ഈ വർഷത്തെ തിരുന്നാളിൻ്റെ പ്രത്യേകതയാണ്.മുരിയാട് സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ചു നൽകിയ കിഡ്സ് പാർക്ക്,കോൺവെൻ്റിന് സമീപത്തെ റോഡ് ടൈൽവിരിച്ച് സഞ്ചാരയോഗ്യമാക്കിയതും ഉദാഹരണങ്ങളാണെന്നും സിയോൻ അധികൃതർ അറിയിച്ചു.