കമ്മീഷൻ കുടിശ്ശിക ഉടൻ അനുവദിക്കണമെന്നും വേതന പാക്കേജ് കാലോചിതമായി പരിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ നടത്തിയ സമരം മുകുന്ദപുരം താലൂക്കിൽ പൂർണ്ണം.
ഇരിങ്ങാലക്കുട :റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, കേന്ദ്ര സർക്കാറിന്റെ ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ സംവിധാനം നടപ്പിലാക്കുന്നത് പിൻവലിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക. ഇ പോസ്സിന്റെ സർവ്വർ തകരാറുകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരികൾ സംസ്ഥാനതലത്തിൽ നടത്തുന്ന സമരം മുകുന്ദപുരം താലൂക്കിൽ പൂർണ്ണം. താലൂക്കിലെ 152 കടകളിൽ 151 ഉം സമരത്തിൽ പങ്കെടുത്തു. സമരത്തിൻ്റെ ഭാഗമായി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ ധർണ്ണ സമരം റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി ഡി പോൾ ഉദ്ഘാടനം ചെയ്തു.സംയുക്ത സമര സമിതി നേതാവ് സന്തോഷ് കല്ലൂർ അദ്ധ്യക്ഷത വഹിച്ചു. സംയുക്ത സമരസമിതി കൺവീനർ ജിബി,
നേതാക്കളായ പി മധു ,ജയാനന്ദൻ, ജോൺസൺ മാത്തള എന്നിവർ പ്രസംഗിച്ചു.