ഭക്തിസാന്ദ്രമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ് ; ഉൽസവത്തിന് എപ്രിൽ 21 ന് കൊടിയേറ്റും..

ഭക്തിസാന്ദ്രമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ് ; ഉൽസവത്തിന് എപ്രിൽ 21 ന് കൊടിയേറ്റും..

ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്. ഈ വർഷത്തെ തിരുവുത്സവ ദിവസങ്ങളിലെ അന്നദാനത്തിനാവശ്യമായ പലചരക്ക്, പച്ചക്കറി സാധനങ്ങളുടെ കലവറ നിറയ്ക്കൽ ചടങ്ങിന് ക്ഷേത്രം മേൽശാന്തി നീലകണ്ഠൻ തിരുമേനി ഭദ്രദീപം കൊളുത്തി ആരംഭം കുറിച്ചു. ക്ഷേത്രം കിഴക്കെ നടപ്പുരയിൽ നടന്ന ചടങ്ങിൽ അന്നദാനത്തിന് ആവശ്യമായ കുത്തരി,ഉണക്കലരി, നാളികേരം, ശർക്കര, പപ്പടം, നേന്ത്രക്കായ, ചേന, മത്തങ്ങ, കദളിപ്പഴം, തൈര്, ഫലവ്യഞ്ജനങ്ങൾ എന്നിവ ഭക്തജനങ്ങൾ വഴിപാടായി സമർപ്പിച്ചു. ദേവസ്വം ചെയർമാൻ അഡ്വ കെ എ ഗോപി , ഭരണസമിതി അംഗങ്ങളായ രാഘവൻ മുളങ്ങാടൻ, മുരളി ഹരിതം , അഡ്വ അജയ് കുമാർ, വി സി പ്രഭാകരൻ , കെ ബിന്ദു , പ്രവാസി വ്യവസായി വേണുഗോപാൽമേനോൻ, ദേവസ്വം ബോർഡ് മുൻ ചെയർമാൻ പ്രദീപ് മേനോൻ, ഭക്തജനങ്ങൾ ,ദേവസ്വം ജീവനക്കാർ എന്നിവർ പങ്കെടുത്തു. തിരുവുത്സവം എപ്രിൽ 21 ന് കൊടികയറി മെയ് 1 ന് കൂടപ്പുഴ ആറാട്ട് കടവിൽ ആറാട്ടോടെ ആഘോഷിക്കും.

Please follow and like us: