ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനായി യുഡിഎഫിലെ ഫെനി എബിൻ വെള്ളാനിക്കാരനെ തിരഞ്ഞെടുത്തു …

ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനായി യുഡിഎഫിലെ ഫെനി എബിൻ വെള്ളാനിക്കാരനെ തിരഞ്ഞെടുത്തു …

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയുടെ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനായി ഭരണകക്ഷിയായ യുഡിഎഫിലെ ഫെനി എബിൻ വെള്ളാനിക്കാരനെ തിരഞ്ഞെടുത്തു. ഭരണകക്ഷിയിലെ ധാരണ പ്രകാരം സുജ സഞ്ജീവ്കുമാർ വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. എഴംഗ കമ്മിറ്റിയിൽ യുഡിഎഫിന് നാലും എൽഡിഎഫിന് രണ്ടും ബിജെപി ക്ക് ഒരംഗവുമാണുള്ളത്. കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ഫെനി എബിൻ വെള്ളാനിക്കാരന് നാലും എൽഡിഎഫ് സ്ഥാനാർഥി അൽഫോൺസ തോമസിന് രണ്ടും വോട്ടുകൾ ലഭിച്ചു. ബിജെപി അംഗം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ട് നിന്നു . നാല് വോട്ടുകൾ നേടിയ ഫെനി എബിൻ വെള്ളാനിക്കാരൻ തിരഞ്ഞെടുക്കപ്പെട്ടതായി റിട്ടേണിംഗ് ഓഫീസറും ഡെപ്യൂട്ടി കളക്ടറുമായ യമുന ദേവി പ്രഖ്യാപിച്ചു. തുടർന്ന് ഫെനി എബിൻ വെള്ളാനിക്കാരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 41 കാരിയായ ഫെനി എബിൻ യുഡിഎഫിലെ ഘടക കക്ഷിയായ കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം ജില്ലാ സെക്രട്ടറിയാണ്.ജെസിഐ ലേഡീസ് വിഭാഗം പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. വാർഡ് 19 ൽ നിന്നാണ് നഗരസഭ ഭരണ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ജനറൽ സെക്രട്ടറി എബിൻ മാത്യു വെള്ളാനിക്കാരൻ ഭർത്താവും അലിൻ, അമൽ എന്നിവർ മക്കളുമാണ്.

Please follow and like us: