റിട്ട. എസ്.പി. പൊറത്തിശ്ശേരി വേലപറമ്പില്‍ വി.വി. മോഹനന് (73) അന്തരിച്ചു.
ഇരിങ്ങാലക്കുട: റിട്ട. എസ്.പി. പൊറത്തിശ്ശേരി വേലപറമ്പില്‍ വി.വി. മോഹനന് (73) അന്തരിച്ചു. തൃശ്ശൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ എസ്.ഐ, സി.ഐ, ഡി.വൈ.എസ്.പി,എസ്.പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് റൂറല്‍ എസ്.പി.യായിരുന്നു. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡലിന് അര്‍ഹനായിട്ടുണ്ട്. ഭാര്യ: വിജു. മക്കള്‍: മീട്ടു (ദുബായ്), മുല്ലു മോഹന്‍. മരുമക്കള്‍: സോജ, ഡോ. സുഭാഷ് (കെ.ജെ. ഹോസ്പിറ്റല്‍, കൊടുങ്ങല്ലൂര്‍). സംസ്കാരം നടത്തി.Continue Reading
കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; നാലാം പ്രതിയും പിടിയിൽ..
കരുവന്നൂർ ബാങ്ക് സാമ്പത്തിക തട്ടിപ്പ്; നാലാം പ്രതിയും പിടിയിൽ.. തൃശൂർ: കരുവന്നൂർ സർവീസ് സഹകരണബാങ്ക് സാമ്പത്തിക തട്ടിപ്പ് വിഷയത്തിൽ ഒളിവിലായിരുന്ന നാലാം പ്രതി പിടിയിൽ. നാലാം പ്രതി പെരിഞ്ഞനം സ്വദേശി കിരണിനെ പാലക്കാട് കൊല്ലങ്കോട് നിന്നാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ ടി ആർ സുനിൽകുമാർ, ബിജു കരീം, ജിൽസ് സി കെ, എ കെ ബിജോയ്, റെജി അനിൽ എന്നിവർ നേരത്തെ അറസ്റ്റിൽ ആയിരുന്നു.Continue Reading
കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് പുനരുദ്ധാരണ പ്രവർത്തികൾക്ക് ഒരു കോടി രൂപയുടെ സർക്കാർ ധനസഹായം
കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് പുനരുദ്ധാരണ പ്രവർത്തികൾക്ക് ഒരു കോടി രൂപയുടെ സർക്കാർ ധനസഹായം കൊടുങ്ങല്ലൂർ:മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിൽ നടക്കുന്ന പുനരുദ്ധാരണ പ്രവർത്തികൾക്കായി സംസ്ഥാന സർക്കാർ ഒരു കോടി രൂപ ധനസഹായം അനുവദിച്ചു. പള്ളിയുടെ ചുറ്റുമതിലിന്റെ പുനർ നവീകരണത്തിനും സൗന്ദര്യവൽക്കരണത്തിനുമായാണ് ധനസഹായം ലഭ്യമായതെന്ന് അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ അറിയിച്ചു. ഇന്ത്യയിലെ ആദ്യത്തെ ജുമാ മസ്ജിദായ ചേരമാൻ മസ്ജിദ്, മുസിരിസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്Continue Reading
ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി..
ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി.. തൃശൂർ: കനത്ത മഴയുടെ സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു.സിബിഎസ്ഇ, ഐ സിഎസ്ഇ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണ്. ഓൺലൈൻ ക്ലാസ്സുകൾക്ക് തടസ്സമില്ല.നേരത്തെ നിശ്ചയിച്ച സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.Continue Reading
പട്ടേപ്പാടത്ത് വീടിന് പുറകിലെ തോട്ടിൽ വീണ് കാണാതായ മൂന്ന് വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി..
പട്ടേപ്പാടത്ത് വീടിന് പുറകിലെ തോട്ടിൽ വീണ് കാണാതായ മൂന്ന് വയസ്സുകാരൻ്റെ മൃതദേഹം കണ്ടെത്തി.. ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ പട്ടേപ്പാടത്ത് തോട്ടില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മൂന്നു വയസ്സുള്ള കുട്ടിയുടെ മൃതദേഹം കണ്ടെത്തി.ആനയ്ക്കല്‍ അമ്പലത്തിന് സമീപം ബ്ലോക്ക് താണിയത്ത്കുന്ന് റോഡില്‍ തോടിന് കുറുകെ സ്ഥാപിച്ചിരുന്ന ചീപ്പിലാണ് കുട്ടിയുടെ മൃതദേഹം തടഞ്ഞിരുന്നത്.നാട്ടുകാരുടെയും ഫയര്‍ഫോഴ്സ്,പോലീസ്,സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 11 മണിയോടെ ആരംഭിച്ച തിരച്ചിലിനൊടുവിൽ വൈകീട്ട് 5.45 ഓടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.പട്ടേപ്പാടംContinue Reading
പട്ടേപ്പാടത്ത് മൂന്ന് വയസ്സുള്ള കുട്ടിയെ വീടിന് പുറകിലുള്ള തോട്ടിൽ വീണ് കാണാതായി; പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നേത്യത്വത്തിൽ തിരച്ചിൽ തുടരുന്നു..
പട്ടേപ്പാടത്ത് മൂന്ന് വയസ്സുള്ള കുട്ടിയെ വീടിന് പുറകിലുള്ള തോട്ടിൽ വീണ് കാണാതായി; പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും നേത്യത്വത്തിൽ തിരച്ചിൽ തുടരുന്നു.. ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്തിലെ പട്ടേപ്പാടത്ത് മൂന്ന് വയസ്സുള്ള കുട്ടിയെ വീടിന് പുറകിലെ തോട്ടിൽ വീണ് കാണാതായി. പട്ടേപ്പാടം എസ്എൻഡിപി ബ്ലോക്ക് ജംഗ്ഷൻ റോഡിൽ അലങ്കാരത്ത്പറമ്പിൽ റൻസിലിൻ്റെയും ബിൻസിയുടെയും മകൻ ആരോൺ ആണ് ആനയ്ക്കൽച്ചിറ തോട്ടിൽ കാണാതായത്.രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടിൽ നിന്ന് കുട്ടി ഇറങ്ങി ഓടി തോട്ടിൽ ഇറങ്ങിContinue Reading
തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു…
തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു… തൃശൂർ: കനത്ത മഴയുടെ സാഹചര്യത്തിൽ തൃശൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, ഇടുക്കി ,തൃശൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.Continue Reading
ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു കോടിയുടെ ഒ.പി. ബ്ലോക്ക് ;മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളെ ജനകീയമായ രീതിയിൽ നേരിടാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി ഡോ. ആർ ബിന്ദു.
ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു കോടിയുടെ ഒ.പി. ബ്ലോക്ക് ;മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളെ ജനകീയമായ രീതിയിൽ നേരിടാൻ സർക്കാരിന് കഴിഞ്ഞതായി മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രം പുതിയ ഔട്ട് പേഷ്യന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിര്‍വഹിച്ചു. കോവിഡ് മഹാമാരിയുടെ ഒന്നും രണ്ടും ഘട്ടങ്ങളെ ജനകീയമായ രീതിയില്‍ അതിജീവിക്കാന്‍ കേരളത്തിന് സാധിച്ചെന്ന്Continue Reading
നാവിക സേനയുടെ വേഗവും കരുത്തും വിളിച്ചോതി വെയ്ലർ ബോട്ട് പുള്ളിംഗും സൈക്ലിംഗും
നാവിക സേനയുടെ വേഗവും കരുത്തും വിളിച്ചോതി വെയ്ലർ ബോട്ട് പുള്ളിംഗും സൈക്ലിംഗും കൊടുങ്ങല്ലൂർ: കനത്ത മഴയിലും നാവിക സേനയുടെ വേഗവും കരുത്തും വിളിച്ചോതി വെയ്ലർ ബോട്ട് പുള്ളിംഗും സൈക്ലിംഗും. മുസിരിസ് കായലോരത്ത് എത്തിയ കാണികൾക്ക് ആവേശമായി മാറി നാവികസേനയുടെ വഞ്ചി തുഴയൽ. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ നേവി മുസിരിസ് പൈതൃക പദ്ധതിയുമായി ചേർന്ന് നടത്തിയ വെയ്ലർ പുള്ളിംഗും ഓഫ്ഷോർ സൈക്ലിംഗ് പര്യവേഷണവുമാണ് ശ്രദ്ധേയമായത്.Continue Reading























