വെള്ളക്കെട്ട് രൂക്ഷം; കൊടുങ്ങല്ലൂരിൽ അറപ്പത്തോട് പൊട്ടിച്ചു.
വെള്ളക്കെട്ട് രൂക്ഷം; കൊടുങ്ങല്ലൂരിൽ അറപ്പത്തോട് പൊട്ടിച്ചു. നിർത്താതെ പെയ്ത പെരുമഴയിൽ കൊടുങ്ങല്ലൂരിന്റെ തീരദേശം വെള്ളക്കെട്ടിലമർന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ നിരവധി യുവാക്കൾ ഒത്തുചേർന്ന് മനുഷ്യ പ്രയത്‌നത്തിലൂടെ അറപ്പ പൊട്ടിച്ചു. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തിയായ പുതിയ റോഡിലാണ് അറപ്പ പൊട്ടിക്കൽ നടന്നത്. ജെ.സി.ബി ഉപയോഗിച്ചായിരുന്നു അറപ്പ പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിക്കളഞ്ഞത്. അറപ്പയിൽ സ്വാഭാവിക പ്രക്രിയ എന്ന നിലയിൽ മണ്ണ് വന്നടിഞ്ഞതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഈ തടസം നീക്കം ചെയ്യുന്ന പ്രവൃത്തിയാണ്Continue Reading
പറമ്പിക്കുളത്ത് നിന്ന് ജലമൊഴുക്ക് കൂടിയ സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നു കൊണ്ടിരിക്കുന്നു. പുഴയുടെ തീരത്തുള്ളവർ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ അതിരപ്പിള്ളി, മേലൂർ, പരിയാരം, കറുകുറ്റി, അന്നമനട, കൂഴൂർ, പൊയ്യ മേഖലകളിൽ വെള്ളം കയറും
പറമ്പിക്കുളത്ത് നിന്ന് ജലമൊഴുക്ക് കൂടിയ സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നു കൊണ്ടിരിക്കുന്നു. പുഴയുടെ തീരത്തുള്ളവർ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ അതിരപ്പിള്ളി, മേലൂർ, പരിയാരം, കറുകുറ്റി, അന്നമനട, കൂഴൂർ, പൊയ്യ മേഖലകളിൽ വെള്ളം കയറുംContinue Reading
ഷോളയാർ ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം
ഷോളയാർ ഡാമിൻ്റെ മൂന്ന് ഷട്ടറുകൾ തുറന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശംContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 61 പേർക്ക് കൂടി കോവിഡ്;നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 61 പേർക്ക് കൂടി കോവിഡ്;നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 61 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 15 ഉം പടിയൂരിൽ 5 ഉം കാട്ടൂരിൽ 9 ഉം പൂമംഗലത്ത് 4 ഉം മുരിയാട് 8 ഉം ആളൂരിൽ 3 ഉം കാറളത്ത് 4 ഉം വേളൂക്കരയിൽ 13 ഉം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട നഗരസഭയിൽ ഒരു കോവിഡ്Continue Reading
കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ട് ക്യാമ്പുകൾ ആരംഭിച്ചു
കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ട് ക്യാമ്പുകൾ ആരംഭിച്ചു കൊടുങ്ങല്ലൂർ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് മൂലം കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കയ്പമംഗലം, എടത്തിരുത്തി വില്ലേജുകളിലായി ആരംഭിച്ച ക്യാമ്പുകളിൽ 18 പേരാണ് താമസമാരംഭിച്ചത്. കയ്പമംഗലം വില്ലേജിൽ കാക്കാത്തുരുത്തി ഇസത്തുൽ ഇസ്ലാം മദ്രസ ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിലെ നാല് അംഗങ്ങളാണ് താമസിക്കാനെത്തിയത്. എടത്തിരുത്തി വില്ലേജിൽ ചെന്ത്രാപ്പിന്നി ഹൈസ്കൂളിൽ ആരംഭിച്ചContinue Reading
മഴക്കെടുതി; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി ജില്ലാ കലക്ടർ
മഴക്കെടുതി; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി ജില്ലാ കലക്ടർ തൃശൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മണലിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ വെള്ളം കയറിയ നടത്തറ, നെന്മണിക്കര, വല്ലച്ചിറ പഞ്ചായത്തുകളും ഭാരതപ്പുഴയുടെ തീരത്തുള്ള പാഞ്ഞാൾ, വള്ളത്തോൾ നഗർ പഞ്ചായത്തുകളുമാണ് കലക്ടർ സന്ദർശിച്ചത്. മണലിപ്പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിൽ എത്തുന്നതിന് മുൻപ് തന്നെ പ്രദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ്Continue Reading
മഴ തുടരുന്നു; ഇരിങ്ങാലക്കുട മണ്ഡലത്തിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ അധികൃതർ; കാറളത്ത് പത്തോളം പേർ ദുരിതാശ്വാസക്യാമ്പിൽ.
മഴ തുടരുന്നു; ഇരിങ്ങാലക്കുട മണ്ഡലത്തിൽ ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ അധികൃതർ; കാറളത്ത് പത്തോളം പേർ ദുരിതാശ്വാസക്യാമ്പിൽ. ഇരിങ്ങാലക്കുട: തുടർച്ചയായ മഴയിൽ മണ്ഡലത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസക്യാമ്പുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിൽ അധികൃതർ. കാറളം പഞ്ചായത്തിൽ വാർഡ് 8 ൽ ത്യത്താണിയിൽ പത്തോളം പേരെ താണിശ്ശേരി ഡോളേഴ്സ് ചർച്ചിനോടനുബന്ധിച്ചുള്ള എൽ പി സ്കൂളിലെ ക്യാമ്പിലേക്ക് മാറ്റിക്കഴിഞ്ഞു.രണ്ട് കുടുംബങ്ങളിൽ നിന്നായി നാല് കുട്ടികൾ അടക്കം പത്ത് പേരെയാണ് വൈകീട്ട് എഴ്Continue Reading
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7555 പേർക്ക്.
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7555 പേർക്ക്. തൃശൂർ: കേരളത്തില്‍ ഇന്ന് 7555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെContinue Reading
കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ; പുത്തന്‍തോട് പാലത്തിന്റെ അറ്റകുറ്റപണികള്‍ നീട്ടിവച്ചു.
കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിൽ; പുത്തന്‍തോട് പാലത്തിന്റെ അറ്റകുറ്റപണികള്‍ നീട്ടിവച്ചു. ഇരിങ്ങാലക്കുട: കനത്ത മഴയില്‍ നഗരസഭയിലെയും പഞ്ചായത്തുകളിലെയും പല പ്രദേശങ്ങളും വെള്ളക്കെട്ടിലായി. താഴ്ന്ന പ്രദേശങ്ങളിലാണു വെള്ളക്കെട്ട് രൂക്ഷമായി തുടങ്ങിയിട്ടുള്ളത്. റോഡില്‍ നിന്നും കാനകളിലേക്കു വെള്ളമൊഴുകാന്‍ സംവിധാനമില്ലാത്തതിനാല്‍ പലയിടത്തും റോഡില്‍ തന്നെ വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥിതിയാണുള്ളത്. പടിഞ്ഞാറന്‍ പ്രദേശങ്ങളായ പെരുവല്ലിപ്പാടം, കെഎസ്ആര്‍ടിസി പരിസരം, കൂടല്‍മാണിക്യം തെക്കേനട, താഴ്ന്ന പ്രദേശമായ ചാലാംപാടം എന്നീ പ്രദേശങ്ങളിലും വെള്ളം കയറി. നഗരസഭാContinue Reading
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 41 പേർക്ക് കൂടി കോവിഡ്; നഗരസഭ പരിധിയിൽ കോവിഡ് ചികിൽസയിലായിരുന്ന ആശാപ്രവർത്തക മരിച്ചു.
ഇരിങ്ങാലക്കുട മണ്ഡലത്തിൽ 41 പേർക്ക് കൂടി കോവിഡ്; നഗരസഭ പരിധിയിൽ കോവിഡ് ചികിൽസയിലായിരുന്ന ആശാപ്രവർത്തക മരിച്ചു. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 41 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 17 ഉം മുരിയാട് 9 ഉം ആളൂർ പഞ്ചായത്തിൽ 7 ഉം പടിയൂരിൽ 1 ഉം പൂമംഗലത്ത് 4 ഉം കാറളത്ത് 3 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്. കാട്ടൂർ പഞ്ചായത്തിൽ ഇന്ന് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരസഭയിൽContinue Reading