തൃക്കുലശേഖരപുരം ക്ഷേത്രത്തിൽ മുസിരിസ് ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
തൃക്കുലശേഖരപുരം ക്ഷേത്രത്തിൽ മുസിരിസ് ടോയ്ലറ്റ് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു കൊടുങ്ങല്ലൂർ: മുസിരിസ് പൈതൃക പദ്ധതി തൃക്കുലശേഖര പുരം ക്ഷേത്രത്തിനു നിർമിച്ചു നൽകിയ ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം അഡ്വ.വി ആർ സുനിൽകുമാർ എംഎൽഎ നിർവഹിച്ചു. അത്യാധുനിക സംവിധാനങ്ങൾ ഉള്ള ഭിന്നശേഷി സൗഹൃദ ടോയ്ലറ്റാണ് ഒരുക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂർ നഗര സഭ ഷെയർപേഴ്സൺ എം യു ഷിനിജ ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുസിരിസ് പൈതൃക പദ്ധതി എംഡി പി എം നൗഷാദ്, ദേവസ്വംContinue Reading
ഇരിങ്ങാലക്കുട നഗരസഭ വൈസ് – ചെയർമാൻ പി ടി ജോർജ്ജ് രാജി വച്ചു; രാജി ഭരണമുന്നണിയിലെ ധാരണപ്രകാരം..
ഇരിങ്ങാലക്കുട നഗരസഭ വൈസ് – ചെയർമാൻ പി ടി ജോർജ്ജ് രാജി വച്ചു; രാജി ഭരണമുന്നണിയിലെ ധാരണപ്രകാരം.. ഇരിങ്ങാലക്കുട : ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ പ്രകാരം നഗരസഭ വൈസ് – ചെയർമാൻ പി ടി ജോർജ്ജ് രാജി വച്ചു. ഭരണമുന്നണിയിലെ ധാരണ പ്രകാരം ഒരു വർഷത്തേക്കാണ് ഭരണസമിതിയിലെ സീനിയർ കൗൺസിലറും കേരള കോൺഗ്രസ്സ് ജോസഫ് വിഭാഗം നേതാവുമായ പി ടി ജോർജ്ജിന് വൈസ് – ചെയർമാൻ പദവി നല്കിയിരുന്നത്. ഇത്Continue Reading
വയോധികക്ക് നേരെ ആക്രമണം ; പ്രതി പിടിയിൽ
വയോധികക്ക് നേരെ ആക്രമണം ; പ്രതി പിടിയിൽ ചാലക്കുടി: എൺപതുകാരിയെ ആക്രമിച്ച കേസിലെ പ്രതി മാമ്പ്ര സ്വദേശി ചങ്കരംകുന്നിൽ വീട്ടിൽ ജോഷി ( 60 ) എന്നയാളെ കൊരട്ടി സിഐ ബി.കെ. അരുൺ അറസ്റ്റു ചെയ്തു. കഴിഞ്ഞ ശനിയാഴ്ച രാത്രി 9 മണിക്കാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പരാതി ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് . മാസങ്ങൾക്ക് മുമ്പ് ഒറ്റക്കു താമസിക്കുന്ന വയോധികയെ ആക്രമിക്കാൻ പ്രതി ശ്രമിച്ചിരുന്നുവെന്നും ഇക്കഴിഞ്ഞContinue Reading
സൗഹാർദ്ദ സന്ദേശം നല്കി ഭക്തി സാന്ദ്രമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം..
സൗഹാർദ്ദ സന്ദേശം നല്കി ഭക്തി സാന്ദ്രമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം.. ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി സെൻ്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ പ്രദക്ഷിണം. ഉച്ചക്ക് രണ്ടിന് നടന്ന ദിവ്യബലിക്കു ശേഷമാണ് നഗര വീഥികളിലൂടെ വിശ്വാസ തീക്ഷ്ണത നിറഞ്ഞ പ്രദക്ഷിണം നടന്നത്. ആദ്യം തിരുന്നാള് പ്രദക്ഷിണത്തിന്റെ വരവറിയിച്ച് പെരുമ്പറ മുഴക്കികൊണ്ടുള്ള രാജകീയ വിളംബരവുമായി നകാരമേളം. രണ്ട് കാളവണ്ടികളിലായിട്ടായിരുന്നു നകാരമേളം. തൊട്ടുപുറകിലായി 68 കുടുംബസമ്മേളനങ്ങളെ പ്രതിനിധീകരിച്ച് 68 പൊന് കുരിശുകളുംContinue Reading
സെന്റ് തോമസ് കത്തീഡ്രൽ ദനഹതിരുനാൾ ; പിണ്ടിയിൽ തിരി തെളിയിച്ചു.
സെന്റ് തോമസ് കത്തീഡ്രൽ ദനഹതിരുനാൾ ; പിണ്ടിയിൽ തിരി തെളിയിച്ചു. ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രലിൽ ദനഹതിരുനാളിനോടനുബന്ധിച്ച് രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ തിരി തെളിയിച്ചു. ജനുവരി 8,9,10 തിയതികളിലാണ് ദനഹാതിരു നാൾ. വിവിധ മതമേലധികാരികളും ജനപ്രതിനിധികളും, ഒഫീഷ്യൽസും, അസിസ്റ്റന്റ് വികാരിമാരായ ഫാ. സാംസൺ എലുവത്തിങ്കൽ, ഫാ. ടോണി പാറേക്കാടൻ, ഫാ. ജിബിൻ നായത്തോടൻ, കൈക്കാരൻമാരായ ഡോ. ടി.എം. ജോസ് തൊഴുത്തും പറമ്പിൽ, കുരിയൻ വെള്ളാനിക്കാരൻ, അഡ്വ. ഹോബിContinue Reading
ടൂറിസം പദ്ധതികളിൽ സോളാർ സംവിധാനങ്ങൾ ഉപയോഗിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്
ടൂറിസം പദ്ധതികളിൽ സോളാർ സംവിധാനങ്ങൾ ഉപയോഗിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ് കൊടുങ്ങല്ലൂർ:സംസ്ഥാനത്തെ ടൂറിസം പദ്ധതികളിൽ സോളാർ സംവിധാനങ്ങളെ പരമാവധി ഉപയോഗിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ജലടൂറിസം പോലുള്ള പദ്ധതികളിൽ സോളാർ ബോട്ടുകളും സോളാർ സംവിധാനങ്ങളും ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ഗൗരവമായി കണ്ട് ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മുസിരിസ് പൈതൃക പദ്ധതിയുടെ കീഴിൽ ‘മുസിരിസ് വേവ്സ് 2022’ എന്ന് നാമകരണം ചെയ്ത വാർഷിക പരിപാടികളുടെContinue Reading
ലയൺസ് ക്ലബിൻ്റെ മംഗല്യ സൗഭാഗ്യം പദ്ധതിക്ക് തുടക്കമായി…
ലയൺസ് ക്ലബിൻ്റെ മംഗല്യ സൗഭാഗ്യം പദ്ധതിക്ക് തുടക്കമായി… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ 2021-22 വർഷത്തെ സ്വപ്നപദ്ധതികളിലൊന്നായ ലയൺസ് മംഗല്യ സൗഭാഗ്യത്തിന് തുടക്കമായി. നിർധനരായ മൂന്ന് പെൺകുട്ടികൾക്ക് അവരുടെ വിവാഹത്തിനാവശ്യമായ സ്വർണ്ണാഭരണങ്ങളും വിവാഹശേഷം വധൂവരൻമാർക്ക് ഒരു ദിവസം ചെറായിയിൽ താമസവും ഭക്ഷണവും, വിവാഹത്തിന് സൗജന്യമായി ലയൺസ് ഹാൾ, വിവാഹസൽക്കാരം ഉൾപ്പെടെ നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം ലയൺസ് ഡിസ്ട്രിക്കറ്റ് ഗവർണ്ണർ ജോർജ് മൊറേലി നിർവ്വഹിച്ചു. ആദ്യ വിവാഹത്തിനു വേണ്ടിയുള്ള സ്വർണ്ണാഭരണങ്ങൾ കൈമാറി.Continue Reading
മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണസംഘം ഭാരവാഹികൾ..
മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണസംഘം ഭാരവാഹികൾ.. ഇരിങ്ങാലക്കുട: മുകുന്ദപുരം, ചാലക്കുടി താലൂക്കുകൾ പ്രവർത്തന പരിധിയുള്ള മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘം ഭരണസമിതി എതിരില്ലാതെ തിരഞ്ഞെടുത്തു. മനോജ് കല്ലിക്കാട്ട് (പ്രസിഡണ്ട്), കെ. ദിനേശ് കുമാർ വൈസ് പ്രസിഡണ്ടായും, രാമചന്ദ്രന് മേനോൻ പയ്യാക്കൽ, കെ.ശേഖരൻ, കെ.രവീന്ദ്രൻ, രാജി സുരേഷ്, മണി മേനോൻ, കണ്ണൻ.വി.എസ് , ജയലക്ഷ്മി.ടി.ജി, ശോഭ പി.മേനോന് എന്നിവരെ ഭരണസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.Continue Reading
മധ്യവർഗ്ഗവീട്ടമ്മയുടെ മനസ്സിലൂടെയുള്ള യാത്രയുമായി ‘ ദി എഡ്ജ് ‘ ; ആദ്യാവതരണം വാൾഡൻ പോണ്ട് ഹൗസിൽ..
മധ്യവർഗ്ഗവീട്ടമ്മയുടെ മനസ്സിലൂടെയുള്ള യാത്രയുമായി ‘ ദി എഡ്ജ് ‘ ; ആദ്യാവതരണം വാൾഡൻ പോണ്ട് ഹൗസിൽ.. ഇരിങ്ങാലക്കുട: ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്ററിനു വേണ്ടി യുവനാടകപ്രവർത്തകയായ അഷിത സംവിധാനം ചെയ്യുന്ന ‘ ദ എഡ്ജ്’ എന്ന മലയാളനാടകത്തിൻ്റെ മണ്ണാത്തിക്കുളം റോഡിലെ വാൾഡൻ പോണ്ട് ഹൗസിൽ നടന്ന ആദ്യാവതരണം ശ്രദ്ധേയമായി. പഞ്ചാബി സാഹിത്യകാരിയായ നസീമാ അസീസ് രചിച്ച ഒരു ചെറുനാടകമാണ് ‘ ദ എഡ്ജ്’.ജീവിതത്തിൻ്റെ തന്നെ വക്കിലെത്തി നിൽക്കുന്ന ഒരു ഇന്ത്യൻContinue Reading
വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുളള പുരസ്കാരം നേടിയ ‘ ദ ലോസ്റ്റ് ഡോട്ടർ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 7 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഒഴിവുകാലം ചിലവഴിക്കാൻ ബീച്ചിലെത്തുന്ന ലെഡ എന്ന സർവകലാശാല അധ്യാപിക മൂന്ന് വയസ്സുകാരി എലേനയുടെ മാതാവ് നീനയുമായി സൗഹ്യദത്തിലാകുന്നു. പെൺമക്കളായ ബിയാങ്ക, മാർത്ത എന്നിവരോടൊപ്പമുള്ള കാലഘട്ടത്തിൻ്റെ ഓർമ്മകൾ ലെഡയിൽ നിറയുന്നു. മക്കളെ ഉപേക്ഷിച്ച് കടന്നു പോയതിലുള്ള കുറ്റബോധവും അവരെ വേട്ടയാടുന്നു.. രണ്ട് മണിക്കൂർ സമയമുള്ള ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്..
വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച തിരക്കഥയ്ക്കുളള പുരസ്കാരം നേടിയ ‘ ദ ലോസ്റ്റ് ഡോട്ടർ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 7 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഒഴിവുകാലം ചിലവഴിക്കാൻ ബീച്ചിലെത്തുന്ന ലെഡ എന്ന സർവകലാശാല അധ്യാപിക മൂന്ന് വയസ്സുകാരി എലേനയുടെ മാതാവ് നീനയുമായി സൗഹ്യദത്തിലാകുന്നു. പെൺമക്കളായ ബിയാങ്ക, മാർത്ത എന്നിവരോടൊപ്പമുള്ള കാലഘട്ടത്തിൻ്റെ ഓർമ്മകൾ ലെഡയിൽ നിറയുന്നു. മക്കളെ ഉപേക്ഷിച്ച് കടന്നു പോയതിലുള്ള കുറ്റബോധവും അവരെ വേട്ടയാടുന്നു.. രണ്ട് മണിക്കൂർ സമയമുള്ളContinue Reading
























