യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോൺ കവർച്ച നടത്തുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി കൂടിയായ പ്രതി അറസ്റ്റിൽ..
യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോൺ കവർച്ച നടത്തുകയും ചെയ്ത കേസിൽ സ്റ്റേഷൻ റൗഡി കൂടിയായ പ്രതി അറസ്റ്റിൽ.. ഇരിങ്ങാലക്കുട: യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച് കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന ഇരിങ്ങാലക്കുട തുറവൻകാട് സ്വദേശിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ റൗഡിയുമായ എലമ്പലക്കാട്ടിൽ വിപിൻ എന്ന വടിവാൾ വിപിനെ (41 വയസ്സ്)എസ്ഐ ജീഷിലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം.തുവൻകാട് സ്വദേശിയായ യുവാവിനെയാണ് പ്രതി കുത്തിയതുംContinue Reading
ഇരിങ്ങാലക്കുട നഗരസഭ വൈസ് – ചെയർമാനായി ഭരണകക്ഷി അംഗം ടി വി ചാർലിയെ തിരഞ്ഞെടുത്തു; ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കൂടിയായ ടി വി ചാർലി വൈസ് – ചെയർമാൻ പദവിയിൽ എത്തുന്നത് മൂന്നാം തവണ…
ഇരിങ്ങാലക്കുട നഗരസഭ വൈസ് – ചെയർമാനായി ഭരണകക്ഷി അംഗം ടി വി ചാർലിയെ തിരഞ്ഞെടുത്തു; ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കൂടിയായ ടി വി ചാർലി വൈസ് – ചെയർമാൻ പദവിയിൽ എത്തുന്നത് മൂന്നാം തവണ… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ വൈസ് – ചെയർമാനായി ഭരണകക്ഷിയംഗവും മുപ്പതാം വാർഡ് കൗൺസിലറുമായ ടി വി ചാർലിയെ തിരഞ്ഞെടുത്തു. ഭരണകക്ഷിയായ യുഡിഎഫിലെ ധാരണ പ്രകാരം പതിനാറാം വാർഡ് കൗൺസിലർ പി ടി ജോർജ്ജ് വൈസ്Continue Reading
മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.
മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കൊടുങ്ങല്ലൂർ : മതിലകം പൂവ്വത്തും കടവിൽ കനോലി കനാലിൽ വീണ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുവ്വത്തും കടവ് സ്വദേശികളായ പച്ചാംമ്പുള്ളി സുരേഷ് മകൻ സുജിത്ത് (13), പനവളപ്പിൽ വേലായുധൻ മകൻ അതുൽ കൃഷ്ണ (18) എന്നിവരാണ് മരിച്ചത്. വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് പാലത്തിനടിയിൽ ഫുട്ബോൾ കളിക്കുന്നതിനിടയിൽ പുഴയിൽ വിണ പന്ത് എടുക്കാനിറങ്ങിയതായിരുന്നു ഇരുവരും. ഇതിനിടയിൽContinue Reading
വാഹനാപകടത്തിൽ മാപ്രാണം സ്വദേശിയായ വ്യാപാരി മരിച്ചു.
വാഹനാപകടത്തിൽ മാപ്രാണം സ്വദേശിയായ വ്യാപാരി മരിച്ചു. ഇരിങ്ങാലക്കുട: ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ വ്യാപാരി മരിച്ചു. മാപ്രാണം ചിറയത്ത് കള്ളാപറമ്പിൽ കൊച്ചുവാറു മകൻ ജോയ്സൻ (47) ആണ് മരിച്ചത് .ഇന്ന് മൂന്ന് മണിയോടെ മാപ്രാണം സെൻ്ററിൽ വച്ചായിരുന്നു അപകടം. ഉടനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് 7 മണിയോടെയാണ് മരണം സംഭവിച്ചത്. ലില്ലിയാണ് അമ്മ.ജിറ്റിയാണ് ഭാര്യ. ജോവിയൻ, ജോജിൻ എന്നിവർ മക്കളാണ്. ഠാണാവിൽ മൊബൈൽContinue Reading
ചാലക്കുടിക്കടുത്ത് കൊടകരയിൽ സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; നാനൂറ്റി അറുപത് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; പിടികൂടിയത് അഞ്ച് കോടി രൂപയോളം ചില്ലറവിപണി വിലയുള്ള മുന്തിയ ഇനം കഞ്ചാവ്
ചാലക്കുടിക്കടുത്ത് കൊടകരയിൽ സംസ്ഥാന പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ട; നാനൂറ്റി അറുപത് കിലോയിലധികം കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ; പിടികൂടിയത് അഞ്ച് കോടി രൂപയോളം ചില്ലറവിപണി വിലയുള്ള മുന്തിയ ഇനം കഞ്ചാവ് ചാലക്കുടി: ചരക്കുലോറിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന നാനൂറ്റി അറുപത് കിലോയോളം കഞ്ചാവുമായി മൂന്നു പേരെ ചാലക്കുടി ഡിവൈഎസ്പി .സി.ആർ. സന്തോഷും സംഘവും പിടികൂടി. കൊടുങ്ങല്ലൂർ ചന്തപുര മണപ്പാട്ട് വീട്ടിൽ ലുലു (32Continue Reading
ശ്രീനാരായണപുരം മാര്‍ക്കറ്റില്‍ ‘വഴിയിടം’ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു
ശ്രീനാരായണപുരം മാര്‍ക്കറ്റില്‍ ‘വഴിയിടം’ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിച്ചു കയ്പമംഗലം: ശ്രീനാരായണപുരം ഗ്രാമപഞ്ചാത്തില്‍ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശ്രീനാരായണപുരം മാര്‍ക്കറ്റില്‍ നിര്‍മ്മിച്ച പുതിയ ടോയ്ലറ്റ് ബ്ലോക്കും, നവീകരിച്ച ടോയ്ലറ്റ് ബ്ലോക്കും പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ വഴിയിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി 7,50,000 രൂപയാണ് പദ്ധതിയ്ക്കായി ഗ്രാമപഞ്ചായത്ത് വകയിരുത്തിയത്. മാര്‍ക്കറ്റിലെ വ്യാപാരികളുടെയും വ്യവസായികളുടെയും പൊതുജനങ്ങളുടെയും ദീര്‍ഘകാലത്തെ ആവശ്യമാണ് പദ്ധതി പ്രകാരംContinue Reading
പൈതൃകത്തിന്റെ പ്രതീകമുണർത്തി കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് സ്പെഷ്യൽ തപാൽ കവറും സ്റ്റാമ്പും
പൈതൃകത്തിന്റെ പ്രതീകമുണർത്തി കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദ് സ്പെഷ്യൽ തപാൽ കവറും സ്റ്റാമ്പും കൊടുങ്ങല്ലൂർ: പൈതൃകത്തിന്റെയും പഴമയുടെയും പ്രതീകമുണർത്തി ഇന്ത്യയിലെ ആദ്യത്തെ ജുമാമസ്ജിദായ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിന്റെ സ്പെഷ്യൽ തപാൽകവറും സ്റ്റാമ്പും പുറത്തിറക്കി. മുസിരിസ് പൈതൃക പദ്ധതിയ്ക്ക് വേണ്ടി തപാൽ വകുപ്പാണ് സ്പെഷ്യൽ സ്റ്റാമ്പും കവറും പുറത്തിറക്കിയത്. മുസിരിസ് മുദ്രയും, ചേരമാൻ പള്ളിയുടെ ചിത്രവും ആലേഖനം ചെയ്തതാണ് ‘മൈ സ്റ്റാമ്പ്’. പള്ളിയുടെ പൈതൃകം വിളിച്ചോതുന്ന ചിത്രവും, ചരിത്രം പറയുന്ന ലഘുവിവരണവും തപാൽContinue Reading
കൊടകരയിൽ ഇരുപത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ..
കൊടകരയിൽ ഇരുപത് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് പേർ പിടിയിൽ.. ത്യശൂർ: ലഹരി വസ്തുക്കളുടെ വിതരണവും വിപണനവും ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ തൃശൂർ റേഞ്ച് ഡി ഐ ജി എ അക്ബർ ഐപിഎസ് ആവിഷ്കരിച്ച മിഷൻ ഡി എഡി എന്ന പദ്ധതിയുടെ ഭാഗമായി തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി കുമാരി ഐശ്വര്യ ദോങ് ഗ്രേ ഐപിഎസ് ജില്ലയിൽ നടപ്പിലാക്കിയ പ്രത്യേക വാഹനപരിശോധന സ്കീം പ്രകാരംContinue Reading
ജീവിതസൗകര്യത്തിനായി പാടഭൂമികൾ നികത്തുന്ന പ്രവണത തിരുത്തണമെന്ന് മന്ത്രി ഡോ ആർ ബിന്ദു..
ജീവിതസൗകര്യത്തിനായി പാടഭൂമികൾ നികത്തുന്ന പ്രവണത തിരുത്തണമെന്ന് മന്ത്രി ഡോ ആർ ബിന്ദു.. ഇരിങ്ങാലക്കുട:നെല്‍കൃഷിയ്ക്കും തെങ്ങ് കൃഷിയ്ക്കും സാധ്യതയുണ്ടായിരുന്ന കേരളത്തില്‍ ആധുനിക ജീവിത സൗകര്യത്തിന്റെ പേരില്‍ പാടഭൂമികള്‍ നികത്തുന്ന പ്രവണത തിരുത്തണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയ്ക്ക് തദ്ദേശസ്ഥാപനങ്ങള്‍ നല്കുന്ന പിന്തുണ വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. പൂമംഗലം പഞ്ചായത്തിന്റെ തരിശ് രഹിത പൂമംഗലംContinue Reading
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പൊറത്തിശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു..
നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് പൊറത്തിശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു.. ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പൊറത്തിശ്ശേരി തലയിണക്കുന്ന് ഇക്കണ്ടംപ്പറമ്പിൽ പരേതനായ ജയൻ്റെ മകൻ ജിതിൻ (26) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ പൊറത്തിശ്ശേരി സഹകരണ ബാങ്കിന് അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ വണ്ടിയിടിച്ചായിരുന്നു അപകടം.ഗുരുതരമായി പരിക്കേറ്റ ജിതിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ മരണം സംഭവിച്ചു. ബൈക്കിൻ്റെ പുറകിൽ ഉണ്ടായിരുന്ന ഹരിപുരംContinue Reading
























