കയ്പമംഗലത്തെ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും
കയ്പമംഗലത്തെ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും കയ്പമംഗലം: കയ്പമംഗലം മണ്ഡലത്തിലെ പൊതുമരാമത്ത് ജോലികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ തീരുമാനം. മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രദേശങ്ങളില്‍ നടപ്പാക്കിവരുന്ന പൊതുമരാമത്ത് വകുപ്പ് തല ജോലികളുടെ നിര്‍മാണപ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. നിലവില്‍ കയ്പമംഗലം മണ്ഡലത്തിലെ ചാമക്കാല അഴീക്കോട് റോഡ്, മൂന്നുപീടിക റോഡ്, കാടും കാടലും പദ്ധതി റോഡ് തുടങ്ങി മണ്ഡലത്തില്‍ നടക്കുന്നContinue Reading
വെള്ളാനിയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ
വെള്ളാനിയിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ ഇരിങ്ങാലക്കുട: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബൈക്ക് കവർന്ന സഹോദരങ്ങൾ അറസ്റ്റിൽ. വെള്ളാനി കോഴിക്കുന്ന് വെള്ളുനിപറമ്പിൽ ജിബിൻരാജ് (24), ബിബിൻ രാജ് (22) എന്നിവരെയാണ് കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകീട്ട് വെള്ളാനി റേഷൻ കടയ്ക്ക് പരിസരത്ത് വച്ചായിരുന്നു സംഭവം. കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയും മുഖത്ത് മണ്ണ് വാരിയെറിഞ്ഞും വെള്ളാനി സ്വദേശിയായ വിനോദിൻ്റെ ആക്ടിവ സ്കൂട്ടറാണ് പ്രതികൾContinue Reading
തളിയക്കോണത്ത് മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച പിതാവ് ആത്മഹത്യ ചെയ്തു…
തളിയക്കോണത്ത് മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച പിതാവ് ആത്മഹത്യ ചെയ്തു… ഇരിങ്ങാലക്കുട: മകനെ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച പിതാവ് ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെ ആയിരുന്നു സംഭവം.തളിയക്കോണം തൈവളപ്പിൽ കൊച്ചാപ്പു ശശിധരൻ (73) ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ കിടന്ന് ഉറങ്ങുകയായിരുന്ന മകൻ നിധിൻ്റെ മേൽ ജനലിലൂടെ പെട്രോൾ ഒഴിച്ച് ലൈറ്റർ ഉപയോഗിച്ച് കത്തിക്കാൻ ശ്രമിക്കുകയായിരുന്നു. മുറി പുറത്ത് നിന്ന് പൂട്ടിയിട്ടുമുണ്ടായിരുന്നു. ഉണർന്ന നിധിൻ മുറിയുടെContinue Reading
കോവിഡ് തീവ്ര വ്യാപനം; തൃശൂർ ജില്ല ” ബി ” കാറ്റഗറിയിൽ; പൊതുപരിപാടികൾക്ക് വിലക്ക്; മതപരമായ ആരാധനകൾ ഓൺലൈനിൽ മാത്രം..
കോവിഡ് തീവ്ര വ്യാപനം; തൃശൂർ ജില്ല ” ബി ” കാറ്റഗറിയിൽ; പൊതുപരിപാടികൾക്ക് വിലക്ക്; മതപരമായ ആരാധനകൾ ഓൺലൈനിൽ മാത്രം.. തൃശൂർ: കോവിഡ് വ്യാപനത്തിൻ്റെ പുതിയ മാനദണ്ഡത്തിൻ്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ ജില്ല “ബി” കാറ്റഗറിയിൽ. ഇത് അനുസരിച്ച് രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, മതപരമായ, സാമുദായിക പൊതുപരിപാടികൾ ഉൾപ്പെടെ യാതൊരു കൂടിച്ചേരലുകളും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനിൽ മാത്രം നടത്തണം. വിവാഹ, മരണാനന്തരചടങ്ങുകൾക്ക് 20 പേരെ മാത്രമേ അനുവദിക്കുകയുള്ളൂ.Continue Reading
മുൻനഗരസഭാ ചെയര്മാന് കെസി കുഞ്ഞിരാമന് മാസ്റ്റര്‍ അന്തരിച്ചു.
മുൻനഗരസഭാ ചെയര്മാന് കെസി കുഞ്ഞിരാമന് മാസ്റ്റര്‍ അന്തരിച്ചു. ഇരിങ്ങാലക്കുട: മുന്‍ നഗരസഭാ ചെയര്മാന് ഗാന്ധിഗ്രാം ഈസ്റ്റ് കിളിയന്തറ വീട്ടില്‍ കെ.സി. കുഞ്ഞിരാമന് മാസ്റ്റര്‍ (93) അന്തരിച്ചു. 1995 മുതല്‍ 2000 വരെയുള്ള കാലയളവില്‍ ഇരിങ്ങാലക്കുട നഗരസഭയില്‍ ഗാന്ധിഗ്രാം ഈസ്റ്റ് വാര്‍ഡിനെ പ്രതിനിധീകരിച്ച് കൗണ്‍സിലറായിരുന്നു. സിപിഐ പ്രതിനിധിയായാണ് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1999 ലാണ് ഇദ്ദേഹം നഗരസഭാ ചെയര്‍മാനായത്. വിദ്യാഭ്യാസ വകുപ്പ് സൂപ്രണ്ടായിരുന്നു. സംസ്കാരം നടത്തി. ഭാര്യ-കൊച്ചമ്മു (റിട്ട: ഹെഡ്മിസ്ട്രസ്സ്, ഗവ.ഗേള്‍സ് എല്‍പിContinue Reading
ഞായറാഴ്ചയിലെ മിനി ലോക്ഡൗണ്‍; നിയന്ത്രണങ്ങളോട് സഹകരിച്ച് ജനങ്ങള്‍;എങ്ങും പോലീസിന്റെ കര്‍ശന പരിശോധന; ഇരിങ്ങാലക്കുടയില്‍ 40 പേര്‍ക്കെതിരെയും കാട്ടൂരില്‍ 25 പേര്‍ക്കെതിരെയും ലോക്ഡൗൺ ലംഘനത്തിന് നോട്ടീസ്; ഇരിങ്ങാലക്കുടയില്‍ ഏഴു ബൈക്കുകളും കാട്ടൂരില്‍ 17 ബൈക്കുകളും പിടിച്ചെടുത്തു.
ഞായറാഴ്ചയിലെ മിനി ലോക്ഡൗണ്‍; നിയന്ത്രണങ്ങളോട് സഹകരിച്ച് ജനങ്ങള്‍;എങ്ങും പോലീസിന്റെ കര്‍ശന പരിശോധന; ഇരിങ്ങാലക്കുടയില്‍ 40 പേര്‍ക്കെതിരെയും കാട്ടൂരില്‍ 25 പേര്‍ക്കെതിരെയും ലോക്ഡൗൺ ലംഘനത്തിന് നോട്ടീസ്; ഇരിങ്ങാലക്കുടയില്‍ ഏഴു ബൈക്കുകളും കാട്ടൂരില്‍ 17 ബൈക്കുകളും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട: മിനി ലോക്ഡൗണിലെ നിയന്ത്രണങ്ങളോട് ജനങ്ങള്‍ പൂര്‍ണമായി സഹകരിച്ച സാഹചര്യമായിരുന്നു ഇന്ന്. രാവിലെ മുതല്‍ പ്രധാന പ്പെട്ട ജംഗ്ഷനുകളില്‍ പോലീസ് പിക്കറ്റിംഗ് ഏര്‍പ്പെടുത്തിയിരുന്നു. കര്‍ശന പരിശോധനയായിരുന്നു ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട സ്റ്റേഷന് പരിധിയില്‍ ഠാണാ, മാപ്രാണം,Continue Reading
കാട്ടൂർ മേഖലയിൽ ക്ഷേത്രങ്ങളിൽ നിന്ന് മോഷണം ;3 പേർ അറസ്റ്റിൽ
കാട്ടൂർ മേഖലയിൽ ക്ഷേത്രങ്ങളിൽ നിന്ന് മോഷണം ;3 പേർ അറസ്റ്റിൽ ഇരിങ്ങാലക്കുട:കാട്ടൂർ പൊഞ്ഞനത്ത് കുടുംബക്ഷേത്രങ്ങളിൽ നിന്ന് ദീപസ്തംഭങ്ങൾ, ഓട്ടുവിളക്കുകൾ എന്നിവ കവർന്ന പ്രതികൾ അറസ്റ്റിലായി. പൊഞ്ഞനം സ്വദേശികളായ കണ്ടനാത്തറ രാജേഷ് (50 വയസ്സ്). ഇരിങ്ങാത്തുരുത്തി സാനു (36 വയസ്സ്), വെള്ളാഞ്ചേരി വീട്ടിൽ സഹജൻ (49 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ എസ്.പി. ബിജുകുമാർ, ഇരിങ്ങാലക്കുട ഡി.വൈ എസ്.പി.Continue Reading
” ദി ലോ ” മികച്ച ചിത്രം; ശിവജി ഗുരുവായൂർ മികച്ച നടൻ;അനിൽ കാരംകുളം മികച്ച സംവിധായകൻ..
” ദി ലോ ” മികച്ച ചിത്രം; ശിവജി ഗുരുവായൂർ മികച്ച നടൻ;അനിൽ കാരംകുളം മികച്ച സംവിധായകൻ.. തൃശ്ശൂർ:സ്ക്രീൻ ടച്ച് ടാലന്റ് സ്റ്റുഡിയോയും മോളിവുഡ് മൂവി ലൗവേഴ്സ് ഫോറവും സംഘടിപ്പിച്ച് വരുന്ന കേരള ഷോർട്ട് ഫിലിം ലീഗ് സീസൺ – 2 ഫിലിം അവാർഡ് പ്രഖ്യാപിച്ചു. വാലപ്പൻ ക്രിയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച “ദി ലോ’ എന്ന ഷോർട്ട് ഫിലിം ഏറ്റവും നല്ല ചിത്രത്തിനുള്ള അവാർഡ് കരസ്ഥമാക്കി. നീതിContinue Reading
ഇരിങ്ങാലക്കുട: നഗരസഭയിലെ കണ്ടിജൻ്റ് ജീവനക്കാരൻ പൈങ്ങോട് തുമ്പരത്തി വിജയൻ മകൻ സത്യൻ (59) നിര്യാതനായി. ലീനയാണ് ഭാര്യ. ശ്രുതി, ശ്രീജിത്ത് എന്നിവർ മക്കളും സനിൽ മരുമകനുമാണ് .സംസ്കാരം ഇന്ന് വൈകീട്ട് 4 ന് വീട്ടുവളപ്പിൽ നടത്തും.
ഇരിങ്ങാലക്കുട: നഗരസഭയിലെ കണ്ടിജൻ്റ് ജീവനക്കാരൻ പൈങ്ങോട് തുമ്പരത്തി വിജയൻ മകൻ സത്യൻ (59) നിര്യാതനായി. ലീനയാണ് ഭാര്യ. ശ്രുതി, ശ്രീജിത്ത് എന്നിവർ മക്കളും സനിൽ മരുമകനുമാണ് .സംസ്കാരം ഇന്ന് വൈകീട്ട് 4 ന് വീട്ടുവളപ്പിൽ നടത്തും.Continue Reading
വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം; നഗരസഭയിലെ കോവിഡ് കേസുകളിൽ വീണ്ടും വർധന; ഇന്ന് സ്ഥിരീകരിച്ചത് 103 പേർക്ക്..
വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം; നഗരസഭയിലെ കോവിഡ് കേസുകളിൽ വീണ്ടും വർധന; ഇന്ന് സ്ഥിരീകരിച്ചത് 103 പേർക്ക്.. ഇരിങ്ങാലക്കുട: എസ്എൻബിഎസ് സമാജം വക വിശ്വനാഥപുരം ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനം. കോവിഡ് വ്യാപനത്തിൻ്റെയും രോഗ സ്ഥിരീകരണ നിരക്ക് ഉയർന്നതിൻ്റെയും അടിസ്ഥാനത്തിൽ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം ഉൽസവ -തിരുന്നാൾ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തണമെന്ന്Continue Reading