3ജി മോഡൽ അങ്കണവാടിയുമായി ആളൂർ പഞ്ചായത്ത്; അങ്കണവാടികൾ പ്രദേശത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കേന്ദ്രങ്ങളെന്ന് മന്ത്രി ഡോ. ആർ ബിന്ദു
3ജി മോഡൽ അങ്കണവാടിയുമായി ആളൂർ പഞ്ചായത്ത്; അങ്കണവാടികൾ പ്രദേശത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കേന്ദ്രങ്ങളെന്ന് മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട: പ്രദേശത്തിന്റെ വികസനത്തിന് ചുക്കാൻ പിടിക്കുന്ന കേന്ദ്രങ്ങളാണ് അങ്കണവാടികളെന്ന് ഉന്നത വിദ്വാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ വികസന പ്രവർത്തനങ്ങളിലും സർക്കാരിന്റെ വിവിധ പദ്ധതികളിലും അങ്കണവാടി പ്രവർത്തകരുടെ സാന്നിധ്യം സജീവമാണ്. ഈ കേന്ദ്രങ്ങൾ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.Continue Reading
കാർഷികവിളകളിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന വാൻഗാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു..
കാർഷികവിളകളിൽ നിന്ന് മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കാൻ ലക്ഷ്യമിട്ട് ആരംഭിക്കുന്ന വാൻഗാർഡ് ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കെട്ടിടനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.. ഇരിങ്ങാലക്കുട :കാർഷിക വിളകളിൽ നിന്നും മൂല്യവർദ്ധിത ഉല്പന്നങ്ങൾ നിർമ്മിച്ച് സ്വദേശത്തും,വിദേശത്തും വിപണനം ചെയ്യുകവഴി കർഷകർക്ക് കൂടുതൽ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ‘വാൻഗാർഡ്’ ഇരിങ്ങാലക്കുട ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും,ഇരിങ്ങാലക്കുട എം.എൽ.എയുമായ ഡോ.ആർ.ബിന്ദു നിർവ്വഹിച്ചു. നിയോജകമണ്ഡലത്തിലെContinue Reading
മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ മരണാനന്തര സഹായവുമായി വ്യാപാരി വ്യവസായി എകോപനസമിതി.
മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ മരണാനന്തര സഹായവുമായി വ്യാപാരി വ്യവസായി എകോപനസമിതി. ഇരിങ്ങാലക്കുട: മരണമടഞ്ഞ വ്യാപാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയുടെ മരണാനന്തര സഹായവുമായി വ്യാപാരി വ്യവസായി എകോപനസമിതി. സമിതിയുടെ ‘ ഭദ്രം കുടുംബ സുരക്ഷാ പദ്ധതി’യുടെ ഭാഗമായി മരണമടഞ്ഞ പുല്ലൂർ പുളിഞ്ചോട് സ്വദേശി കുറ്റിക്കാടൻ വീട്ടിൽ പോളിയുടെ കുടുംബത്തിന് വ്യാപാരഭവൻ ഹാളിൽ നടന്ന ചടങ്ങിൽ സമിതി ജില്ലാ പ്രസിഡണ്ട് കെ വി അബ്ദുൾഹമീദ് ഫണ്ട് കൈമാറി.Continue Reading
സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ” ആവാസവ്യൂഹം” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ…
സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ” ആവാസവ്യൂഹം” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ… 2021 ലെ മികച്ച ചിത്രത്തിനും മികച്ച തിരക്കഥക്കുമുള്ള സംസ്ഥാന സർക്കാരിൻ്റെ അവാർഡുകൾ നേടിയ ‘ ആവാസവ്യൂഹം’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 19 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. എവിടെ നിന്ന് വന്നുവെന്ന് ആർക്കുമറിയാത്ത ജോയ് എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രം. മാന്ത്രിക സിദ്ധികൾ ഉള്ള ജോയിയുടെ ജീവിതത്തെ അയാളുമായി ബന്ധപ്പെട്ട കഥാപാത്രങ്ങൾ നല്കുന്നContinue Reading
ഓണം സ്പെഷ്യൽ ഡ്രൈവ്; കോടാലിക്കടുത്ത് വനമേഖലയിൽ നിന്ന് എക്സൈസ് സംഘം വൻ വാഷ് ശേഖരം പിടിച്ചെടുത്തു…
ഓണം സ്പെഷ്യൽ ഡ്രൈവ്; കോടാലിക്കടുത്ത് വനമേഖലയിൽ നിന്ന് എക്സൈസ് സംഘം വൻ വാഷ് ശേഖരം പിടിച്ചെടുത്തു… ഇരിങ്ങാലക്കുട: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് സംഘം മറ്റത്തൂർ വില്ലേജിലെ കോടാലി -പുത്തനോളി കരിക്കുഴി വനമേഖലയിൽ നിന്നും ചാരായം വാറ്റാനായി പാകപ്പെടുത്തി സൂക്ഷിച്ചിരുന്ന 500 ലിറ്റർ വാഷ് പിടിച്ചെടുത്തു.വനത്തിലെ പാറയിടുക്കുകകളിൽ ടാങ്കുകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു വാഷ്. പ്രതികളെകുറിച്ച് അന്വേഷണം നടത്തി വരുന്നു. റെയ്ഡിന് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർContinue Reading
മേഖലയിൽ വൈവിധ്യമാർന്ന പരിപാടികളോടെ കർഷകദിനാചരണം;മണ്ഡലത്തിൽ കാർഷിക മേഖലയുടെ വികസനത്തിനായി 300 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു…
മേഖലയിൽ വൈവിധ്യമാർന്ന പരിപാടികളോടെ കർഷകദിനാചരണം;മണ്ഡലത്തിൽ കാർഷിക മേഖലയുടെ വികസനത്തിനായി 300 കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിന്റെ കാർഷികരംഗത്തെ പുരോഗതി ലക്ഷ്യമിട്ട് പച്ചക്കുട എന്ന പേരിൽ സമഗ്ര കാർഷിക പദ്ധതി രൂപപ്പെടുത്തിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വേളൂക്കര ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച കർഷക ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മണ്ഡലത്തിലെ കാർഷിക രംഗം കൂടുതൽ ശക്തിപ്പെടുത്താനായിContinue Reading
മഴയിൽ ഇടിഞ്ഞ കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ സംരക്ഷണഭിത്തി പുനർനിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്…
മഴയിൽ ഇടിഞ്ഞ കരുവന്നൂർ സൗത്ത് ബണ്ട് റോഡിൻ്റെ സംരക്ഷണഭിത്തി പുനർനിർമ്മാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലേക്ക്… ഇരിങ്ങാലക്കുട: കഴിഞ്ഞ ശക്തമായ വേനൽ മഴയിൽ കരുവന്നൂർ പുഴയിലെ ഇല്ലിക്കൽ റെഗുലേറ്ററിന് സമീപം തകർന്ന സൗത്ത് ബണ്ട് റോഡ് പാർശ്വസംരക്ഷണ ഭിത്തി പുനർ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്.മെയ് 15 നാണ് കാറളം പഞ്ചായത്തിനെ കൊടുങ്ങല്ലൂർ-തൃശ്ശൂർ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന കരുവന്നൂർ സൗത്ത് ബണ്ട് റോഡിന്റെ പുഴയോരം ഇല്ലിക്കൽ റെഗുലേറ്ററിന് സമീപം ശക്തമായ മഴയിൽ ഇടിഞ്ഞുതാണത്.ഇതുവഴിയുള്ള ഗതാഗതംContinue Reading
പോക്സോ കേസ്സിൽ കരൂപ്പടന്ന സ്വദേശിയായ മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ..
പോക്സോ കേസ്സിൽ കരൂപ്പടന്ന സ്വദേശിയായ മദ്രസ്സ അധ്യാപകൻ അറസ്റ്റിൽ.. അന്തിക്കാട്:പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഒളിവിലായിരുന്ന മദ്രസ്സ അദ്ധ്യാപകൻ പിടിയിലായി. ആത്മീയ നേതാവും അന്തിക്കാട് ജുമാ മസ്ജിദിലെ മുഖ്യ പുരോഹിതന്യം മദ്രസ്സ അദ്ധ്യാപകനുമായ ഇരിങ്ങാലക്കുട കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തിൽ ബഷീർ സഖാഫിയെയാണ് (52 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്വ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസ്, ഇൻസ്പെക്ടർ പി.കെ. ദാസ് എന്നിവർ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിൽContinue Reading
വർണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്തിൻ്റെ അനുഗ്രഹീത സമ്പത്തായ ബഹുസ്വരതയും അനന്തമായ വൈവിധ്യങ്ങളും കാത്ത് സൂക്ഷിക്കാൻ നിലയുറപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു..
വർണാഭമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം; രാജ്യത്തിൻ്റെ അനുഗ്രഹീത സമ്പത്തായ ബഹുസ്വരതയും അനന്തമായ വൈവിധ്യങ്ങളും കാത്ത് സൂക്ഷിക്കാൻ നിലയുറപ്പിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട: വർണാഭമായ പരിപാടികളോടെ മേഖലയിൽ രാജ്യത്തിൻ്റെ 75-മത് സ്വാതന്ത്ര്യദിനാഘോഷം. മിനി സിവിൽ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ദേശീയപതാക ഉയർത്തി. രാജ്യത്തിൻ്റെ ഏറ്റവും വലിയ അനുഗ്രഹീത സമ്പത്തായ ബഹുസ്വരതയും സാംസ്കാരിക സവിശേഷതകളും അനന്തമായ വൈവിധ്യങ്ങളും കാത്ത് സൂക്ഷിക്കാനുംContinue Reading
ആഗോളവല്ക്കരണത്തിൻ്റെ വരവോടെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചതായും ഇവ തടയാൻ സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും സിപിഐ നേതാവ് ആനി രാജ; നവലിബറൽ കാലഘട്ടത്തിൽ സ്ത്രീകൾ നാനാമുഖങ്ങളായ യാതനകളിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു…
ആഗോളവല്ക്കരണത്തിൻ്റെ വരവോടെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചതായും ഇവ തടയാൻ സർക്കാരുകൾ ഒന്നും ചെയ്യുന്നില്ലെന്നും സിപിഐ നേതാവ് ആനി രാജ; നവലിബറൽ കാലഘട്ടത്തിൽ സ്ത്രീകൾ നാനാമുഖങ്ങളായ യാതനകളിലൂടെയാണ് കടന്നുപോകുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട: ആഗോളവല്ക്കരണത്തിൻ്റെ വരവോടെ സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ വർധിച്ചതായി സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ.ഇവ തടയാനുള്ള ഒരു സംവിധാനവും ഒരു രാജ്യത്തിലുമില്ലെന്നും സർക്കാരുകൾ വിഷയം അവഗണിക്കുകയാണെന്നും സിപിഐ നേതാവ് പറഞ്ഞു.സിപിഐ തൃശ്ശൂർContinue Reading