പടിയൂരിന് ഹോമിയോ ആശുപത്രി; തറക്കല്ലിട്ട് മന്ത്രി ഡോ ആർ ബിന്ദു ; നിർമ്മിക്കുന്നത് മുൻ എംഎൽഎയുടെ ആസ്തിവികസനഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ ഉപയോഗിച്ച് … ഇരിങ്ങാലക്കുട : പടിയൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിക്കുന്ന ഹോമിയോ ആശുപത്രിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു തറക്കല്ലിട്ടു. വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ആശുപത്രിക്ക് സ്വന്തമായൊരു കെട്ടിടം എന്ന പടിയൂർ നിവാസികളുടെ സ്വപ്നമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. എല്ലാ രോഗങ്ങൾക്കും പ്രതിരോധത്തിൽContinue Reading

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ്ണ ചകോരം നേടിയ കോസ്റ്ററിക്കൻ ചിത്രം ” ക്ലാര സോള ” നാളെ വൈകീട്ട് 6.30 ന് ഓർമ്മ ഹാളിൽ …   26 മത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണചകോരവും മികച്ച നവാഗത സംവിധായികയ്ക്കുള്ള സുവർണ ചകോരവും നേടിയ കോസ്റ്ററിക്കൻ ചിത്രമായ ” ക്ലാര സോള ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 18 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. മതവും സാമൂഹികContinue Reading

കാലിത്തീറ്റ ഫാക്ടറി ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ;പിടിയിലായത് വിവിധ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായവർ… കൊടകര: മറ്റത്തൂരിൽ പ്രവർത്തിക്കുന്ന സ്വകാര്യ കാലിത്തീറ്റ ഫാക്ടറി ഉടമ , സ്ഥാപനത്തിലെ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന് കാണിച്ച് ജീവനക്കാരിയുടെ സുഹൃത്തുകൾ സ്ഥാപനമുടമയുടെ കമ്പനിയിലേക്ക് അതിക്രമിച്ച് കയറി ഉടമയെ മർദ്ദിച്ചും പിന്നീട് ഭയപ്പെടുത്തി ഭീഷണിപ്പെടുത്തിയും പണം തട്ടാൻ ശ്രമിച്ച കേസിലെ പ്രതികളായ അജിത്ത് (34 വയസ്സ് ) കാട്ടികുളംContinue Reading

യുവാവിനെ ബോംബെറിഞ്ഞു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി കഞ്ചാവു പൊതികളുമായി പിടിയിൽ; പിടിയിലായത് ഇരുപത്തിമൂന്നോളം കേസുകളിലെ പ്രതി … ചാലക്കുടി: ലഹരിക്കെതിരായി നടക്കുന്ന പ്രത്യേക പോരാട്ടത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ്, ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവു പൊതികളുമായി കുപ്രസിദ്ധ ക്രിമിനൽ പിടിയിലായി.Continue Reading

റിട്ട. പ്രിൻസിപ്പൽ വി ജി ഭഗീരഥൻ മാസ്റ്റർ (78) അന്തരിച്ചു … ഇരിങ്ങാലക്കുട: പെരിഞ്ഞനം ആർ.എം.വി.എച്ച്.എസ്. എസ് സ്കൂൾ റിട്ട. പ്രിൻസിപ്പൽ ഹിന്ദി പ്രചാർ മണ്ഡൽ റോഡിൽ വലിയപറമ്പിൽ വീട്ടിൽ ഭഗീരഥൻ (78) അന്തരിച്ചു. ഭാര്യ: സുജാത.(റിട്ട. അധ്യാപിക, ആർ.എം.വി.എച്ച്.എസ്. എസ് സ്കൂൾ,പെരിഞ്ഞനം). മക്കൾ: നവീൻ (മീഡിയ), വിനിത (അധ്യാപിക , സെന്റ് മേരീസ് പോംപെ സ്കൂൾ, കാട്ടൂർ ). മരുമക്കൾ: ഡോ. നീലിമ (ഗവ. ആയുർവേദ ഡിസ്പെൻസറി, അവിട്ടത്തൂർ),Continue Reading

‘സ്പർശം 2021’ ; മികച്ച എൻ. എസ്. എസ് യൂണിറ്റിനുള്ള സംസ്ഥാനതല അവാർഡ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് … ഇരിങ്ങാലക്കുട :നാഷണൽ സർവീസ് സ്കീം സ്റ്റേറ്റ് സെല്ലും കേരള എക്‌സൈസ് ഡിപ്പാർട്മെന്റും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയായ ‘സ്പർശം 2021’ ൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച എൻ. എസ്. എസ് യൂണിറ്റിനുള്ള സംസ്ഥാനതല അവാർഡ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ലഭിച്ചു. കോഴിക്കോട് ജെ. ഡി.Continue Reading

കല്ലേറ്റുംകരയിലെ സ്ഥാപനത്തിൽ കയറി ജീവനക്കാരിയുടെ പണവും മൊബൈൽ ഫോണും കവർന്ന പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട: പട്ടാപ്പകൽ സ്ഥാപനത്തിൽ കയറി ജീവനക്കാരിയുടെ പണവും മൊബൈൽ ഫോണും അടങ്ങുന്ന ബാഗ് കവർന്ന പ്രതി അറസ്റ്റിൽ . നെന്മണിക്കര ചിറ്റിശ്ശേരി കൊട്ടേക്കാട് വീട്ടിൽ രതീഷ് (47) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ മാസം 19 ന് കല്ലേറ്റുങ്കര പള്ളിനടയിലുള്ള സ്ഥാപനത്തിൽ നിന്നാണ് 9500 രൂപയും ഫോണും അടങ്ങുന്ന ബാഗ്Continue Reading

മാടായിക്കോണത്ത് അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്ന കുടുംബത്തിന് സിപിഎം ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ വീട് ഒരുങ്ങുന്നു; ഭവനരഹിതർക്ക് വീടുകൾ നിർമ്മിച്ച് നല്കാൻ സർക്കാരും സന്നദ്ധ സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും കൈകോർക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട: അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയുന്ന 19 കാരിയായ മാടായിക്കോണം ആലുങ്ങപ്പറമ്പിൽ ആതിരക്കും രോഗബാധിതയായ അമ്മ രമയ്ക്കും വീടൊരുങ്ങുന്നു. പോളിടെക്നിക്ക് വനിതാ വിഭാഗത്തിൽ റാങ്ക് നേടിയ ആതിരയും അമ്മയും നിലംപൊത്താറായ വീട്ടിലാണ് കഴിഞ്ഞിരുന്നത്. സർക്കാർ നല്കുന്നContinue Reading

സർക്കാരിന്റെ മദ്യനയം ; നിശിതവിമർശനവുമായി ഇരിങ്ങാലക്കുട രൂപത;സർക്കാറിന്റേത് ഇരട്ടത്താപ്പെന്ന് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ …. ഇരിങ്ങാലക്കുട : മദ്യത്തെ മാന്യവല്‍ക്കരിക്കുകയും വാണിജ്യവല്‍ക്കരിക്കുകയും അതേസമയം ലഹരിമരുന്നിനെതിരെ പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന സര്‍ക്കാരിന്റെ ഇരട്ടത്താപ്പിനെതിരെ നിശിത വിമര്‍ശനവുമായി ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ഇരിങ്ങാലക്കുട രൂപതയുടെ 16-ാം പാസ്റ്ററല്‍ കൗണ്‍സിലിന്റെ പ്രഥമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലഹരിക്കെതിരെയുള്ള സര്‍ക്കാരിന്റെ പ്രചാരണങ്ങളില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഇപ്പോള്‍ തുടരുന്ന മദ്യനയം തിരുത്തണം.Continue Reading

ഇരിങ്ങാലക്കുട ചന്തക്കുന്നിലെ ആക്രിക്കടയിൽ നിന്ന് മോഷണത്തിന് ശ്രമിച്ച എസ്എൻ പുരം സ്വദേശികൾ അറസ്റ്റിൽ … ഇരിങ്ങാലക്കുട :ചന്തക്കുന്നിൽ തട്ടിൽ സ്ക്രാപ്പ് എന്ന സ്ഥാപനത്തിൽ മോഷണത്തിന് ശ്രമിച്ച എസ് എൻ പുരം കോതപറമ്പ് സ്വദേശികളായ വടക്കൻവീട്ടിൽ ആഷിക് (30 ) , പെരിങ്ങാട്ട് വീട്ടിൽ വിഷ്ണുദാസ് (18)എന്നിവരെ ഇരിഞ്ഞാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. മോഷണശ്രമം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ നൈറ്റ് പട്രോളിംഗ് സംഘംContinue Reading