കാറളം വെള്ളാനി സ്വദേശി 33 വര്‍ഷങ്ങൾക്ക് ശേഷം നാട്ടിലേക്ക്; നാട് വിട്ടത് പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് രണ്ടാം നാളിൽ …
കാറളം വെള്ളാനി സ്വദേശി 33 വര്‍ഷങ്ങൾക്ക് ശേഷം നാട്ടിലേക്ക്; നാട് വിട്ടത് പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് രണ്ടാം നാളിൽ … ഇരിങ്ങാലക്കുട: മൂന്നര പതിറ്റാണ്ട് മുമ്പ് നാടുവിട്ട കാറളം വെള്ളാനി സ്വദേശി ഷീബന്‍ അച്ഛനരികിലെത്തി. കരാഞ്ചിറ സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളിലെ 1990 ലെ എസ്എസ്എല്‍സി ബാച്ചിലുണ്ടായിരുന്ന കാറളം വെള്ളാനി സ്വദേശി കോപ്പുള്ളി കോരന്റെ മകന്‍ ഷീബനാണ് നാടുവിട്ട് 33 വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയത്. പത്താം ക്ലാസ് പരീക്ഷContinue Reading
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യവുമായി എഐവൈഎഫും …
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യവുമായി എഐവൈഎഫും … ഇരിങ്ങാലക്കുട : നീതിക്കായി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വനിതാ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം.സമരം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷയെ ക്കുറിച്ച് നിരന്തരം സംസാരിക്കുന്ന പ്രധാനമന്ത്രി സ്ത്രീ പീഢകരെ സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി.മണ്ഡലം വൈസ് പ്രസിഡണ്ട് സി.സി. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു.Continue Reading
ജോലിക്കിടെ കിഴുത്താണി സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു…
ജോലിക്കിടെ കിഴുത്താണി സ്വദേശിയായ യുവാവ് ഷോക്കേറ്റ് മരിച്ചു… ഇരിങ്ങാലക്കുട : ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. കിഴുത്താണി സ്വദേശി പുതുവാട്ടില്‍ കുമാരന്‍ മകന്‍ അജേഷ് (45) ആണ് ഷോക്കേറ്റ് മരിച്ചത്. ചെമ്മണ്ടയില്‍ ആലപ്പാടന്‍ സിജോയുടെ ഉടമസ്ഥതയിലുള്ള വര്‍ക്ക് ഷോപ്പില്‍ ജോലിക്കിടയിലാണ് ഷോക്കേറ്റത്. ഉടനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 31 ന് വൈകീട്ട് ഏഴുമണിയോടെയായിരുന്നു സംഭവം. കാട്ടൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ സംസ്‌കാരം നടത്തി.Continue Reading
ഗുസ്ത താരങ്ങൾക്ക് ഐക്യദാർഡ്യവുമായി കർഷകസംഘം പ്രവർത്തകർ …
ഗുസ്ത താരങ്ങൾക്ക് ഐക്യദാർഡ്യവുമായി കർഷകസംഘം പ്രവർത്തകർ … ഇരിങ്ങാലക്കുട : നീതിക്കുവേണ്ടി പോരാടുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും,ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും,ബി.ജെ.പി ലോകസഭാംഗവുമായ ബ്രിജ്ഭൂഷൺ ശരൺസിങ്ങിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള കർഷക സംഘം ഇരിങ്ങാലക്കൂട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനവും,പ്രതിഷേധ പൊതുയോഗവും നടത്തി.ഠാണാവ് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ചേർന്ന പ്രതിഷേധ പൊതുയോഗം കേരള കർഷകസംഘം തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.ജി.ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.ഏരിയാContinue Reading
ഫ്രഞ്ച് ചിത്രം ” വിന്റർ ബോയ് ” നാളെ 6 ന് ഓർമ്മ ഹാളിൽ …
ഫ്രഞ്ച് ചിത്രം ” വിന്റർ ബോയ് ” നാളെ 6 ന് ഓർമ്മ ഹാളിൽ … 2022 ലെ വിവിധ അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ” വിന്റർ ബോയ് ” എന്ന ഫ്രഞ്ച് ചിത്രം ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 2 ന് സ്ക്രീൻ ചെയ്യുന്നു. ലൂക്കാസ് എന്ന 17 കാരന്റെ ശിഥിലമാകുന്ന കൗമാര ജീവിതമാണ് ചിത്രം പറയുന്നത്. പിതാവിന്റെ ആകസ്മികമായ മരണം ലൂക്കാസിനെ പിടിച്ചുലയ്ക്കുന്നു. പാരീസിൽ താമസിക്കുന്നContinue Reading
കളിയും ചിരിയുമായി കുട്ടികൾ സ്കൂളുകളിലേക്ക്; വിദ്യാർഥി കേന്ദ്രീകൃതമായ കാഴ്ചപ്പാട് പഠന രീതികളിൽ അവലംബിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു ; ഉപജില്ലയിൽ ഒന്നാം ക്ലാസ്സിൽ സർക്കാർ , എയ്ഡഡ് വിദ്യാലയങ്ങളിലായി പ്രവേശനം തേടിയത് 1178 കുട്ടികൾ …
കളിയും ചിരിയുമായി കുട്ടികൾ സ്കൂളുകളിലേക്ക്; വിദ്യാർഥി കേന്ദ്രീകൃതമായ കാഴ്ചപ്പാട് പഠന രീതികളിൽ അവലംബിക്കേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു ; ഉപജില്ലയിൽ ഒന്നാം ക്ലാസ്സിൽ സർക്കാർ , എയ്ഡഡ് വിദ്യാലയങ്ങളിലായി പ്രവേശനം തേടിയത് 1178 കുട്ടികൾ … ഇരിങ്ങാലക്കുട : അവധിക്കാലത്തോട് വിട പറഞ്ഞ് പുത്തൻയൂണിഫോമും ബാഗും കുടയുമായി കുട്ടികൾ അക്ഷരമുറ്റത്ത് . പ്രവേശനോൽസവത്തിന്റെയും വർണാഭമായ പരിപാടികളുടെയും അകമ്പടിയോടെ ആയിരുന്നു ആദ്യ അധ്യയന ദിനം. ഇരിങ്ങാലക്കുട നിയോജക മണ്ഡലംതല പ്രവേശനോൽസവതിന്റെContinue Reading
സംവരണം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതിയുടെ നേത്യത്വത്തിൽ മാർച്ചും ധർണ്ണയും …
സംവരണം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി ക്ഷേമ സമിതിയുടെ നേത്യത്വത്തിൽ മാർച്ചും ധർണ്ണയും … ഇരിങ്ങാലക്കുട : സംവരണം സംരക്ഷിക്കുക, ബി ജെ പി സർക്കാർ നീതി പാലിക്കുക, സ്വകാര്യ മേഖലയിലും സംവരണം നടപ്പിലാക്കുക എന്നീ മുദ്രാവാക്യമുയർത്തി പട്ടികജാതി ക്ഷേമ സമിതി ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ജനാധിപത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.കെ.ആർ വിജയ ധർണ്ണ സമരം ഉദ്ഘാടനംContinue Reading
കാറളം ചെമ്മണ്ടയിൽ കാറ്റിൽ തെങ്ങ് വീണ് മുൻ പഞ്ചായത്ത് മെമ്പറുടെ വീടിന്റെ മേൽക്കൂര തകർന്നു …
കാറളം ചെമ്മണ്ടയിൽ കാറ്റിൽ തെങ്ങ് വീണ് മുൻ പഞ്ചായത്ത് മെമ്പറുടെ വീടിന്റെ മേൽക്കൂര തകർന്നു … ഇരിങ്ങാലക്കുട : കാറളം ചെമ്മണ്ടയിൽ ശക്തിയായ കാറ്റിൽ തെങ്ങ് വീണ് മുൻ പഞ്ചായത്ത് മെമ്പറുടെ വീടിന്റെ മേൽക്കൂര തകർന്നു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. കാറളം പഞ്ചായത്ത് നാലാം വാർഡിൽ ചെമ്മണ്ട നെല്ലിശ്ശേരി വീട്ടിൽ മിനി രാജന്റെ ഓടിട്ട വീടാണ് ഭാഗികമായി തകർന്നത്. മിനിയും മക്കളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ആർക്കുംContinue Reading
മാപ്രാണത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക്; രണ്ടു പേരുടെ നില ഗുരുതരം; മൽസരയോട്ടത്തിന്റെ ഫലമെന്ന് യാത്രക്കാർ …
മാപ്രാണത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് 30 ഓളം പേര്‍ക്ക്; രണ്ടു പേരുടെ നില ഗുരുതരം; മൽസരയോട്ടത്തിന്റെ ഫലമെന്ന് യാത്രക്കാർ … ഇരിങ്ങാലക്കുട: സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് മുപ്പതോളം പേര്‍ക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരം. രാവിലെ ഏഴു മണിയോടെ മാപ്രാണം കുരിശു ജംഗ്ഷനു സമീപമാണു അപകടം നടന്നത്. എകെ സണ്‍സ് എന്ന സ്വകാര്യ ബസിനു പിറകില്‍ അമിത വേഗതയിലായിരുന്ന എംഎസ് മോനോന്‍ എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് വന്നിടിക്കുകയായിരുന്നു.Continue Reading
സംസ്ഥാനത്ത് നാലിടങ്ങളിൽ ഭിന്നശേഷി പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കാൻ പദ്ധതി ; മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി ഡോ ആർ.ബിന്ദു…
സംസ്ഥാനത്ത് നാലിടങ്ങളിൽ ഭിന്നശേഷി പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കാൻ പദ്ധതി ; മൂന്ന് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കുമെന്ന് മന്ത്രി ഡോ ആർ.ബിന്ദു… ഇരിങ്ങാലക്കുട : സംസ്ഥാനത്ത് നിലമ്പൂർ, പുനലൂർ, കാട്ടാക്കട, മൂളിയാട് അടക്കം നാല് സ്ഥലങ്ങളിൽ ഭിന്നശേഷി പുനരധിവാസ ഗ്രാമങ്ങൾ ആരംഭിക്കാൻ പദ്ധതിയെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. കല്ലേറ്റുംകരയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷനിൽ (നിപ്മർ) പുനരധിവാസ ഗ്രാമങ്ങളെContinue Reading
























