പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ 26, 27 , 28 തീയ്യതികളിൽ പദയാത്രയുമായി ബിജെപി; സ്വീകരണം മുപ്പതോളം കേന്ദ്രങ്ങളിൽ …
പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ 26, 27 , 28 തീയ്യതികളിൽ പദയാത്രയുമായി ബിജെപി; സ്വീകരണം മുപ്പതോളം കേന്ദ്രങ്ങളിൽ … ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ പദയാത്രയുമായി ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി. കരുവന്നൂർ സമരഭൂമിയിൽ (ബംഗ്ലാവ് ) നിന്ന് മണ്ഡലം പ്രസിഡന്റ് ക്യപേഷ് ചെമ്മണ്ട നയിക്കുന്ന പദയാത്ര ജനുവരി 26 ന് രാവിലെ 9 ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ ഉദ്ഘാടനം ചെയ്യും.Continue Reading
ഇരിങ്ങാലക്കുട കഥകളി ക്ലബിന്റെ വാർഷികവും സാംസ്കാരിക പ്രവർത്തകൻ അനിയൻ മംഗലശ്ശേരിയുടെ സപ്തതി ആഘോഷവും 28,29 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍…
ഇരിങ്ങാലക്കുട കഥകളി ക്ലബിന്റെ വാർഷികവും സാംസ്കാരിക പ്രവർത്തകൻ അനിയൻ മംഗലശ്ശേരിയുടെ സപ്തതി ആഘോഷവും 28,29 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍… ഇരിങ്ങാലക്കുട: കഥകളി ക്ലബിന്റെ നാല്പത്തിയെട്ടാം വാര്‍ഷികാഘോഷവും സാംസ്കാരിക പ്രവർത്തകൻ അനിയൻ മംഗലശ്ശേരിയുടെ സപ്തതി ആഘോഷവും ജനുവരി 28,29 തിയ്യതികളില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. 29ന് നടക്കുന്ന വാര്‍ഷികാഘോഷ ചടങ്ങില്‍ കോട്ടയ്ക്കല്‍ ഗോപി നായര്‍, ചേര്‍ത്തല തങ്കപ്പപ്പണിക്കര്‍, മാങ്ങോട് അപ്പുണ്ണിത്തരകന്‍ എന്നിവരെ നവതി പ്രണാമം ചെയ്ത്Continue Reading
അവിട്ടത്തൂർ എൽബിഎസ്എം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രമ കെ മേനോന് മികച്ച അധ്യാപികയ്ക്കുള്ള റോട്ടറി ക്ലബിന്റെ അവാർഡ് …
അവിട്ടത്തൂർ എൽബിഎസ്എം ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപിക രമ കെ മേനോന് മികച്ച അധ്യാപികയ്ക്കുള്ള റോട്ടറി ക്ലബിന്റെ അവാർഡ് … ഇരിങ്ങാലക്കുട : റോട്ടറി ഇന്റര്‍നാഷണല്‍ ജില്ലാതലത്തില്‍ ഏര്‍പ്പെടുത്തിയ മികച്ച അധ്യാപികയ്ക്കുള്ള ഗവര്‍ണേഴ്സ് എക്സലന്‍സ് അവാര്‍ഡ് അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം.ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക രമ.കെ.മേനോന് ലഭിച്ചു. അവിട്ടത്തൂര്‍ സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ റോട്ടറി ഗവര്‍ണര്‍ എസ്.രാജ്മോഹന്‍ നായര്‍ പുരസ്കാരം രമ.കെ.മേനോന് സമ്മാനിച്ചു.Continue Reading
നാക്ക് ഗ്രേഡിംഗിൽ ഉന്നത സ്ഥാനം നേടിയ സെൻ്റ് ജോസഫ്സ് കോളേജിന് അഭിനന്ദനവുമായി കെ മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷൻ …
നാക്ക് ഗ്രേഡിംഗിൽ ഉന്നത സ്ഥാനം നേടിയ സെൻ്റ് ജോസഫ്സ് കോളേജിന് അഭിനന്ദനവുമായി കെ മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷൻ … ഇരിങ്ങാലക്കുട : നാക്ക് ഗ്രേഡിങ്ങിൽ A++ സ്ഥാനം നേടിയ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിനെ കെ.മോഹൻദാസ് എക്സ് എം പി ഫൗണ്ടേഷൻ അനുമോദിച്ചു. അനുമോദന സമ്മേളനം മുൻ സർക്കാർ ചീഫ് വിപ്പും ഫൗണ്ടേഷൻ ചെയർമാനും ആയ അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലെ മികച്ച രണ്ടാമത്തെContinue Reading
ആളൂർ പഞ്ചായത്തിൽ വടിയൻച്ചിറ ബണ്ട് റോഡ് യാഥാർഥ്യമാകുന്നു; പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഈ വർഷം 71 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ ആർ ബിന്ദു…
ആളൂർ പഞ്ചായത്തിൽ വടിയൻച്ചിറ ബണ്ട് റോഡ് യാഥാർഥ്യമാകുന്നു; പഞ്ചായത്തിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് ഈ വർഷം 71 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട :ആളൂർ പഞ്ചായത്ത് മാനാട്ടുകുന്ന്, വടിയൻച്ചിറ ബണ്ട് റോഡ് നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. പഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ഈ വർഷം എംഎൽഎ ഫണ്ടിൽ നിന്ന് 71 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രിContinue Reading
ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിന് ദേശീയ റാങ്കിംഗിൽ ഉജ്ജ്വല വിജയം;നാക് ഗ്രേഡിംഗിൽ 3.66 പോയിന്റോടെ A++ …
ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിന് ദേശീയ റാങ്കിംഗിൽ ഉജ്ജ്വല വിജയം;നാക് ഗ്രേഡിംഗിൽ 3.66 പോയിന്റോടെ A++ … ഇരിങ്ങാലക്കുട :നാഷണൽ അസസ്മെൻ്റ് ആൻ്റ് അക്രഡിറ്റേഷൻ കൗൺസിലിൻ്റെ ഫോർത്ത് സൈക്കിൾ അക്രഡിറ്റേഷനിൽ ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജ് 3.66 പോയിൻ്റോടെ A++ ൻ്റെ സുവർണ നേട്ടം. നിലവിൽ കോളേജിനുണ്ടായിരുന്ന A ഗ്രേഡ് പദവിയിൽ നിന്നാണ് കലാലയം A++ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഗ്രേഡ് പോയിൻ്റ് കരസ്ഥമാക്കിയ രണ്ടാമത്തെ വനിതാ കോളേജുംContinue Reading
ഇരിങ്ങാലക്കുട നഗരസഭ മന്ദിര പരിസരം സാമൂഹ്യദ്രോഹികളുടെ കേന്ദ്രമായി മാറുന്നു; നടപടി ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ രംഗത്ത് …
ഇരിങ്ങാലക്കുട നഗരസഭ മന്ദിര പരിസരം സാമൂഹ്യദ്രോഹികളുടെ കേന്ദ്രമായി മാറുന്നു; നടപടി ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ രംഗത്ത് … ഇരിങ്ങാലക്കുട : നഗരസഭ മന്ദിര പരിസരം സാമൂഹ്യദ്രോഹികളുടെ കേന്ദ്രമായും മാലിന്യനിക്ഷേപ കേന്ദ്രമായും മാറുന്നു. നഗരസഭ ഓഫീസിന് തൊട്ട് തന്നെയുള്ള നഗരസഭയുടെ തന്നെ അധീനതയിലുള്ള കസ്തൂർബ ഷോപ്പിംഗ് കോംപ്ലക്സിന്റെ പുറക് വശമാണ് മദ്യകുപ്പികളുടെയും സിഗരറ്റ് കുറ്റികളുടെയും പാൻ മസാല കവറുകളുടെയും കുടിവെള്ള ബോട്ടലുകളുടെയും നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുന്നത്. രാത്രികാലങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമാണെന്നും ആക്ഷേപംContinue Reading
ലയൺസ് സ്പെഷ്യൽ ഒളിമ്പിക്സ് ; ഒല്ലൂർ പടവരാട് ആശാഭവൻ സ്കൂൾ ജേതാക്കൾ …
ലയൺസ് സ്പെഷ്യൽ ഒളിമ്പിക്സ് ; ഒല്ലൂർ പടവരാട് ആശാഭവൻ സ്കൂൾ ജേതാക്കൾ … ഇരിങ്ങാലക്കുട : ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318D യുടെ നേത്യത്വത്തിൽ ലയൺസ് ക്ലബ്ബ് ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെ ഭിന്നശേഷി കുട്ടികളിലെ കായിക പ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച സ്പെഷ്യൽ ഒളിമ്പിക്സിൽ ഒല്ലൂർ പടവരാട് ആശാഭവൻ സ്കൂൾ ജേതാക്കളായി. തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ മൂന്ന് ജില്ലകളിലെ സ്പെഷ്യൽ സ്കൂളുകളിൽ നിന്നും 1000 ഓളം വിദ്യാർത്ഥികളാണ് ഇരിങ്ങാലക്കുട ശാന്തിനികേതൻContinue Reading
തൃശ്ശൂരിലെ ബിരിയാണി ഹട്ടിൽ നിന്ന് ഭക്ഷ്യ വിഷബാധ; കാട്ടൂരിൽ ഒരു കുടുംബത്തിലെ എഴ് പേർ ചികിത്സയിൽ …
തൃശ്ശൂരിലെ ബിരിയാണി ഹട്ടിൽ നിന്ന് ഭക്ഷ്യ വിഷബാധ; കാട്ടൂരിൽ ഒരു കുടുംബത്തിലെ എഴ് പേർ ചികിത്സയിൽ … ഇരിങ്ങാലക്കുട : :ശോഭാസിറ്റിയിലെ ഭക്ഷണശാലയിൽ നിന്ന് കോഴിബിരിയാണി കഴിച്ച കുട്ടികൾ അടക്കം എഴ് പേർ കാട്ടൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ ചികിത്സ തേടി. കാട്ടൂർ അടപ്പശ്ശേരി വീട്ടിൽ ബേബിയും കുടുംബവും കഴിഞ്ഞ ദിവസം തൃശൂർ ശോഭാ സിറ്റി സന്ദർശിച്ച ശേഷം ബിരിയാണി ഹട്ട് എന്ന സ്ഥാപനത്തിൽ നിന്ന് കോഴിബിരിയാണി ഓർഡർ ചെയ്തിരുന്നു.Continue Reading
റോഡിൽ നിറുത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സർ യന്ത്രത്തിന്റെ പുറകിൽ ബൈക്കിടിച്ച് കല്ലേറ്റുംകര സ്വദേശിയായ യുവാവ് മരിച്ചു …
റോഡിൽ നിറുത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സർ യന്ത്രത്തിന്റെ പുറകിൽ ബൈക്കിടിച്ച് കല്ലേറ്റുംകര സ്വദേശിയായ യുവാവ് മരിച്ചു … ഇരിങ്ങാലക്കുട : റോഡിൽ നിറുത്തിയിട്ടിരുന്ന കോൺക്രീറ്റ് മിക്സർ യന്ത്രത്തിന്റെ പുറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കല്ലേറ്റുംകര മംഗലൻ ജോഷി മകൻ ജാക്സൻ (33) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ ആയിരുന്നു അപകടം. കല്ലേറ്റുംകര ജംഗ്ഷനിൽ പഞ്ചായത്ത് ഓഫീസിന് അടുത്തായി നിറുത്തിയിട്ടിരുന്ന യന്ത്രത്തിന്റെ പുറകിലാണ് ബൈക്ക് ഇടിച്ചത്.Continue Reading