എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോൽസവത്തിന് ഫെബ്രുവരി മൂന്നിന് കൊടിയേറ്റും … ഇരിങ്ങാലക്കുട : എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിൽ ഫെബ്രുവരി 3 മുതൽ 10 വരെയുള്ള ദിവസങ്ങളിലായി ആഘോഷിക്കുന്ന കാവടി പൂര മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 3 ന് വൈകീട്ട് 7നും 7.48 നും മധ്യേ മഹോൽസവത്തിന് ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ കൊടിയേറ്റുമെന്ന് സമാജം പ്രസിഡന്റ് കിഷോർകുമാർ നടുവളപ്പിൽ, സെക്രട്ടറി വേണു തോട്ടുങ്ങൾContinue Reading

ബിബിസി യുടെ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിനെ ചൊല്ലി ക്രൈസ്റ്റ് കോളേജിൽ സംഘർഷം; പ്രദർശനം വിലക്കി മാനേജ്മെന്റ് ; മൊബൈലിൽ പ്രദർശിപ്പിച്ച് കോളേജ് യൂണിയൻ …   ഇരിങ്ങാലക്കുട : 2002 ലെ ഗുജറാത്ത് കലാപത്തെ ആധാരമാക്കി ബിബിസി ചിത്രീകരിച്ച ‘ ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ ‘ പ്രദർശിപ്പിക്കുന്നതിനെ ചൊല്ലി ക്രൈസ്റ്റ് കോളേജിൽ സംഘർഷം. എസ്എഫ്ഐ നേത്യത്വം നല്കുന്ന കോളേജ് യൂണിയന്റെ നേത്യത്വത്തിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ കോളേജ് ഓഡിറ്റോറിയത്തിന്Continue Reading

ചാലക്കുടി മേഖലാ ശാസ്ത്രകേന്ദ്രം ഉടൻ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു ചാലക്കുടി: കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിന്റെ ചാലക്കുടി മേഖലാ ശാസ്ത്ര കേന്ദ്രം ഏപ്രിൽ – മെയ് മാസത്തോടെ പൂർണമായി പ്രവർത്തനസജ്ജമാകുമെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ചാലക്കുടിയിലെ മേഖലാ ശാസ്ത്രകേന്ദ്രത്തിൽ സന്ദർശകർക്കുള്ള അനുബന്ധ സൗകര്യങ്ങളുടെ നിർമ്മാണോദ്ഘാടം നിർവഹിക്കുകയായിരുന്നു മന്ത്രി. ശാസ്ത്രകേന്ദ്രത്തിലെ എല്ലാ സാങ്കേതിക പ്രശ്നങ്ങളും പരിഹരിച്ച് ഈContinue Reading

കാട്ടൂരിൽ ബക്കറ്റിലെ വെള്ളത്തില്‍ വീണ് പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം… ഇരിങ്ങാലക്കുട: കാട്ടൂർ പൊഞ്ഞനം കുറ്റിക്കാട്ട് വീട്ടില്‍ ജോര്‍ജിന്റെ മകള്‍ എല്‍സ മരിയ (ഒന്നര വയസ്) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുബോള്‍ കുട്ടികള്‍ ബാത്ത്റൂമിൽ കളിക്കുകയായിരുന്നു. കളിക്കുന്നതിനിടയിലാണ് ബക്കറ്റില്‍ വീണത്. ഉടന്‍ തന്നെ കാട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അമ്മ-സിസി . ഒറ്റ പ്രസവത്തിൽ ഉണ്ടായ ഒന്നര വയസ്സുള്ള ആന്റണി, പോൾ എന്നിവർContinue Reading

പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ ബിജെപി മണ്ഡലം പ്രസിഡന്റ് നയിക്കുന്ന പദയാത്രയ്ക്ക് തുടക്കമായി…   ഇരിങ്ങാലക്കുട : പിണറായി സർക്കാരിന്റെ നയങ്ങൾക്കെതിരെ ബിജെപി മണ്ഡലം പ്രസിഡന്റ് ക്യപേഷ് ചെമ്മണ്ട നയിക്കുന്ന പദയാത്രക്ക് തുടക്കമായി. കരുവന്നൂർ ബംഗ്ലാവ് പരിസരത്ത് നടന്ന യോഗത്തിൽ ജില്ലാ പ്രസിഡണ്ട് അഡ്വ കെ കെ അനീഷ്കുമാർ പദയാത്ര ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ്- പ്രസിഡണ്ട് സണ്ണി കവലക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് ചെറാക്കുളം, മണ്ഡലംContinue Reading

ഭരണഘടന ജനാധിപത്യ മതേരത്വ സദസ്സുമായി സിപിഐ ; ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങൾ ഇല്ലാതാക്കാൻ ബോധപൂർവമായ ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നതായി മന്ത്രി കെ രാജൻ … ഇരിങ്ങാലക്കുട : ഭരണഘടന ഉറപ്പു വരുത്തിയ പൗരാവകാശങ്ങൾ ബോധപൂർവം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ. റിപ്പബ്ലിക് ദിനത്തിൽ സിപിഐ മണ്ഡലം കമ്മിറ്റി ടൗൺ ഹാൾ അങ്കണത്തിൽ സംഘടിപ്പിച്ച ഭരണഘടന ജനാധിപത്യ മതേരത്വ സദസ്സ് ഉദ്ഘാടനം നിർവഹിച്ച്Continue Reading

മറ്റുള്ളവരോട് ഫോണിൽ സംസാരിച്ചതിന്റെ പേരിൽ പെൺ സുഹ്യത്തിനെ മർദ്ദിച്ച പ്രതി അറസ്റ്റിൽ … മാള:പെൺ സുഹൃത്ത് മറ്റുള്ളവരെ ഫോണിൽ സംസാരിക്കുന്ന വിരോധത്താൽ ബസ്സ് സ്റ്റോപ്പിൽ വച്ച് മർദ്ദിച്ച കേസിൽ കോഴിക്കോട് കുറ്റ്യാടി സ്വദേശി ആമ്പല്ലൂർ വീട്ടിൽ രഞ്ജിത്ത് ബാബു (23) എന്നയാളെ മാള ഇൻസ്പക്ടർ സജിൻ ശശി അറസ്റ്റു ചെയ്തു. രാവിലെ 8.00 മണിക്ക് കോട്ടമുറി ബസ് സ്റ്റോപ്പിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രതി പെൺ സുഹൃത്തിനെ ഫോണിൽ വിളിക്കുമ്പോൾContinue Reading

റിപ്പബ്ലിക് ദിനത്തിൽ ചരിത്ര പ്രദർശനവുമായി നൂറ്റൊന്നംഗസഭ; വിഭജനമടക്കമുള്ള തീക്ഷ്ണമായ ഓർമ്മകളാണ് സ്വാതന്ത്ര്യ, റിപ്പബ്ലിക് ദിനാഘോഷചടങ്ങുകൾ ഉണർത്തുന്നതെന്ന് ആനന്ദ് …   ഇരിങ്ങാലക്കുട : റിപ്പബ്ലിക്ദിനത്തോടനുബന്ധിച്ച് നൂറ്റൊന്നംഗ സഭ സംഘടിപ്പിച്ച ചരിത്രപ്രദർശനം ശ്രദ്ധേയമായി.വിവിധ കാലഘട്ടങ്ങളിലെ നാണയങ്ങളിലൂടെ പഴയ നാട്ടുരാജ്യങ്ങളുടെയും ഭാരതത്തിൻ്റെയും ചരിത്രവും തപാൽ സ്റ്റാമ്പുകളിലൂടെ മഹാത്മജിയുടെ ഭാരത പര്യടനവും പുതുതലമുറക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തിലാണ് പ്രദർശനം ഒരുക്കിയത്.കേരളത്തിൽ മലബാർ, തിരുവിതാംകൂർ, കൊച്ചി രാജ്യങ്ങളിൽ നിലനിന്നിരുന്ന നാണയങ്ങളും, സ്വാതന്ത്യസമരContinue Reading

വർണാഭമായ പരിപാടികളോടെ മേഖലയിൽ റിപ്പബ്ലിക് ദിനാഘോഷം … ഇരിങ്ങാലക്കുട : വർണാഭമായ പരിപാടികളോടെ മേഖലയിൽ രാജ്യത്തിന്റെ എഴുപത്തിനാലാം റിപ്പബ്ലിക് ദിനാഘോഷം. സിവിൽ സ്റ്റേഷൻ അങ്കണത്തിൽ രാവിലെ നടന്ന ചടങ്ങിൽ ഇരിങ്ങാലക്കുട ആർഡിഒ എം കെ ഷാജി പതാക ഉയർത്തി. തഹസിൽദാർ കെ ശാന്തകുമാരി , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. മുനിസിപ്പൽ മൈതാനത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി പതാക ഉയർത്തി. വൈസ് –Continue Reading

ഓൺലൈൻ തട്ടിപ്പ്;പാൻ കാർഡ് അപ്ഡേഷനുമായി ബന്ധപ്പെട്ട് ഫോണിലേക്ക് ബാങ്കിന്റെ പേരിൽ വ്യാജ ലിങ്ക് അയച്ച് ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന കേസ്സിലെ പ്രധാനി ഇരിങ്ങാലക്കുട സൈബർ പോലീസ് ടീമിന്റെ പിടിയിൽ … ഇരിങ്ങാലക്കുട : പാൻ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്നും അല്ലെങ്കിൽ നെറ്റ് ബാങ്കിങ്ങ് തടസ്സപ്പെടുമെന്നും കാണിച്ച് ഫോണിലേക്ക് എസ്ബിഐ ബാങ്കിന്റെ പേരിൽ വ്യാജ ലിങ്ക് എസ്എംഎസ് വഴി അയച്ച് കൊടുത്ത് പണം തട്ടുന്ന കേസ്സിലെ പ്രധാനിയെ കൊൽക്കത്തയിൽ നിന്ന്Continue Reading