കോൺഗ്രസ്സ് വേളൂക്കര മണ്ഡലം സെക്രട്ടറി തൈവളപ്പിൽ റെജി (48) അന്തരിച്ചു.. ഇരിങ്ങാലക്കുട : കോൺഗ്രസ്സ് വേളൂക്കര മണ്ഡലം സെക്രട്ടറിയും ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ജീവനക്കാരനുമായ കൊറ്റനെല്ലൂർ കരുവാപ്പടി തൈവളപ്പിൽ ജോർജ്ജ് മകൻ റെജി (48) അന്തരിച്ചു.യൂത്ത് കോൺഗ്രസ്സ് വേളൂക്കര മണ്ഡലം പ്രസിഡണ്ട്, തുമ്പൂർ സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗ നൈസേഷൻ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് യൂണിറ്റ് സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. അമ്മContinue Reading

ഇരിങ്ങാലക്കുട – മുരിയാട് – വേളൂക്കര ശുദ്ധജല വിതരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു; സംസ്ഥാനത്ത് 41000 കോടി രൂപയുടെ ശുദ്ധജല പദ്ധതികൾക്ക് അനുമതി കൊടുത്ത് കഴിഞ്ഞതായി മന്ത്രി റോഷി അഗസ്റ്റിൻ ; നിറവേറ്റുന്നത് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പിന്തുണയോടെയുള്ള ജൽജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 41000 കോടി രൂപയുടെ പദ്ധതികൾക്ക് സംസ്ഥാനത്ത് അനുമതി കൊടുത്ത് കഴിഞ്ഞതായി ജലവിഭവവകുപ്പ്Continue Reading

ഡോണ്‍ബോസ്‌കോ വജ്രജൂബിലി: തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി…   ഇരിങ്ങാലക്കുട: ഡോണ്‍ബോസ്‌കോ ഹൈസ്‌കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തപാല്‍ വകുപ്പുമായി സഹകരിച്ച് പുറത്തിറക്കിയ സ്റ്റാമ്പ് പ്രകാശനം ചെയ്തു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സലേഷ്യന്‍ സഭയുടെ ആഗോള ഇക്കോണമര്‍ ജനറല്‍ ബ്രദര്‍ ജീന്‍ പോള്‍ മുള്ളര്‍ ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സന്‍ ഈരത്തറയ്ക്ക് നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്. മോണ്‍. വില്‍സന്‍ ഈരത്തറ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജരുംContinue Reading

കാര്‍ഷിക-കായിക-ഡിജിറ്റല്‍ മേഖലക്ക് ഊന്നല്‍ നല്‍കി മുരിയാട്പഞ്ചായത്ത് വികസന സെമിനാര്‍   ഇരിങ്ങാലക്കുട : കായികമേഖലയിലെ അടിസ്ഥാന വികസനം, കാര്‍ഷികമേഖലയില്‍ കേരമുരിയാട്, കൃഷിയിടങ്ങളിലെ ജലസേചന നീരോഴുക്ക് സംവിധാനങ്ങളുടെ സൗകര്യവര്‍ദ്ധനവ്, ആസ്തി ഡിജിറ്റലൈസേഷന്‍, ഡിജിറ്റല്‍ ഡിവൈസ് ക്യാമ്പയിന്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഡിജി മുരിയാട് തുടങ്ങിയ മേഖലകളില്‍ മുന്നേറ്റത്തിന്റെ രൂപരേഖ അവതരിപ്പിച്ച് മുരിയാട്ഗ്രാമപഞ്ചയാത്ത് വികസന സെമിനാര്‍ സംഘടിപ്പിച്ചു.   ആനന്ദപുരം ഇഎം.എസ്.ഹാളില്‍ നടന്ന സെമിനാര്‍ ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ലതചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്Continue Reading

27 -മത് ഐഎഫ്എഫ്കെ യിൽ പ്രദർശിപ്പിച്ച അമേരിക്കൻ ചിത്രം ” ദി വേൽ ” ഇന്ന് വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ … 27 -മത് ഐഎഫ്എഫ്കെ യിൽ പ്രദർശിപ്പിച്ച അമേരിക്കൻ ചിത്രം ” ദി വേൽ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 24 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. കാമുകനുമായുളള ബന്ധം തുടരാനായി വർഷങ്ങൾക്ക് മുമ്പ് ഭാര്യയെയും കുട്ടിയെയും ഉപേക്ഷിച്ച് പോയ സ്വവർഗ്ഗാനുരാഗിയായ ഇംഗ്ലീഷ് അധ്യാപകൻ ചാർലിയുടെContinue Reading

മഹാത്മ പാദമുദ്ര@90; ഗാന്ധി സന്ദർശനം അച്ചടിച്ച മാത്യഭൂമി പത്രം കൈമാറി … ഇരിങ്ങാലക്കുട : രാഷ്ട്രപിതാവ് മഹാത്മാഗാന്ധി ഇരിങ്ങാലക്കുടയില്‍ എത്തിച്ചേര്‍ന്നതിന്റെ വിശദവിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത 1934 ജനുവരിയിലെ മാതൃഭൂമി പത്രം മാനേജിങ്ങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ്‌കുമാര്‍ നീഡ്‌സിന് കൈമാറി. ഇരിങ്ങാലക്കുടയിൽ ഗാന്ധിജി ഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്ത പി.ഡബ്ല്യൂ.ഡി. റെസ്റ്റ് ഹൗസ് (പഴയ തിരുവതാംകൂര്‍ സത്രം) അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നീഡ്‌സ് ചെയര്‍മാനും മുന്‍ എം.എല്‍.എ.യുമായ അഡ്വ. തോമസ് ഉണ്ണിയാടന്‍Continue Reading

ചരിത്രനിർമ്മിതിയാകാൻ ഇരിങ്ങാലക്കുട കോടതി സമുച്ചയം; രണ്ടാംഘട്ട നിർമ്മാണത്തിന് 64 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു … ത്യശ്ശൂർ :സംസ്ഥാനത്തെ നീതിന്യായ സമുച്ചയങ്ങളിൽ രണ്ടാമത്തേതാകാൻ പോകുന്ന ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണപ്രവൃത്തികൾക്ക് അറുപത്തിനാല് കോടി രൂപയുടെ ഭരണാനുമതി ആയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഹൈക്കോടതി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായി ഇരിങ്ങാലക്കുട കോടതി മാറുന്നതിന്റെ അവസാനഘട്ടമാണ് ഈ ഭരണാനുമതിയോടെContinue Reading

61-മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റ്; വടക്കാഞ്ചേരി വ്യാസ ജേതാക്കൾ .. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച 61 – മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റിൽ വടക്കാഞ്ചേരി വ്യാസ ജേതാക്കളായി.ഫൈനലിൽ വ്യാസ കോളേജ് തൃശ്ശൂർ സെന്റ് തോമസ് കോളേജിനെ 3-1 ന് പരാജയപ്പെടുത്തി. ജേതാക്കൾക്ക് വേണ്ടി നിധിൻ , അദിനാൻ , അനൽ എന്നിവർ 75, 80, 87 മിനിറ്റുകളിൽ ലക്ഷ്യം കണ്ടപ്പോൾ പെനാൽറ്റിയിലൂടെ സെന്റ് തോമസിന്Continue Reading

കോൺക്രീറ്റ് മിക്സ് യന്ത്രത്തിനുളളിൽ വീണ് ബീഹാർ സ്വദേശിയായ യുവാവ് മരിച്ചു … ഇരിങ്ങാലക്കുട : വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ വെളയനാട് സ്ഥാപിച്ചിട്ടുള്ള കോൺക്രീറ്റ് മിക്സ് യന്ത്രത്തിൽ വീണ് ബീഹാർ സ്വദേശിയായ യുവാവ് മരിച്ചു. ബീഹാർ വെസ്റ്റ് ചമ്പാരൻ സ്വദേശി ഭരത് ജാദവിന്റെ മകൻ വർമാനന്ദകുമാർ (19) ആണ് അപകടത്തിൽ മരിച്ചത്. രാവിലെ ഒൻപതരയോടെ ആയിരുന്നുഅപകടം. ഉടനെ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വർമാനന്ദകുമാർ കോൺക്രീറ്റ് മിക്സ് ചെയ്യുന്ന യന്ത്രത്തിൽ ജോലിContinue Reading

നാലാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേള ; പങ്കാളികളായി ക്രൈസ്റ്റിലെ കൊട്ടക ഫിലിം ക്ലബും … ഇരിങ്ങാലക്കുട : നാലാമത് ഇരിങ്ങാലക്കുട അന്തർദേശീയ ചലച്ചിത്രമേളയുടെ പങ്കാളികളായി ഇക്കുറി ക്രൈസ്റ്റ് ഓട്ടോണമസ് കോളേജിലെ കൊട്ടക ഫിലിം ക്ലബും . അഞ്ഞൂറോളം അംഗങ്ങളുള്ള ക്ലബിൽ നിന്നുള്ള വിദ്യാർഥികൾ ചലച്ചിത്രമേളയുടെ സംഘാടകരായും കാണികളായും രംഗത്തെത്തും. കോളേജിലെ കോൺഫ്രറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഫെസ്റ്റിവൽ പോസ്റ്റർ ക്ലബ് അംഗം ദിയാനക്ക് നല്കി കൊണ്ട് പ്രിൻസിപ്പൽ ഫാ ഡോContinue Reading