എടതിരിഞ്ഞി കാവല്ലൂർ വീട്ടിൽ സദാനന്ദൻ (70) നിര്യാതനായി..
എടതിരിഞ്ഞി കാവല്ലൂർ വീട്ടിൽ സദാനന്ദൻ (70) നിര്യാതനായി.. ഇരിങ്ങാലക്കുട : എടതിരിഞ്ഞി മരോട്ടിക്കൽ പരേതനായ കാവല്ലൂർ ശങ്കു മകൻ സദാനന്ദൻ (70 വയസ്സ് ) നിര്യാതനായി. ഷീലയാണ് ഭാര്യ. സിംന മകളും ഷേര മരുമകനുമാണ്. പവിത്ര വെഡ്ഡിംഗ്സ് ഉടമ സുനിലാലിന്റെ സഹോദരനാണ്. സംസ്കാരം ഇന്ന് രാത്രി എട്ടിന് വീട്ടുവളപ്പിൽ .Continue Reading
ഇന്ത്യാ ടുഡേ റാങ്കിംഗ് ; ദേശീയതലത്തിൽ നേട്ടങ്ങളുമായി ഇരിങ്ങാലക്കുട ജോസഫ്സ് കോളേജ് ….
ഇന്ത്യാ ടുഡേ റാങ്കിംഗ് ; ദേശീയതലത്തിൽ നേട്ടങ്ങളുമായി ഇരിങ്ങാലക്കുട ജോസഫ്സ് കോളേജ് …. ഇരിങ്ങാലക്കുട : ഇന്ത്യാ ടുഡേ റാങ്കിംഗിൽ ദേശീയ തലത്തിൽ മികവുറ്റ നേട്ടങ്ങളുമായി സെൻ്റ് ജോസഫ്സ് കോളേജ് .രാജ്യത്തെ മികച്ച നൂറു കോളേജുകളിൽ വകുപ്പുതലത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചു കൊണ്ടാണ് കലാലയം നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. മൂല്യാധിഷ്ഠിതമായ ധനവിനിമയത്തിലൂടെ കോമേഴ്സ് വകുപ്പും കുറഞ്ഞ ഫീസിൽ കൂടിയ നിലവാരം നൽകി ജേർണലിസം വകുപ്പും ദേശീയതലത്തിൽ 10-ാം റാങ്ക് കരസ്ഥമാക്കി.Continue Reading
പുകസ യുടെ നേത്യത്വത്തിൽ വിവിധ മേഖലകളിൽ മികവ് കൈവരിച്ചവർക്ക് ആദരം; ചരിത്രത്തിലൂടെ ജീവിക്കുകയും ചരിത്രം സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യനെന്ന് സ്വാമി വിശ്വഭദ്രാനന്ദ …
പുകസ യുടെ നേത്യത്വത്തിൽ വിവിധ മേഖലകളിൽ മികവ് കൈവരിച്ചവർക്ക് ആദരം; ചരിത്രത്തിലൂടെ ജീവിക്കുകയും ചരിത്രം സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യനെന്ന് സ്വാമി വിശ്വഭദ്രാനന്ദ … ഇരിങ്ങാലക്കുട : ചരിത്രത്തിലൂടെ ജീവിക്കുകയും, ചരിത്രം സൃഷ്ടിക്കാൻ കഴിയുകയും ചെയ്യുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യനെന്ന് സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി . പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് സമ്മേളനവും,കലാസാഹിത്യ വിദ്യാഭ്യാസ മേഖലകളിൽ വിജയിച്ചവർക്കുള്ള അനുമോദനചടങ്ങും ഉദ്ഘാടനംContinue Reading
ഭവനരഹിതരായ വിദ്യാർഥികൾക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുമായി കെഎസ്ടിഎ ; ആദ്യ വീട് എടതിരിഞ്ഞി എച്ച്ഡിപി യിലെ വിദ്യാർഥിനിക്ക് …
ഭവനരഹിതരായ വിദ്യാർഥികൾക്ക് വീട് നിർമ്മിച്ച് നൽകുന്ന പദ്ധതിയുമായി കെഎസ്ടിഎ ; ആദ്യ വീട് എടതിരിഞ്ഞി എച്ച്ഡിപി യിലെ വിദ്യാർഥിനിക്ക് … ഇരിങ്ങാലക്കുട : അധ്യാപക സംഘടനയായ കെഎസ്‌ടിഎ യുടെ നേതൃത്വത്തിൽ നിർധനരും ഭവനരഹിതരുമായ സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്തി വീട് നിർമ്മിച്ചു നൽകുന്ന ” കുട്ടിക്കൊരു വീട് ” പദ്ധതി ആരംഭിക്കുന്നു. എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിക്കാണ് ഈ വർഷം വീട് നിർമ്മിച്ച് നല്കുന്നത്. ഇത് സംബന്ധിച്ച്Continue Reading
ആനന്ദപുരത്ത് വാഹനപകടം; മാപ്രാണം സ്വദേശിയായ കോളേജ് വിദ്യാർഥി മരിച്ചു ..
ആനന്ദപുരത്ത് വാഹനപകടം; മാപ്രാണം സ്വദേശിയായ കോളേജ് വിദ്യാർഥി മരിച്ചു .. ഇരിങ്ങാലക്കുട : ആനന്ദപുരത്ത് ഓട്ടോറിക്ഷയും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മാപ്രാണം സ്വദേശിയായ കോളേജ് വിദ്യാർഥി മരിച്ചു. മാപ്രാണം പള്ളിക്ക് അടുത്ത് ആഴ്ചങ്ങാടൻ ജോൺസന്റെ മകൻ ആരെസ് (21 വയസ്സ് ) ആണ് മരിച്ചത്. ഞായറാഴ്ച രണ്ട് മണിക്ക് ആനന്ദപുരം പള്ളി പരിസരത്ത് വെച്ചാണ് അപകടം ഉണ്ടായത്. സ്കൂട്ടറിന്റെ പുറകിൽ ഉണ്ടായിരുന്ന ആരെസിന്റെ മാതാവ് ലിബിയെ പരിക്കുകളോടെContinue Reading
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് റോഡിലെ കച്ചവട സ്റ്റാളുകള്‍ ലേലത്തിന് നല്‍കിയതിലൂടെ ദേവസ്വത്തിന് ലഭിച്ച തുക നഗരസഭയില്‍ തിരിച്ചടക്കേണ്ടതില്ലെന്ന് കൗണ്‍സില്‍ തീരുമാനം; വിയോജിപ്പോടെ ബിജെപി കൗണ്‍സിലര്‍മാര..
കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് റോഡിലെ കച്ചവട സ്റ്റാളുകള്‍ ലേലത്തിന് നല്‍കിയതിലൂടെ ദേവസ്വത്തിന് ലഭിച്ച തുക നഗരസഭയില്‍ തിരിച്ചടക്കേണ്ടതില്ലെന്ന് കൗണ്‍സില്‍ തീരുമാനം; വിയോജിപ്പോടെ ബിജെപി കൗണ്‍സിലര്‍മാര.. ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന് റോഡില്‍ കച്ചവട സ്റ്റാളുകള്‍ ലേലത്തിന് നല്‍കിയതിലൂടെ ദേവസ്വത്തിന് ലഭിച്ച തുക നഗരസഭയുടെ ഫണ്ടിലേക്ക് തിരിച്ചടയ്ക്കണമെന്ന ആവശ്യം വേണ്ടെന്നുവക്കുവാന്‍ കൗണ്‍സിലില്‍ തീരുമാനിച്ചു. ബിജെപി അംഗങ്ങളുടെ വിയോജിപ്പോടെയാണ് കൗണ്‍സിലില്‍ ഇക്കാര്യം തീരുമാനമായത്. മുന്‍കാലങ്ങളില്‍ വിരലിലെണ്ണാവുന്ന സ്റ്റാളുകളാണ് ഇവിടെ ഉണ്ടായിരുന്നതെന്നും തെക്കേ നടയിലെ സംഗമ വേദിയില്‍Continue Reading
ഞാറ്റുവേല മഹോൽസവത്തിൽ കലാ സാംസ്കാരിക സംഗമം ; ആധുനികസാങ്കേതിക വിദ്യയിലൂടെയാണ് കാർഷിക-സാഹിത്യ രംഗങ്ങളുടെ വളർച്ചയെന്ന് സമൂഹം തിരിച്ചറിയണമെന്ന് ടി ഡി രാമക്യഷ്ണൻ …
ഞാറ്റുവേല മഹോൽസവത്തിൽ കലാ സാംസ്കാരിക സംഗമം ; ആധുനികസാങ്കേതിക വിദ്യയിലൂടെയാണ് കാർഷിക-സാഹിത്യ രംഗങ്ങളുടെ വളർച്ചയെന്ന് സമൂഹം തിരിച്ചറിയണമെന്ന് ടി ഡി രാമക്യഷ്ണൻ … ഇരിങ്ങാലക്കുട : ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് കാർഷിക രംഗത്തിന്റെയും സാഹിത്യരംഗത്തിന്റെയും വളർച്ചയെന്ന് സമൂഹം തിരിച്ചറിയണമെന്ന് എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ . ഇരിങ്ങാലക്കുട നഗരസഭ – ഞാറ്റുവേല മഹോത്സവത്തിന്റെ രണ്ടാം ദിവസം കലാ-സാംസ്ക്കാരിക സംഗമത്തിന്റെ ഉദ്ഘാടനം ടൗൺഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭ ചെയർപേഴ്സൺ സുജContinue Reading
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുരിയാട് സ്വദേശിയായ വിദ്യാർഥിനിയെ മന്ത്രി ഡോ. ആർ ബിന്ദു ആദരിച്ചു …
നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയ മുരിയാട് സ്വദേശിയായ വിദ്യാർഥിനിയെ മന്ത്രി ഡോ. ആർ ബിന്ദു ആദരിച്ചു … ഇരിങ്ങാലക്കുട : ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ മികച്ച റാങ്ക് കരസ്ഥമാക്കിയ കുമാരി അർച്ചന എസ് നായരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി വീട്ടിലെത്തി ആദരിച്ചു. ഇരിങ്ങാലക്കുട മുരിയാട് വേഴക്കാട്ടുകര സ്വദേശികളായ സത്യനാരായണൻ്റേയും മിനിയുടേയും മകളാണ് അർച്ചന. നീറ്റ് പരീക്ഷയിൽ 720 മാർക്കിൽ 680 മാർക്ക് നേടിയാണ്Continue Reading
ബൈക്കിലെത്തി മാല മോഷണം: പിടികിട്ടാപ്പുള്ളി പതിനേഴ് വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ …
ബൈക്കിലെത്തി മാല മോഷണം: പിടികിട്ടാപ്പുള്ളി പതിനേഴ് വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ … ചാലക്കുടി: വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പൂചിറയിൽ ക്ഷീര കർഷക സൊസൈറ്റിയിൽ ജോലി ചെയ്തിരുന്ന യുവതിയുടെ മാല പൊട്ടിച്ച കേസിൽ ഒളിവിലായിരുന്ന യുവാവിനെ ചാലക്കുടി ഡി.വൈ.എസ്. പി. ടി.എസ് സിനോജും സംഘവും ചേർന്ന് പിടികൂടി. വരന്തരപ്പിള്ളി കരുവാപ്പടി സ്വദേശി പാമ്പുങ്കാടൻ വീട്ടിൽ സനു എന്ന സനോജ് (36 വയസ്) അറസ്റ്റിലായത് . രണ്ടായിരത്തി ആറാമാണ്ട് ഒക്ടോബർContinue Reading
മക്കളുടെ കണ്‍മുന്നില്‍ വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി ..
മക്കളുടെ കണ്‍മുന്നില്‍ വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി .. ഇരിങ്ങാലക്കുട: മക്കളുടെ കണ്‍മുന്നില്‍ വച്ച് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. വടക്കേക്കര ആലംതുരുത്ത് സ്വദേശി പുതുമന വീട് ഷൈന്‍ഷാദ് ഷൈമി (39) നെയാണ് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എന്‍. വിനോദ് കുമാര്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 2020 സെപ്റ്റംബര്‍ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെContinue Reading
























