ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ക്ഷേത്ര കലകളുടെ സംഗമ ഭൂമിയായി കൂടൽമാണിക്യം ; കലാപരിപാടികളുടെ അവതരണത്തിനായി ആദ്യമായി ക്ഷേത്രത്തിന് പുറത്തും പ്രത്യേക വേദി …
ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ക്ഷേത്ര കലകളുടെ സംഗമ ഭൂമിയായി കൂടൽമാണിക്യം ; കലാപരിപാടികളുടെ അവതരണത്തിനായി ആദ്യമായി ക്ഷേത്രത്തിന് പുറത്തും പ്രത്യേക വേദി … ഇരിങ്ങാലക്കുട : ക്ഷേത്രകലകളുടെ സംഗമഭൂമിയാണ് ഉൽസവത്തോടനുബന്ധിച്ച് കൂടൽമാണിക്യ ക്ഷേത്രമതിൽക്കകം . രാവിലെ ആരംഭിക്കുന്ന ശീവേലി എഴുന്നള്ളത്ത് ഉച്ചയ്ക്ക് 12.30 ന് അവസാനിക്കുന്നതോടെ ക്ഷേത്രകലകൾ തുടങ്ങുകയായി. കിഴക്കേ നടപ്പുരയിൽ ഓട്ടൻതുള്ളൽ, പടിഞ്ഞാറെ നടപ്പുരയിൽ പാഠകം, കുറത്തിയാട്ടം എന്നിവ നടക്കും. വൈകീട്ട് കൂത്തമ്പലത്തിൽ നങ്ങ്യാർകൂത്ത്, ചാക്യാർകൂത്ത് എന്നിവContinue Reading
ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ശീവേലിക്ക് ഭക്തജനപ്രവാഹം…
ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ശീവേലിക്ക് ഭക്തജനപ്രവാഹം… ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രോൽസവം നാല് ദിവസം പിന്നിടുമ്പോൾ രാവിലത്തെ ശീവേലി എഴുന്നള്ളത്തും രാത്രിയിലെ വിളക്കും ദർശിക്കാൻ ആയിരങ്ങളാണ് ക്ഷേത്രത്തിൽ എത്തുന്നത്. ആനപ്രേമികൾക്കും മേള പ്രേമികൾക്കും ആനന്ദം പകരുന്നതാണ് കൂടൽമാണിക്യം ക്ഷേത്രോൽസവം. എട്ടു വിളക്കിനും എട്ടു ശീവേലിക്കും പതിനേഴ് ആനകൾ അണിനിരക്കും. പഞ്ചാരിമേളവും ഉണ്ടാകും. ഭഗവാന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ച് നാലമ്പലത്തിനു ചുറ്റും നാല് പ്രദക്ഷിണം ചെയ്തതിന് ശേഷമാണ് പഞ്ചാരിമേളത്തിന്റെ പതികാലത്തിന്Continue Reading
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പിഎംഎവൈ (ജി ) പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോലുകൾ കൈമാറി …
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൽ പിഎംഎവൈ (ജി ) പദ്ധതിയിൽ നിർമ്മാണം പൂർത്തീകരിച്ച ഭവനങ്ങളുടെ താക്കോലുകൾ കൈമാറി … ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്ത് 2021-22 സാമ്പത്തിക വർഷത്തെ പി എം എ വൈ (ജി ) പദ്ധതിയിൽ ഭവന നിർമ്മാണം പൂർത്തീകരിച്ച 34 ഗുണഭോക്താക്കൾക്ക് ഭവനങ്ങളുടെ താക്കോലുകൾ കൈമാറി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതബാലൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ ബിന്ദു ഉദ്ഘാടനംContinue Reading
കാപ്പ നിയമം ലംഘിച്ച ഉണ്ടപ്പൻ നിഖിൽ അറസ്റ്റിൽ …
കാപ്പ നിയമം ലംഘിച്ച ഉണ്ടപ്പൻ നിഖിൽ അറസ്റ്റിൽ … കൊടകര :കാപ്പ നിയമ പ്രകാരം തൃശ്ശൂർ റേഞ്ച് ഐജിയുടെ ഉത്തരവ് ലംഘിച്ചതിനെ തുടർന്ന് കൊടകര പുലിപ്പാറക്കുന്ന് കിഴക്കേടത്ത് വീട്ടിൽ ബാബു മകൻ 24 വയസ്സുള്ള ഉണ്ടപ്പൻ എന്ന് അറിയപ്പെടുന്ന നിഖിലിനെ ചാലക്കുടി ഡി.വൈ.എസ്. പിയുടെ നിർദ്ദേശപ്രകാരം കൊടകര ഇൻസ്പെക്ടർ ജയേഷ് ബാലൻ്റെ നേതൃത്വത്തിൽ കൊടകര സബ്ബ് ഇൻസ്പെക്ടർ സുബിന്ത് കെ.എസ് അറസ്റ്റ് ചെയ്തു. പുലിപ്പാറക്കുന്ന് കേന്ദ്രീകരിച്ച് നിരവധി സാമൂഹ്യ വിരുദ്ധContinue Reading
റോട്ടറി ക്ലബുകളുടെ നേത്യത്വത്തിൽ മാപ്രാണം ലാൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു….
റോട്ടറി ക്ലബുകളുടെ നേത്യത്വത്തിൽ മാപ്രാണം ലാൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു…. ഇരിങ്ങാലക്കുട : റോട്ടറി ക്ലബ്ബ് ഓഫ് ഇരിങ്ങാലക്കുട സെൻട്രലിന്റെയും റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ടൈറ്റാൻസിന്റെയും സഹകരണത്തോടെ മാപ്രാണം ലാൽ മെമ്മോറിയൽ ആശുപത്രിയിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുന്നു. മുപ്പത് ലക്ഷം രൂപ ചിലവിൽ നാല് ഡയാലിസിസ് യൂണിറ്റുകളാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് സെൻട്രൽ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡേവിസ് കരപ്പറമ്പിൽ , ലാൽ ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ സിContinue Reading
ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; നിറഞ്ഞ സദസ്സിൽ ” സംഗമം ” വേദിയും …
ശ്രീ കൂടൽമാണിക്യ തിരുവുൽസവം ; നിറഞ്ഞ സദസ്സിൽ ” സംഗമം ” വേദിയും … ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ തിരുവുൽസവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ അവതരണത്തിനായി ക്ഷേത്രത്തിന് പുറത്ത് തെക്കേ നടയിൽ സജ്ജീകരിച്ച ” സംഗമം ” വേദിയിലെ പരിപാടികൾക്കും നിറഞ്ഞ സദസ്സ്. ഉൽസവത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് പുറത്ത് വേദി ഒരുക്കിയത്. തെക്കെ നടയിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന സ്ഥലത്താണ് 1200 പേർക്ക് ഇരിക്കാവുന്ന താത്കാലിക സ്റ്റേജ് സജ്ജീകരിച്ചത്. ചില കേന്ദ്രങ്ങളിൽ നിന്ന് എതിർപ്പുകൾContinue Reading
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ; ക്രിമിനലുകൾ പിടിയിൽ …
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം ; ക്രിമിനലുകൾ പിടിയിൽ … വെള്ളിക്കുളങ്ങര : വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ക്രിമിനൽ സംഘത്തെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ ഇരുപത്തിനാല് മണിക്കൂറിനകം പിടികൂടി. കൊലപാതകമടക്കമുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ വെള്ളിക്കുളങ്ങര കൂർക്കമറ്റം കണ്ണോളി വീട്ടിൽ രജനി എന്നറിയപ്പെടുന്ന ഷിജോൺ (41 വയസ്), ചാലക്കുടി പരിയാരം കുറ്റിക്കാട് സേവന ക്ലബ് സ്വദേശി കോഴിക്കള്ളൻ എന്നറിയപ്പെടുന്ന കോക്കാടൻ ബെന്നിContinue Reading
മെക്സിക്കൻ ചിത്രകാരിയുടെ ജീവിതം പറയുന്ന ” ഫ്രിഡ ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ …
മെക്സിക്കൻ ചിത്രകാരിയുടെ ജീവിതം പറയുന്ന ” ഫ്രിഡ ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ … മെക്സിക്കൻ ചിത്രകാരി ഫ്രിഡ കാലോയുടെ ജീവിതം പറയുന്ന അമേരിക്കൻ ചിത്രം ” ഫ്രിഡ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മേയ് 6 ശനിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ചിത്രകാരി കൂടിയായ ജൂലി ടെയ്മർ സംവിധാനം ചെയ്ത ചിത്രം രണ്ട് അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്. 123 മിനിറ്റുള്ള ചിത്രത്തിന്റെ പ്രദർശനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്Continue Reading
ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ഹൃദ്യമായി ഡോ എൻ ജെ നന്ദിനിയുടെ സംഗീതക്കച്ചേരി …
ശ്രീകൂടൽമാണിക്യം തിരുവുൽസവം ; ഹൃദ്യമായി ഡോ എൻ ജെ നന്ദിനിയുടെ സംഗീതക്കച്ചേരി … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടൽമാണിക്യം തിരുവുൽസവത്തോടനുബന്ധിച്ച് പ്രധാന വേദിയിൽ ഡോക്ടർ എൻ ജെ നന്ദിനിയുടെ നേത്യത്വത്തിൽ അവതരിപ്പിച്ച സംഗീതക്കച്ചേരി ഹൃദ്യമായി. ജഗൻ മോഹിനി രാഗത്തിലുള്ള ഖണ്ഡ ജാതി ത്രിപുട താളത്തിലുളള മല്ലാരിയോടു കൂടിയാണ് രണ്ടര മണിക്കൂർ നീണ്ട കച്ചേരി ആരംഭിച്ചത്. തുടർന്ന് ഇരിങ്ങാലക്കുട നടവരമ്പ് സ്വദേശി യശ്ശശരീരനായ പാലാഴി നാരായണൻകുട്ടി മേനോൻ എഴുതി ഗാനമൂർത്തി എന്നContinue Reading
ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ഇരുപത്തിരണ്ട് വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ ;പിടിയിലായത് തിരുട്ടുഗ്രാമമോഷ്ടാവ് കുമ്മൻ അഥവാ കൊമ്പൻ കുമാർ …
ഒളിവിൽ കഴിഞ്ഞിരുന്ന കുപ്രസിദ്ധ മോഷ്ടാവ് ഇരുപത്തിരണ്ട് വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ ;പിടിയിലായത് തിരുട്ടുഗ്രാമമോഷ്ടാവ് കുമ്മൻ അഥവാ കൊമ്പൻ കുമാർ … ചാലക്കുടി: പട്ടാപകൽ വീടിന്റെ പിൻവാതിൽ തകർത്ത് മോഷണം നടത്തി ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തമിഴ്നാട് തിരുനെൽവേലി പനവടലിഛത്രം സ്വദേശി മാടസാമിയുടെ മകൻ കുമാറിനെ (40 വയസ്) ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷ് , സർക്കിൾ ഇൻസ്പെക്ടർ സന്ദീപ് കെ.എസ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. വിവിധContinue Reading