ശ്രീ കൂടല്‍മാണിക്യം തിരുവുൽസവം ; ഭക്തിയിലലിഞ്ഞ് ശ്രീരാമ പട്ടാഭിഷേകം കഥകളി ….. ഇരിങ്ങാലക്കുട: ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിന്റെ വലിയ വിളക്കിനോടനുബന്ധിച്ച് അരങ്ങേറിയ ശ്രീരാമപട്ടാഭിഷേകം കഥകളി ഭക്തിസാന്ദ്രമായി. കൂടല്‍മാണിക്യം തിരുവുത്സവത്തിന്റെ ഭാഗമായി രണ്ടാം ഉത്സവനാള്‍ മുതല്‍ വലിയവിളക്കുവരെ അവതരിപ്പിക്കുന്ന കഥകളിയില്‍ അപൂര്‍വ്വമായ ഭക്തിയും ആസ്വാദനവും നല്‍കുന്ന കഥയാണ് വലിയവിളക്കുനാളിലെ ശ്രീരാമപട്ടാഭിഷേകം കഥകളി.കൂടല്‍മാണിക്യം ഉത്സവവുമായി ബന്ധപ്പെട്ട് നൂറിലേറെ വര്‍ഷത്തെ പഴക്കമുണ്ട് പട്ടാഭിഷേകം കഥകളിയ്ക്ക്. കൂടല്‍മാണിക്യം ക്ഷേത്ര പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് രാമായണ കഥാസന്ദര്‍ഭം ആട്ടക്കഥയാക്കിയContinue Reading

ഡോ.വന്ദനാദാസിന്റെ കൊലപാതകം;ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി യുടെ പ്രതിഷേധസമരം … ഇരിങ്ങാലക്കുട: കേരളത്തെ നടുക്കിയ ഡോ.വന്ദനാദാസിന്റെ കൊലപാതകത്തിന് ശേഷം മരിച്ച ഡോക്ടറെയും ആരോഗ്യരംഗത്തുള്ളവരേയും അവഹേളിച്ച് ഉത്തരവാദിത്വമില്ലാതെ പെരുമാറിയ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് മാപ്പ് പറയണമെന്നും , രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടും ആരോഗ്യ പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചും താലൂക്ക് ആശുപത്രിക്ക് മുൻപിൽ ബിജെപി യുടെ പ്രതിഷേധ സമരം . ഡോ.റോജി രവീന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ടContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; ശ്രദ്ധ നേടി കളരി,തെയ്യം ന്യത്തശിൽപം; തെയ്യം പ്രമേയമാക്കിയ കലാരൂപത്തിന്റെ അവതരണം ക്ഷേത്രത്തിൽ ഇതാദ്യം … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുൽസവത്തിന്റെ ഭാഗമായി സംഗമം വേദിയിൽ അവതരിപ്പിച്ച കളരി തെയ്യം ന്യത്തശിൽപമായ വീരൻ ശ്രദ്ധേയമായി. കതിവന്നൂർ വീരൻ എന്ന തെയ്യത്തിന്റെ കഥാരൂപത്തെ കേരളത്തിലെ ആയോധന കലയായ കളരിപ്പയറ്റിലൂടെയും ഒഡീസയുടെ അഭിമാന കലാരൂപമായ മയൂർ ബൻജ് ചാവുയിലൂടെയും പരിചയപ്പെടുത്തുന്ന പ്രത്യേക രീതിയിൽ ആവിഷ്കരിച്ച നൃത്ത നാടകമാണ്Continue Reading

ശ്രീ കൂടൽമാണിക്യം തിരുവുത്സവം ; ദീപങ്ങൾ മിഴി തുറന്നു ; വലിയവിളക്ക് ഭക്തിനിർഭരം; നാളെ പള്ളിവേട്ട … ഇരിങ്ങാലക്കുട :ശ്രീ കൂടൽ മാണിക്യം തിരുവുൽസവത്തോടനുബന്ധിച്ച് നടന്ന വലിയ വിളക്ക് ഭക്തി സാന്ദ്രം. ക്ഷേത്രത്തിനകത്തും പുറത്തും നിറഞ്ഞ മൺചെരാതുകളിൽ തെളിഞ്ഞ ദീപങ്ങൾ വലിയ വിളക്കിന്റെ പ്രൗഡി വിളിച്ചോതി. കുലീപിനി തീർത്ഥക്കരയിലും ഗോപുര കവാടങ്ങളിലും വിളക്കുമാടത്തിലും ദീപങ്ങൾ തെളിഞ്ഞു. ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട എഴുന്നള്ളത്ത് വ്യാഴാഴ്ച നടക്കും. ക്ഷേത്ര ഗോപുരം വിട്ട് ഭഗവാൻ ഉൽസവത്തോടുബന്ധിച്ച്Continue Reading

കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് ആശുപത്രി ഉപകരണങ്ങൾ കൈമാറി; ഉപകരണങ്ങൾ വാങ്ങിയത് കേരളഫീഡ്‌സിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് … ഇരിങ്ങാലക്കുട : കേരള ഫീഡ്സ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ഉപകരണങ്ങൾ കാറളം കുടുംബാരോഗ്യ കേന്ദ്രത്തിന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സമർപ്പിച്ചു. ബിപി മോണിറ്റർ, ഫോൾഡ് കോട്ട്, വീൽചെയർ,നെബുലൈസർ, ഇസിജി മിഷ്യൻ , ഡബിൾ ഡോർ ഫ്രിഡ്ജ്, തുടങ്ങിയ 1,22,420 രൂപയുടെ ആശുപത്രിContinue Reading

അതിമാരക മയക്കു മരുന്നുമായി മുരിയാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ . ഇരിങ്ങാലക്കുട : അതിമാരക മയക്കു മരുന്നുമായി മുരിയാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ . മുരിയാട് വാറോക്കി പള്ളത്ത്പറമ്പിൽ രാഹുൽ ( 26 ) നെയാണ് 1.3 ഗ്രാം എംഡിഎംഎ യുമായി എക്സൈസ് ഇൻസ്പെക്ടർ എ ബി പ്രസാദിന്റെ നേത്യത്വത്തിൽ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ ഉദ്യോഗസ്ഥരായ അനൂപ് കുമാർ , സി ബി ജോഷി,ഫാബിൻ വർഗ്ഗീസ് , അൻവർContinue Reading

ലവണാസുരവധം കഥകളിയില്‍ കുശന്റെ വേഷമിട്ട് കാന്‍സര്‍ രോഗ വിദഗ്ധന്‍, ലവന്റെ വേഷമിട്ട് സഹോദരിയും … ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ക്ഷേത്രോത്സവത്തിന് ലവണാസുരവധം കഥകളിയില്‍ കാന്‍സര്‍ രോഗ വിദഗ്ധനായ ഡോ. രാജീവ് കുശന്റെ വേഷമണിഞ്ഞു. ഇരിങ്ങാലക്കുട സ്വദേശിയും തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററിലെ അസോസിയേറ്റ് പ്രൊഫസറുമാണ് ഡോ. രാജീവ്. സഹോദരിയും രസതന്ത്രം ഗവേഷകയുമായ ജയന്തി ദേവരാജ് ലവന്റെ വേഷമിട്ടു. കലാനിലയം രാഘവന്‍ ആശാന്റെ മക്കളാണ് ഇരുവരും. സഹോദരീ ഭര്‍ത്താവ് കലാനിലയം ഗോപിയാണ് ഇരുവരുടെയുംContinue Reading

ശ്രീ കൂടൽമാണിക്യം തിരുവുൽസവം ; താരമായി ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ … ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ തിരുവുൽസവത്തിന്റെ താരമായി ഗജവീരൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ.പതിനഞ്ച് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് എകചത്രാധിപതി എന്ന് വിശേഷണമുള്ള തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ സംഗമേശന്റെ തിടമ്പേറ്റാൻ എത്തിയത്. വൈകീട്ട് നഗരത്തിൽ എത്തിയത് മുതൽ രാമന്റെ ആരാധകർ ആർപ്പ് വിളികളോടെ പുറകെ ഉണ്ടായിരുന്നു. ഗജവീരനെ ക്യാമറയിലും മൊബൈലിലും പകർത്താൻ ആരാധകർ അടുത്ത് കൂടിയതോടെ നിയന്ത്രിക്കാൻ സംഘാടകരും എറെ ബുദ്ധിമുട്ടി.Continue Reading

പദ്ധതി നിർവഹണത്തിൽ ജില്ലയിൽ പുറകിലായ ഇരിങ്ങാലക്കുട നഗരസഭ ഭരണ നേത്യത്വത്തിനും സ്‌റ്റീയറിംഗ് കമ്മിറ്റിക്കും എഞ്ചിനീയറിംഗ് വിഭാഗത്തിനും പ്രതിപക്ഷ വിമർശനം; വീഴ്ചകൾ അംഗീകരിച്ചും ഉദ്യോഗസ്ഥരെ വിമർശിച്ചും ഭരണപക്ഷം; നഷ്ടപ്പെടുത്തിയത് എഴരക്കോടി രൂപയെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം … ഇരിങ്ങാലക്കുട : 2022-23 വർഷത്തെ പദ്ധതി നിർവ്വഹണത്തിൽ പുറകിൽ ആവുകയും എഴരക്കോടിയോളം രൂപ നഷ്ടപ്പെടുത്തുകയും ചെയ്ത ഇരിങ്ങാലക്കുട നഗരസഭയുടെ ഭരണ നേത്യത്വത്തെയും എഞ്ചിനീയറിംഗ് വിഭാഗത്തെയും നിശിതമായി വിമർശിച്ച് പ്രതിപക്ഷം. ജില്ലയിലെ നഗരസഭകളിൽ പദ്ധതി നിർവ്വഹണത്തിൽContinue Reading

ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തൃശൂർ റൂറൽ ജില്ലാ പോലീസ് ഓഫീസിലേക്കുള്ള റിംഗ് റോഡ് യാഥാർഥ്യമായി ; റോഡ് നിർമ്മിച്ചത് എംഎൽഎ ഫണ്ടിൽ നിന്നുള്ള 10 ലക്ഷം രൂപ ഉപയോഗിച്ച് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റൂറൽ ജില്ലാ പോലീസ് ആസ്ഥാനമന്ദിരത്തിലേക്കുള്ള റിംഗ് റോഡ് യാഥാർഥ്യമായി. എംഎൽഎ യുടെ വികസന ഫണ്ടിൽ നിന്നുള്ള പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതിContinue Reading