ഗുരുസ്മരണയുടെ ധന്യതയിൽ 169 – മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം; നഗരത്തിൽ ആയിരങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്ര … ഇരിങ്ങാലക്കുട : ഗുരുസ്മരണയുടെ ധന്യതയിൽ 169 – മത് ശ്രീനാരായണഗുരു ജയന്തി ആഘോഷം. പതാക ഉയർത്തൽ , വിശേഷാൽ പൂജകൾ , പ്രഭാഷണങ്ങൾ, ഘോഷയാത്രകൾ, സമ്മേളനങ്ങൾ എന്നിവ വിവിധ കേന്ദ്രങ്ങളിൽ നടന്നു. എസ്എൻഡിപി യോഗം മുകുന്ദപുരം യൂണിയൻ , എസ്എൻബിഎസ് സമാജം, എസ്എൻവൈഎസ് , ശാഖായോഗങ്ങൾ, ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങൾContinue Reading

ദേശീയ അവാർഡ് നേടിയ മറാത്തി ചിത്രം ” ഗോദാവരി ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … 69 – മത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ നിഖിൽ മഹാജന്റെ മറാത്തി ചിത്രം ” ഗോദാവരി ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്തംബർ 1 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. നാസിക്കിലെ ഗോദാവരി നദിയുടെ തീരത്ത് താമസിക്കുന്ന ദേശ്മുഖ് കുടുംബത്തിലെ നാല് തലമുറകളുടെContinue Reading

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ സിഎല്‍സിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാളിനു കൊടിയേറി. വേളാങ്കണ്ണി മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍ നിന്നും വെഞ്ചിരിച്ചു കൊണ്ടുവന്ന പതാകയാണ് തിരുനാളിന്റെ ഭാഗമായി കൊടിയേറ്റിയത്. വികാരി ഫാ. പയസ് ചെറപ്പണത്ത് തിരുനാള്‍ കൊടിയേറ്റുകര്‍മം നിര്‍വഹിച്ചു. സെപ്റ്റംബര്‍ ഏഴ്‌വരെ ദിവസവും വൈകീട്ട് 5.30ന് ലദീഞ്ഞ്, ആഘോഷമായ ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. സെപ്റ്റംബര്‍Continue Reading

കരുവന്നൂർ കൊള്ള; ബാങ്കിന്റെ നീതി നിഷേധത്തിനെതിരെ തിരുവോണനാളിൽ മാപ്രാണം സ്വദേശിയായ നിക്ഷേപകന്റെ സൂചനാനിരാഹാര സമരം … ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് കൊള്ളയ്ക്കും ബാങ്ക് അധികൃതരുടെ നീതി നിഷേധത്തിനുമെതിരെ തിരുവോണനാളിൽ ബാങ്ക് നിക്ഷേപകന്റെ സൂചനാ നിരാഹാര സമരം . പഠനക്കാലത്ത് എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നിവയുടെ സജീവ പ്രവർത്തകൻ കൂടിയായിരുന്ന മാപ്രാണം വടക്കേത്തല വീട്ടിൽ ജോഷി ( 52 ) ആണ് നീതിക്കായി ശബ്ദമുയർത്തി തിരുവോണനാളിൽ വീടിന് മുന്നിൽ നിരാഹാരസമരം നടത്തുന്നത്.Continue Reading

കരുവന്നൂർ ബാങ്ക് കൊള്ളയ്ക്കെതിരെ തിരുവോണനാളിൽ ബിജെപി യുടെ പട്ടിണി സമരം….   ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് കൊള്ളയ്ക്കെതിരെ തിരുവോണനാളിൽ ബിജെപി യുടെ പട്ടിണി സമരം. തട്ടിപ്പിന് ഇരയായ സഹകാരികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രാവിലെ 7 ന് ബാങ്കിന് മുമ്പിൽ അടുപ്പ് കൂട്ടി കഞ്ഞി വച്ച് ആരംഭിച്ച സമരം ബിജെപി മധ്യമേഖല വൈസ്- പ്രസിഡണ്ട് ബിജോയ് തോമസ് ഉദ്ഘാടനം ചെയ്തതു . നിയോജക മണ്ഡലം പ്രസിഡണ്ട് ക്യപേഷ് ചെമ്മണ്ട അധ്യക്ഷതContinue Reading

ഓണാഘോഷത്തിനായി പാകപ്പെടുത്തിയ ആയിരം ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് റേഷ് സംഘം പിടിച്ചെടുത്തു … ഇരിങ്ങാലക്കുട : ഓണാഘോഷത്തിനായി പാകപ്പെടുത്തിയ 1000 ലിറ്റർ വാഷ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പാർട്ടി പിടിച്ചെടുത്തു. തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ് ഷാനവാസിന്റെ നിർദ്ദേശപ്രകാരം അസി.എക്സൈസ് ഇൻസ്പെക്ടർ എം ജി അനൂപ് കുമാറും സംഘവും കല്ലൂർ – ആദൂർ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചാരായം നിർമ്മിക്കാൻ പരുവപ്പെടുത്തിയ വാഷ് കണ്ടെത്തിയത്. അന്വേഷണ സംഘത്തിൽContinue Reading

കെ – സ്റ്റോർ പദ്ധതിയുടെ രണ്ടാം ഘട്ടം മുരിയാട് പഞ്ചായത്തിൽ ; കേന്ദ്രനയങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധിക്കൾക്കിടയിലും പണിയെടുത്ത് ജീവിക്കുന്ന എല്ലാ ആളുകൾക്കും പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമങ്ങളെന്ന് മന്ത്രി ഡോ ആർ ബിന്ദു…   ഇരിങ്ങാലക്കുട : കേന്ദ്ര നയങ്ങൾ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പണിയെടുത്ത് ജീവിക്കുന്ന എല്ലാ ആളുകൾക്കും പരമാവധി ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു.കെ –Continue Reading

എൻജിഒ യൂണിയൻ വജ്ര ജൂബിലി ഭവന നിർമ്മാണ പദ്ധതി ; മുരിയാട് പഞ്ചായത്തിൽ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി… ഇരിങ്ങാലക്കുട : കേരള എൻ.ജി.ഒ യൂണിയൻ രൂപീകരണത്തിന്റെ വജ്രജൂബിലി വർഷത്തിൽ സംസ്ഥാനമൊട്ടാകെ അതിദരിദ്രരായ 60 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ചു നല്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ നിർമ്മിക്കുന്ന അഞ്ച് വീടുകളിൽ ആദ്യ വീടിന്റെ നിർമ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ നിർവ്വഹിച്ചു. മുരിയാട് പഞ്ചായത്തിലെ 17-ാം വാർഡിലാണ് വീടൊരുക്കുന്നത്.Continue Reading

വിലക്കുറവിൽ പച്ചക്കറികൾ ; ഇരിങ്ങാലക്കുട നഗരസഭയുടെയും കൃഷിഭവനുകളുടെയും നേത്യത്വത്തിൽ രണ്ട് കേന്ദ്രങ്ങളിലായി ഓണച്ചന്തകൾ തുടങ്ങി … ഇരിങ്ങാലക്കുട : ഓണ ചന്തകളുമായി ഇരിങ്ങാലക്കുട നഗരസഭയും. കാർഷിക വികസന ക്ഷേമ വകുപ്പ്, ഹോർട്ടി കോർപ്പ് , വിഎഫ്പിസികെ എന്നിവയുടെ സഹകരണത്തോടെ നഗരസഭ പരിധിയിൽ സെന്റ് ജോസഫ്സ് കോളേജിന് അടുത്തുള്ള കൃഷി ഭവനിലും മൂർക്കനാട് ആലുംപറമ്പിലുമാണ് ആഗസ്റ്റ് 25 മുതൽ 28 വരെ ഓണചന്തകൾ രാവിലെ 9 മുതൽ 6 വരെ പ്രവർത്തിക്കുക.Continue Reading

വിപണി ഇടപെടൽ പദ്ധതി പ്രകാരമുള്ള ഓണ സമൃദ്ധി കർഷക ചന്ത കാട്ടൂരിൽ ; പൊന്നാനി കോൾ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി തെക്കുംപ്പാടം പാടശേഖരങ്ങളുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ ശ്രമിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു…   ഇരിങ്ങാലക്കുട : വിലക്കയറ്റം നിയന്ത്രിക്കാനും കർഷകർക്ക് ഉൽപന്നങ്ങങ്ങൾക്ക് ന്യായവില ഉറപ്പാക്കാനും ഓണക്കാലത്ത് കർഷക ചന്തയുമായി കൃഷി വകുപ്പ് . വിപണി ഇടപെടൽ പദ്ധതി പ്രകാരമാണ് ഓണ സമൃദ്ധി കർഷക ചന്ത ആരംഭിച്ചിരിക്കുന്നത്.Continue Reading