എഐ ക്യാമറയിലെ അഴിമതിക്കെതിരെ ധർണ്ണയുമായി കോൺഗ്രസ്സ് പ്രവർത്തകർ … ഇരിങ്ങാലക്കുട : എഐ ക്യാമറയിലെ അഴിമതിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകരുടെ ധർണ്ണ . ബോയ്സ് സ്കൂളിന് മുന്നിലെ ക്യാമറക്ക് മുന്നിൽ നടത്തിയ ധർണ്ണ കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്‌സൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി വി ചാർളി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി ഗിരി,സുജ സഞ്ജീവ് കുമാർ, വിജയൻ ഇളയേടത്ത്, എ സി സുരേഷ്, കെ എം ധർമ്മരാജൻ, സിജു യോഹന്നാൻ, കുര്യൻ ജോസഫ്, ജസ്റ്റിൻ ജോൺ, ഭരതൻ പൊന്തേങ്കണ്ടത്ത്, ജെയ്സൺ പാറേക്കാടൻ, പോൾ കരുമാലിക്കൽ ശ്രീറാം ജയബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
എഐ ക്യാമറയിലെ അഴിമതിക്കെതിരെ ധർണ്ണയുമായി കോൺഗ്രസ്സ് പ്രവർത്തകർ … ഇരിങ്ങാലക്കുട : എഐ ക്യാമറയിലെ അഴിമതിക്കെതിരെ കോൺഗ്രസ്സ് പ്രവർത്തകരുടെ ധർണ്ണ . ബോയ്സ് സ്കൂളിന് മുന്നിലെ ക്യാമറക്ക് മുന്നിൽ നടത്തിയ ധർണ്ണ കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്‌സൺ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ടി വി ചാർളി അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ, ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി ഗിരി,സുജ സഞ്ജീവ്Continue Reading
പരിസ്ഥിതി ദിനത്തിൽ വനമാതൃക സൃഷ്ടിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് സേവാഭാരതി ….
പരിസ്ഥിതി ദിനത്തിൽ വനമാതൃക സൃഷ്ടിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് സേവാഭാരതി …. ഇരിങ്ങാലക്കുട : പരിസ്ഥിതി ദിനത്തിൽ ചെറിയ വനത്തിന്റെ മാത്യക സ്യഷ്ടിക്കാനുള്ള പദ്ധതിയുമായി സേവാഭാരതി. ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ സജ്ജമാക്കിയ നന്ദിഗ്രാമം എന്ന പേരിലുള്ള പത്ത് സെന്റ് സ്ഥലത്ത് വിവിധയിനം വ്യക്ഷ തൈകൾ നട്ട് പിടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കേരള ഫോറസ്റ്റ് ആന്റ് വൈൽഡ് ലൈഫ് വകുപ്പ് റിട്ട. അഡ്മിനിസ്ട്രേറ്റർ വേണുഗോപാൽ പദ്ധതി ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജില്ലാContinue Reading
” ദേവാങ്കണം ചാരുഹരിതം” പദ്ധതിയുമായി ശ്രീകൂടൽമാണിക്യ ദേവസ്വം ; 75 എക്കറോളം സ്ഥലത്ത് അശോകവ്യക്ഷത്തൈകൾ നട്ട് പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ദേവസ്വം …
” ദേവാങ്കണം ചാരുഹരിതം” പദ്ധതിയുമായി ശ്രീകൂടൽമാണിക്യ ദേവസ്വം ; 75 എക്കറോളം സ്ഥലത്ത് അശോകവ്യക്ഷത്തൈകൾ നട്ട് പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ദേവസ്വം … ഇരിങ്ങാലക്കുട : ക്ഷേത്രാങ്കണങ്ങൾ ദേവാങ്കണങ്ങളാക്കി തീർക്കാനുള്ള ‘ദേവാങ്കണം ചാരുഹരിതം’ പദ്ധതിയുമായി ശ്രീകൂടൽമാണിക്യം ദേവസ്വം. ദേവസ്വത്തിന്റെയും കീഴേടങ്ങളുടെയും കീഴിലുള്ള 75 ഏക്കറോളം വരുന്ന ഭൂമിയിൽ ഘട്ടംഘട്ടമായി പതിനായിരം അശോക വ്യക്ഷത്തൈകൾ നട്ട് പിടിപ്പിച്ച് പരിപാലിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന ഔഷധ സസ്യ ബോർഡിന്റെയും മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും സാങ്കേതികContinue Reading
” വിത്ത് ആൾ ഫ്രം വൺസ് ഹാർട്ട് ” ആസ്വാദകരിലേക്ക് ….
” വിത്ത് ആൾ ഫ്രം വൺസ് ഹാർട്ട് ” ആസ്വാദകരിലേക്ക് …. ഇരിങ്ങാലക്കുട: ചെറുകഥാകൃത്തും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായ റഷീദ് കാറളത്തിന്റെ ‘രുദാലിമാർ വരട്ടെ’ എന്ന ചെറുകഥാ സമാഹാരത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രകാശനം ഉന്നത വിദ്യാഭ്യാസ സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ ഇ ടി ടൈസൻമാസ്റ്റർ എംഎൽഎ അധ്യക്ഷത വഹിച്ചു ” വിത്ത് ആൾ ഫ്രം വൺസ് ഹാർട്ട് ”Continue Reading
ത്യശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സ് അപകടങ്ങൾ; സ്വകാര്യ ബസ്സുടമകളുടെ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം …
ത്യശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ ബസ്സ് അപകടങ്ങൾ; സ്വകാര്യ ബസ്സുടമകളുടെ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം … ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുമായി ബന്ധപ്പെട്ട അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ സ്വകാര്യ ബസ്സുടമകളുടെ യോഗം വിളിക്കാൻ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ തീരുമാനം. കഴിഞ്ഞ ദിവസം മാപ്രാണത്ത് സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക്Continue Reading
കെ – ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക് ; മണ്ഡലതല ഉദ്ഘാടനം ജൂൺ 5 ന് ; ആദ്യഘട്ടത്തിൽ നൂറ് കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനെന്ന് മന്ത്രി ഡോ ആർ ബിന്ദു…
കെ – ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക് ; മണ്ഡലതല ഉദ്ഘാടനം ജൂൺ 5 ന് ; ആദ്യഘട്ടത്തിൽ നൂറ് കുടുംബങ്ങൾക്ക് സൗജന്യ കണക്ഷനെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിക്കുന്ന കെ – ഫോൺ പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിയുടെ ഇരിങ്ങാലക്കുട നിയോജക മണ്ഡല തല ഉദ്ഘാടനം ജൂൺ 5 ന് വൈകീട്ട് മൂന്നിന് നടവരമ്പ് ഗവ. ഹയർ സെക്കൻഡറിContinue Reading
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികൾക്ക് പുതിയ നേത്യത്വം ; സോമൻ ചിറ്റേത്തും ഷാറ്റോ കുരിയനും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടുമാർ…
ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികൾക്ക് പുതിയ നേത്യത്വം ; സോമൻ ചിറ്റേത്തും ഷാറ്റോ കുരിയനും ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടുമാർ… ഇരിങ്ങാലക്കുട : മണ്ഡലത്തിലെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികൾക്ക് ഇനി പുതിയ നേത്യത്വം. ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായി സോമൻ ചിറ്റേത്തിനെയും കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടായി ഷാറ്റോ കുരിയനെയും തിരഞ്ഞെടുത്തതായി കെപിപിസി പ്രസിഡണ്ടിന് വേണ്ടി കെപിസിസി സെക്രട്ടറി ടി യു രാധാകൃഷ്ണൻ പത്രക്കുറിപ്പിൽ അറിയിച്ചു. ആളൂർ മണ്ഡലംContinue Reading
അഴീക്കോട് മുനമ്പം പാലം; ഉദ്ഘാടനം ജൂൺ ഒമ്പതിന് ; സ്വാഗതസംഘം രൂപീകരിച്ചു …
അഴീക്കോട് മുനമ്പം പാലം; ഉദ്ഘാടനം ജൂൺ ഒമ്പതിന് ; സ്വാഗതസംഘം രൂപീകരിച്ചു … കൊടുങ്ങല്ലൂർ: തീരദേശത്തിൻ്റെ ചിരകാലാഭിലാശമായ തൃശൂർ എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് – മുനമ്പം പാലത്തിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അഴീക്കോട് – മുനമ്പം പാലത്തിന്റെ നിർമ്മാണോദ്ഘാടനം ജൂൺ ഒമ്പതിന് രാത്രി 7.30 ന് നിർവഹിക്കും. മന്ത്രിമാർ, എംഎൽഎമാർ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. കയ്പമംഗലം, വൈപ്പിൻ നിയോജകContinue Reading
കാറളം വെള്ളാനി സ്വദേശി 33 വര്‍ഷങ്ങൾക്ക് ശേഷം നാട്ടിലേക്ക്; നാട് വിട്ടത് പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് രണ്ടാം നാളിൽ …
കാറളം വെള്ളാനി സ്വദേശി 33 വര്‍ഷങ്ങൾക്ക് ശേഷം നാട്ടിലേക്ക്; നാട് വിട്ടത് പത്താം ക്ലാസ്സ് പരീക്ഷ കഴിഞ്ഞ് രണ്ടാം നാളിൽ … ഇരിങ്ങാലക്കുട: മൂന്നര പതിറ്റാണ്ട് മുമ്പ് നാടുവിട്ട കാറളം വെള്ളാനി സ്വദേശി ഷീബന്‍ അച്ഛനരികിലെത്തി. കരാഞ്ചിറ സെന്റ് സേവ്യേഴ്‌സ് ഹൈസ്‌കൂളിലെ 1990 ലെ എസ്എസ്എല്‍സി ബാച്ചിലുണ്ടായിരുന്ന കാറളം വെള്ളാനി സ്വദേശി കോപ്പുള്ളി കോരന്റെ മകന്‍ ഷീബനാണ് നാടുവിട്ട് 33 വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയത്. പത്താം ക്ലാസ് പരീക്ഷContinue Reading
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യവുമായി എഐവൈഎഫും …
ഗുസ്തി താരങ്ങൾക്ക് ഐക്യദാർഡ്യവുമായി എഐവൈഎഫും … ഇരിങ്ങാലക്കുട : നീതിക്കായി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വനിതാ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം.സമരം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു. സ്ത്രീ സുരക്ഷയെ ക്കുറിച്ച് നിരന്തരം സംസാരിക്കുന്ന പ്രധാനമന്ത്രി സ്ത്രീ പീഢകരെ സംരക്ഷിക്കുന്ന നിലപാടാണ് എടുക്കുന്നതെന്നും ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി.മണ്ഡലം വൈസ് പ്രസിഡണ്ട് സി.സി. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു.Continue Reading