ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്തംബർ 30 ന് സെന്റ് ജോസഫ്സ് കോളേജിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ആർസിസി , സെന്റ് ജോസഫ്സ് കോളേജ് എൻഎസ്എസ് 50, 167 യൂണിറ്റുകൾ എന്നിവയുടെ സഹകരണത്തോടെ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്തംബർ 30 ന് രാവിലെ 9.30 ന് കോളേജിൽ നടക്കുന്ന ക്യാമ്പ് ലയൺസ്Continue Reading

കാട്ടൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിന്റെ പരിസരത്തുള്ള പൊതുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി.   ഇരിങ്ങാലക്കുട : കാട്ടൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ വീടിന്റെ പരിസരത്തുള്ള പൊതുകിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ ചാഴു വീട്ടിൽ അർജ്ജുനന്റെ മകൾ ആർച്ച (17 വയസ്സ്) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുതലാണ് ആർച്ചയെ കാണാതായത്. തുടർന്ന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണംContinue Reading

റിട്ട. അധ്യാപിക ചന്ദ്രിക (84 )   ഇരിങ്ങാലക്കുട : പെരിഞ്ഞനം പരേതനായ മങ്ങാട്ട് പുരുഷോത്തമ മേനോന്റെ ഭാര്യയും, കയ്പമംഗലം ഗവ ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ റിട്ടയേർഡ് പ്രിൻസിപ്പാളുമായ ചെരിയനത്ത് ചന്ദ്രിക (84) നിര്യാതയായി. മക്കൾ : അഡ്വ തേജസ് പുരുഷോത്തമൻ, അഡ്വ ശ്രേയസ് ചെരിയനത്ത് മരുമക്കൾ : രമ തേജസ്, അനിത ശ്രേയസ് . സംസ്കാരം ഇന്ന് 4.30 ന് പെരിഞ്ഞനത്തുള്ള മങ്ങാട്ട് വീട്ടുവളപ്പിൽ …Continue Reading

ക്രിമിനൽ കേസ് പ്രതിയായ ആളൂർ സ്വദേശി കഞ്ചാവുമായി അറസ്റ്റിൽ … ഇരിങ്ങാലക്കുട : മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള കേരള പോലീസിന്റെ നടപടിയുടെ ഭാഗമായി തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം നടത്തിയ രഹസ്യ പരിശോധനയിൽ കഞ്ചാവുമായി ആളൂർ സ്വദേശി വടക്കേ തലക്കൽവീട്ടിൽ ഷാഹിനെ (28 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ എസ്.ഐ. വി.പി. അരിസ്‌റ്റോട്ടിൽ എന്നിവർ അറസ്റ്റു ചെയ്തു. അടിപിടി ഹൈവേ കവർച്ച ,മയക്കുമരുന്ന് എന്നിവയിൽContinue Reading

ദലിത് യുവതിയുടെ ആത്മഹത്യ ; മുൻ കാമുകൻ അറസ്റ്റിൽ … ഇരിങ്ങാലക്കുട : മാളയിൽ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെങ്ങമനാട് അടുവാശ്ശേരി സ്വദേശി വെളിയത്ത് വീട്ടിൽ ഷിതിനെ( 34 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ ഷൈജു അറസ്റ്റു ചെയ്തു. എസ്.സി/എസ്.ടി. നിയമപ്രകാരവും ആത്മഹത്യ പ്രേരണാ കുറ്റവും പ്രകാരമാണ് അറസ്റ്റ്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസ്സിനാസ്പദമായ സംഭവം. പെൺകുട്ടിയുമായി പത്തു വർഷത്തോളംContinue Reading

വിദ്യാർഥികൾക്ക് ഗാന്ധി ദർശനങ്ങൾ പരിചയപ്പെടുത്താനും തൊഴിൽ പരിശീലനം നൽകാനും ലക്ഷ്യമിട്ട് ഗാന്ധിദർശൻ ഇരിങ്ങാലക്കുട ഉപജില്ലാ സമിതിയുടെ നേതൃത്വത്തിൽ പദ്ധതി….     ഇരിങ്ങാലക്കുട : വിദ്യാർഥികൾക്ക് ഗാന്ധി ദർശനങ്ങൾ പരിചയപ്പെടുത്താനും തൊഴിൽ പരിശീലനം നൽകാനും ലക്ഷ്യമിട്ട് ഗാന്ധിദർശൻ ഇരിങ്ങാലക്കുട ഉപജില്ലാ സമിതിയുടെ നേതൃത്വത്തിൽ പദ്ധതി. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ഉപ ജില്ലയിലെ 31 സ്കൂളുകളിൽ നിന്നായി 200 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. ബിആർസി ഹാളിൽ നടന്ന പരിപാടിContinue Reading

കെ.മോഹൻദാസ് സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച ജനനേതാവായിരുന്നുവെന്ന് തോമസ്സ് ഉണ്ണിയാടൻ …   ഇരിങ്ങാലക്കുട: സാമൂഹ്യ പ്രതിബദ്ധത ഉയർത്തിപ്പിടിച്ച നേതാവായിരുന്നു കെ മോഹൻദാസ് എക്സ് എം പി യെന്ന് മുൻ ചീഫ് വിപ്പും കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാനുമായ അഡ്വ തോമസ് ഉണ്ണിയാടൻ പറഞ്ഞു . എം. പി എന്ന നിലയിലും ദേവസ്വം ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം നടത്തിയ സത്യസന്ധവും ആത്മാർഥവുമായ പ്രവർത്തനം എന്നെന്നും സ്മരിക്കപ്പെടുമെന്നും ഉണ്ണിയാടൻ പറഞ്ഞു.Continue Reading

നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ഇരിങ്ങാലക്കുട കനാൽ ബേസ് സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി …   തൃശ്ശൂർ : ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയുമായ ഇരിങ്ങാലക്കുട കനാൽബേസ് സ്വദേശി വടക്കുംതറ വീട്ടിൽ മിഥുൻ (37 വയസ്സ്) എന്നയാളെ കാപ്പ ചുമത്തി നാടുകടത്തി. രണ്ട് വധശ്രമകേസ്സുകള്‍ ഉള്‍പ്പടെ എട്ടോളം കേസുകളിൽ മിഥുന്‍ പ്രതിയാണ്. ഗുരുതര കുറ്റകൃത്യങ്ങളില്‍ നിരന്തരം ഉൾപ്പെട്ടു വന്നതിനെ തുടർന്ന്Continue Reading

ഗ്രന്ഥശാലാ പ്രസ്ഥാനത്തെ തകർക്കാനുള്ള കേന്ദ്ര നയങ്ങൾക്കെതിരെ ഇരിങ്ങാലക്കുടയിൽ ഗ്രന്ഥശാല സംരക്ഷണ സദസ്സ് …   ഇരിങ്ങാലക്കുട: ഫാസിസത്തിന്റെ വരവിന് ഇന്ത്യയും വേദിയാവുകയാണെന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന അംഗം ടി കെ വാസു .ഗ്രന്ഥശാല പ്രസ്ഥാനത്തെ സമവർത്തിപ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ടൗൺ ഹാൾ പരിസരത്ത് സംഘടിപ്പിച്ച ഗ്രന്ഥശാല സംരക്ഷണ സദസ്സ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യപരമായി കെട്ടിപ്പടുത്തContinue Reading

കരുവന്നൂർ കൊള്ള; എ സി മൊയ്തീൻ എം എൽ എ യുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് ധർണ്ണ … ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ എ സി മൊയ്തീൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ . ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ധർണ്ണ കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.മണ്ഡലംContinue Reading