തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു …
തുടർച്ചയായ മഴയിൽ ഇരിങ്ങാലക്കുട മണ്ഡലത്തിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു … ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ മണ്ഡലത്തിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു . പടിയൂർ പഞ്ചായത്തിൽ മഴുവഞ്ചേരി തുരുത്തിൽ അടിപറമ്പിൽ വിജേഷിന്റെയും മുരിയാട് പഞ്ചായത്തിൽ തുറവൻകാട് പുതുക്കാട്ടിൽ രവിചന്ദ്രന്റെയും തുടർച്ചയായ വീടുകളാണ് ഭാഗികമായി തകർന്നത്. ജലനിരപ്പ് ഉയർന്നതോടെ കൂത്തുമാക്കൽ, ഇല്ലിക്കൽ റഗുലേറ്റുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. കൂത്തുമാക്കലിൽ അഞ്ച് ഷട്ടറുകൾ തുറന്നതായി അധികൃതർ അറിയിച്ചു.Continue Reading
നീഡ്സിന്റെ ആഭിമുഖ്യത്തിൽ വയോജനദിനാചരണം ..
നീഡ്സിന്റെ ആഭിമുഖ്യത്തിൽ വയോജനദിനാചരണം .. ഇരിങ്ങാലക്കുട: നീഡ്സിന്റെ ആഭിമുഖ്യത്തിൽ വയോജനദിനം ആചരിച്ചു. ദൈവ പരിപാലന ഭവനത്തിൽ നടന്ന പരിപാടി മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. പ്രൊവിഡൻസ് ഹൗസ് ഡയറക്ടർ ബ്രദർ ഗിൽബർട് അധ്യക്ഷത വഹിച്ചു. ഫാ. റോബിൻ, ഭാരവാഹികളായ ഗുലാം മുഹമ്മദ്, കെ.പി.ദേവദാസ്, ബോബി ജോസ്, എം.എൻ. തമ്പാൻ, റോക്കി ആളൂക്കാരൻ, ആശാലത, ഡോ.ശ്രീകുമാർ, സ്റ്റാൻലി, ജോൺ ഗ്രേഷ്യസ്, എം.എ. അനിതContinue Reading
ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് …
ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റീജീണൽ കാൻസർ സെന്ററിന്റെയും സെന്റ് ജോസഫ്സ് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെയും സഹകരണത്തോടെ സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ജോൺസൺ കോലംങ്കണ്ണി ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ സി.ബ്ലെസി മുഖ്യപ്രഭാഷണംContinue Reading
ടൈം ലൂപ്പിൽ അകപ്പെടുന്ന വിദ്യാർഥിയുടെ കഥ പറഞ്ഞ ക്രൈസ്റ്റ് ഫിലിം ക്ലബിന്റെ ഷോർട്ട് ഫിലിമിന് ദേശീയ അംഗീകാരങ്ങൾ …
ടൈം ലൂപ്പിൽ അകപ്പെടുന്ന വിദ്യാർഥിയുടെ കഥ പറഞ്ഞ ക്രൈസ്റ്റ് ഫിലിം ക്ലബിന്റെ ഷോർട്ട് ഫിലിമിന് ദേശീയ അംഗീകാരങ്ങൾ … തൃശ്ശൂർ : ബാംഗ്ലൂരിലെ സുചിത്ര സിനിമ കൾച്ചറൽ അക്കാഡമിയിൽ ഇന്ത്യൻ ഫിലിം ഹൗസ് സംഘടിപ്പിച്ച ദേശീയതല ഷോർട് ഫിലിം കോൺടെസ്റ്റിൽ ക്രൈസ്റ്റ് കോളേജിന്റെ ഫിലിം ക്ലബ് ആയ കൊട്ടകയുടെ നേതൃത്വത്തിൽ ശ്യാം ശങ്കറും നവനീത് അനിലും ചേർന്ന് നിർമ്മിച്ച് അഭിഷേക് എം. കുമാർ സംവിധാനം ചെയ്ത ‘t’ എന്ന ഷോർട്Continue Reading
ലയൺസ് ക്ലബ് എർപ്പെടുത്തിയ വിദ്യാശ്രേഷ്ഠ പുരസ്കാരങ്ങൾ വിതരണം ചെയ്തു..
ലയൺസ് ക്ലബ് എർപ്പെടുത്തിയ വിദ്യാശ്രേഷ്ഠ പുരസ്കാരങ്ങൾ വിതരണം ചെയ്തു.. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ വിദ്യാനിധി പദ്ധതിയുടെ ഭാഗമായി ക്ലബ്ബിന്റെ ആദ്യ പ്രസിഡണ്ടും മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണറുമായ കെ.പി. ജോൺ കണ്ടംകുളത്തിയുടെ സ്മരണാർത്ഥം മികച്ച വിദ്യാർത്ഥികൾക്കായി എർപ്പെടുത്തിയ കെ.പി. ജോൺ വിദ്യാശ്രേഷ്ഠ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ക്രൈസ്റ്റ് കോളേജ് ചവറ മെമ്മോറിയൽ സെമിനാർ ഹാളിൽ നടന്ന ചടങ്ങ് ലയൺസ് ഫസ്റ്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ജയിംസ് വളപ്പില ഉദ്ഘാടനംContinue Reading
ഇരിങ്ങാലക്കുടയിൽ അസാപ് കേരളയുടെ മെഗാ തൊഴിൽ മേള ഒക്ടോബർ 27 ന് ; പതിനഞ്ചോളം റിക്രൂട്ടിംഗ് കമ്പനികൾ പങ്കെടുക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു..
ഇരിങ്ങാലക്കുടയിൽ അസാപ് കേരളയുടെ മെഗാ തൊഴിൽ മേള ഒക്ടോബർ 27 ന് ; പതിനഞ്ചോളം റിക്രൂട്ടിംഗ് കമ്പനികൾ പങ്കെടുക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു.. ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27 ന് മെഗാ തൊഴിൽ മേള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. പരിപാടിയിൽ മൾട്ടിContinue Reading
പതിനാലുകാരനെ പീഡിപ്പിച്ച കേസ്സിൽ അതിരപ്പിള്ളി സ്വദേശിയായ പ്രതിക്ക് 21 വർഷം കഠിന തടവ് ..
പതിനാലുകാരനെ പീഡിപ്പിച്ച കേസ്സിൽ അതിരപ്പിള്ളി സ്വദേശിയായ പ്രതിക്ക് 21 വർഷം കഠിന തടവ് .. ഇരിങ്ങാലക്കുട: പതിനാലുകാരനെ പീഡിപ്പിച്ച കേസ്സിൽ പ്രതിക്ക് 21 വർഷം കഠിനതടവും ഒരു ലക്ഷത്തി ആയിരം രൂപ പിഴയും ശിക്ഷ വിധിച്ചു കൊണ്ട് ഇരിങ്ങാലക്കുട അതിവേഗ പ്രത്യേക കോടതി ജഡ്ജ് രവിചന്ദർ. സി. ആർ. വിധി പ്രസ്താവിച്ചു. അതിരപ്പിള്ളി സ്വദേശി ചെരുവിൽ കാലയിൽ ശിവൻ (53 വയസ്സ്) എന്ന നായർ ശിവനെയാണ് കോടതി ശിക്ഷിച്ചത്.2021 മാർച്ച്Continue Reading
ബൈക്കിൽ എത്തി പുല്ലൂർ ആനുരുളി സ്വദേശിനിയായ സ്ത്രീയെ അക്രമിച്ച് മാല കവർന്ന യുവാവ് പിടിയിൽ ..
ബൈക്കിൽ എത്തി പുല്ലൂർ ആനുരുളി സ്വദേശിനിയായ സ്ത്രീയെ അക്രമിച്ച് മാല കവർന്ന യുവാവ് പിടിയിൽ .. ഇരിങ്ങാലക്കുട : പുല്ലൂർ പുളിഞ്ചോടിന് സമീപം വെച്ച് തൊഴിലുറപ്പ് പദ്ധതിയുടെ യോഗം കഴിഞ്ഞ് ബസ്സ് ഇറങ്ങി അയൽക്കാരിയോടൊപ്പം നടന്നു പോവുകയായിരുന്ന ആനുരുളി സ്വദേശിനിയായ രമണി (59 വയസ്സ്) എന്ന സ്ത്രീയെ അടിച്ചു വീഴ്ത്തി രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാല കവർന്ന കുണ്ടുകുഴിപാടം പണ്ടാരപറമ്പിൽ അമൽ ( 25Continue Reading
കരുവന്നൂർ കൊള്ളയ്ക്കെതിരെ ആയിരങ്ങൾ പങ്കെടുക്കുന്ന സഹകരണ സംരക്ഷണ പദയാത്രയുമായി കോൺഗ്രസ്സ് ; ബിജെപിയുമായി അന്തർധാര ഉണ്ടാക്കി കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിന്നും രക്ഷപ്പെടാനുള്ള സിപിഎമ്മിന്റെ ശ്രമം അനുവദിക്കില്ലെന്നും ഉപ്പ് തിന്നവരെ മുഴുവൻ വെള്ളം കുടിപ്പിക്കുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് …
കരുവന്നൂർ കൊള്ളയ്ക്കെതിരെ ആയിരങ്ങൾ പങ്കെടുക്കുന്ന സഹകരണ സംരക്ഷണ പദയാത്രയുമായി കോൺഗ്രസ്സ് ; ബിജെപിയുമായി അന്തർധാര ഉണ്ടാക്കി കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നിന്നും രക്ഷപ്പെടാനുള്ള സിപിഎമ്മിന്റെ ശ്രമം അനുവദിക്കില്ലെന്നും ഉപ്പ് തിന്നവരെ മുഴുവൻ വെള്ളം കുടിപ്പിക്കുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡണ്ട് ടി സിദ്ദിഖ് … ഇരിങ്ങാലക്കുട : സഹകരണ മേഖലയിലെ കൊളളയ്ക്കെതിരെ ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേത്യത്വത്തിൽ ആയിരങ്ങൾ പങ്കെടുക്കുന്ന സഹകരണ സംരക്ഷണ പദയാത്ര . പ്രതികൂല കാലാവസ്ഥയെContinue Reading
തിരികെ സ്‌കൂള്‍ ലോകത്തിന് തന്നെ പുതിയ മാതൃകയെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു…
തിരികെ സ്‌കൂള്‍ ലോകത്തിന് തന്നെ പുതിയ മാതൃകയെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു… ഇരിങ്ങാലക്കുട : കുടുംബശ്രീ നടപ്പിലാക്കുന്ന തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍ ലോകത്തിന് തന്നെ പുതിയ മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട ബ്ലോക്ക് പരിധിയില്‍ വരുന്ന സിഡിഎസുകളുടെ നേതൃത്വത്തില്‍ കുടുംബശ്രീ ‘തിരികെ സ്‌കൂള്‍’ ക്യാമ്പയിനിന്റെ ഭാഗമായി നടത്തിയ മാരത്തോണ്‍ ഫ്‌ളാഗ്ഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ ശാക്തീകരണവുമായി ബന്ധപ്പെട്ടുംContinue Reading
























