ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ്, സി ടി സ്കാൻ യൂണിറ്റുകൾ ആരംഭിക്കണമെന്ന് കെജിഒഎ എരിയ സമ്മേളനം ..
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ്, സി ടി സ്കാൻ യൂണിറ്റുകൾ ആരംഭിക്കണമെന്ന് കെജിഒഎ എരിയ സമ്മേളനം .. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ്, സി.ടി.സ്കാൻ യൂണിറ്റ് എന്നിവ ആരംഭിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.ഒ.എ) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം.കെ.ജി.ഒ.എ സംസ്ഥാന കമ്മറ്റി അംഗം എസ് നവനീതകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.ഏരിയ പ്രസിഡൻ്റ് മിനി.എസ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട അയ്യാങ്കാളി സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ മുൻContinue Reading
ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്ക് കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ സർവീസ് ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു..
ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്ക് കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ സർവീസ് ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്ക് കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു. പുതുതായി ആരംഭിക്കുന്ന കോയമ്പത്തൂർ സർവീസ് ഇരിങ്ങാലക്കുടയിൽContinue Reading
മാർക്കറ്റിലെ മാംസ വ്യാപാരയുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ നടന്ന ചർച്ചയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം ; അജണ്ട മാറ്റി വച്ചു; ബൈലോവിന് വിരുദ്ധമായി നഗരസഭ മൈതാനത്ത് മോട്ടോർ വാഹന പ്രദർശനം നടത്താൻ യോഗ തീരുമാനം; തൊഴിലുറപ്പ് പദ്ധതിക്കായി മൂന്നരക്കോടി രൂപയുടെ ലേബർ ബഡ്ജറ്റിന് നഗരസഭ യോഗത്തിൻ്റെ അംഗീകാരം..
മാർക്കറ്റിലെ മാംസ വ്യാപാരയുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ നടന്ന ചർച്ചയിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം ; അജണ്ട മാറ്റി വച്ചു; ബൈലോവിന് വിരുദ്ധമായി നഗരസഭ മൈതാനത്ത് മോട്ടോർ വാഹന പ്രദർശനം നടത്താൻ യോഗ തീരുമാനം; തൊഴിലുറപ്പ് പദ്ധതിക്കായി മൂന്നരക്കോടി രൂപയുടെ ലേബർ ബഡ്ജറ്റിന് നഗരസഭ യോഗത്തിൻ്റെ അംഗീകാരം.. ഇരിങ്ങാലക്കുട : ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലുള്ള ഭിന്നതകളെയും ബഹളത്തെയും തുടർന്ന് ഇരിങ്ങാലക്കുട മാർക്കറ്റിന് പുറത്ത് നിയമവിരുദ്ധമായിContinue Reading
കല്ലംകുന്ന് ബാങ്കിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ ലക്ഷങ്ങളുടെ കുടിശ്ശികയുള്ളവരെന്ന് ബാങ്ക് ഭരണസമിതി; കുടിശ്ശിക തിരിച്ചടക്കണമെന്ന് നിർദ്ദേശിച്ചുള്ള നോട്ടീസ് അല്ലാതെ മരണമടഞ്ഞ വ്യക്തിക്ക് നേരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും വിശദീകരണം..
കല്ലംകുന്ന് ബാങ്കിനെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ ലക്ഷങ്ങളുടെ കുടിശ്ശികയുള്ളവരെന്ന് ബാങ്ക് ഭരണസമിതി; കുടിശ്ശിക തിരിച്ചടക്കണമെന്ന് നിർദ്ദേശിച്ചുള്ള നോട്ടീസ് അല്ലാതെ മരണമടഞ്ഞ വ്യക്തിക്ക് നേരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നും വിശദീകരണം.. ഇരിങ്ങാലക്കുട : 20 മുതൽ 50 ലക്ഷം വരെ വായ്പ കുടിശ്ശിക ഉള്ളവരാണ് ഗൃഹനാഥൻ്റെ മരണവുമായി ബന്ധപ്പെട്ട് കല്ലംകുന്ന് ബാങ്കിനെതിരെ ആരോപണങ്ങളും വ്യാജപ്രചരണങ്ങളുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് ബാങ്ക് ഭരണസമിതി. കരുവന്നൂർ ബാങ്ക് വിഷയവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിനിടയിൽ ബാങ്കിനെതിരെ അടിസ്ഥാനരഹിതമായContinue Reading
ചേർപ്പിൽ അതിമാരക മയക്കുമരുന്ന് വേട്ട; 20 ഗ്രാം എംഡിഎംഎ യുമായി പെരിഞ്ഞനം, നെന്മാറ സ്വദേശികൾ പിടിയിൽ..
ചേർപ്പിൽ അതിമാരക മയക്കുമരുന്ന് വേട്ട; 20 ഗ്രാം എംഡിഎംഎ യുമായി പെരിഞ്ഞനം, നെന്മാറ സ്വദേശികൾ പിടിയിൽ.. തൃശ്ശൂർ : ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ ചൊവ്വൂരിൽ തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘത്തിൻ്റെയും ചേർപ്പ് പോലീസിൻ്റെയും നേതൃത്വത്തിൽ അതിമാരക മയക്കുമരുന്ന് വേട്ട. 20 ഗ്രാം എംഡിഎംഎ എന്ന സിന്തറ്റിക് ഡ്രഗുമായി പെരിഞ്ഞനം നെല്ലിക്കത്തറ ഷിവാസ് (29) , പാലക്കാട് നെന്മാറ കോതകുളം റോഡിൽ പുന്നചാന്ത് വീട്ടിൽ ബ്രിജിത ( 25Continue Reading
കരുവന്നൂർ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു …
കരുവന്നൂർ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു … ഇരിങ്ങാലക്കുട : കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പാലത്തിന് മുകളിൽ വയർ ഫെൻസിങ്ങ് സ്ഥാപിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം. എൽ. എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു. കരുവന്നൂർ പാലത്തിനെ ഒരു ആത്മഹത്യാമുനമ്പാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പാലത്തിൻ്റെ അരികുവശങ്ങളിൽContinue Reading
കരുവന്നൂർ പുഴയിൽ ചാടി മരിച്ച അവിട്ടത്തൂർ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി..
കരുവന്നൂർ പുഴയിൽ ചാടി മരിച്ച അവിട്ടത്തൂർ സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി.. ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ ചാടി മരിച്ച സ്ത്രീയുടെ മൃതദേഹം കണ്ടെത്തി . അവിട്ടത്തൂർ നോബിൾ റോഡിൽ കൊടിയിൽ ജോയിയുടെ ഭാര്യ ഷീബ (48 വയസ്സ് ) ആണ് മരിച്ചത്. രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഇത് വഴി വന്ന ബൈക്ക് യാത്രക്കാരനാണ് ഇവർ പുഴയിൽ ചാടുന്നതായി കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്സും സ്കൂബാ ടീമും നാട്ടുകാരുംContinue Reading
കുംഭ വിത്ത് മേളയ്ക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി; ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള പ്രക്രിയകളിൽ കർഷകരെ സഹായിക്കാൻ തദ്ദേശസ്ഥാപനങ്ങളെ എകോപ്പിച്ച് കൊണ്ടുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു….
കുംഭ വിത്ത് മേളയ്ക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി; ഉൽപ്പാദനം മുതൽ വിപണനം വരെയുള്ള പ്രക്രിയകളിൽ കർഷകരെ സഹായിക്കാൻ തദ്ദേശസ്ഥാപനങ്ങളെ എകോപ്പിച്ച് കൊണ്ടുള്ള സംവിധാനമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ഡോ ആർ ബിന്ദു…. ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിൻ്റെ സമഗ്ര കാർഷിക പുരോഗതി ലക്ഷ്യമാക്കിയുള്ള ‘ പച്ചക്കുട – കാർഷിക പാരിസ്ഥിതിക വികസന പരിപാടി ‘ യുടെ നേത്യത്വത്തിൽ പട്ടണത്തിൽ കുംഭവിത്ത് മേളയ്ക്ക് തുടക്കമായി. നാടൻ കിഴങ്ങുവർഗ്ഗവിളകൾ, വിത്തുകൾ, പച്ചക്കറിത്തൈകൾ,Continue Reading
ഇരിങ്ങാലക്കുട പട്ടണത്തിൽ ഇനി ഷീ ലോഡ്ജും ; ഭാവനാപൂർണ്ണമായ പദ്ധതിയെന്നും കക്ഷി രാഷ്ട്രീയ ഭിന്നതകൾ കാര്യമാക്കേണ്ടതില്ലെന്നും സമൂഹത്തിൽ സ്ത്രീകളുടെ ദൃശ്യതയും സാന്നിധ്യവും വർധിച്ച് വരികയാണെന്ന് മന്ത്രി ഡോ ആർ ബിന്ദു..
ഇരിങ്ങാലക്കുട പട്ടണത്തിൽ ഇനി ഷീ ലോഡ്ജും ; ഭാവനാപൂർണ്ണമായ പദ്ധതിയെന്നും കക്ഷി രാഷ്ട്രീയ ഭിന്നതകൾ കാര്യമാക്കേണ്ടതില്ലെന്നും സമൂഹത്തിൽ സ്ത്രീകളുടെ ദൃശ്യതയും സാന്നിധ്യവും വർധിച്ച് വരികയാണെന്ന് മന്ത്രി ഡോ ആർ ബിന്ദു.. ഇരിങ്ങാലക്കുട : കേരളീയ സമൂഹത്തിൽ സ്ത്രീകളുടെ ദ്യശ്യതയും സാന്നിദ്ധ്യവും വർധിച്ച് വരികയാണെന്നും നഗരഹൃദയത്തിൽ തന്നെ സ്ത്രീകൾക്ക് വേണ്ടി ഭാവനാപൂർണ്ണമായ പദ്ധതി നടപ്പിലാക്കിയ ഇരിങ്ങാലക്കുട നഗരസഭ അധികൃതരെ അഭിനന്ദിക്കുകയാണെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ബഹുവർഷപദ്ധതിയായിContinue Reading
കരുവന്നൂർ പുഴയിൽ വീട്ടമ്മ ചാടിയതായി സംശയം; സംഭവം ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ; തിരച്ചിൽ തുടരുന്നു..
കരുവന്നൂർ പുഴയിൽ വീട്ടമ്മ ചാടിയതായി സംശയം; സംഭവം ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ; തിരച്ചിൽ തുടരുന്നു.. ഇരിങ്ങാലക്കുട : കരുവന്നൂർ പുഴയിൽ വീട്ടമ്മ ചാടിയതായി സംശയം. പതിനൊന്നരയോടെയാണ് സംഭവം. പാലത്തിൻ്റെ പടിഞ്ഞാറെ ഭാഗത്ത് നിന്നാണ് ചാടിയിരിക്കുന്നത്. വിവരമറിയച്ചതിനെ തുടർന്ന് പോലീസിൻ്റെയും ഫയർ ഫോഴ്സിൻ്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അതേ സമയം പാലത്തിൽ നിന്നും അവിട്ടത്തൂർ സ്വദേശിനിയുടെതെന്ന് സംശയിക്കുന്ന ബാഗും ചെരിപ്പും കണ്ടെടുത്തിട്ടുണ്ട്.Continue Reading
























