നവകേരളസദസ്സിന് ഇരിങ്ങാലക്കുട നഗരസഭ ഫണ്ട് നൽകില്ല; ക്ഷേമപെൻഷനുകളുടെ വിതരണത്തെ ചൊല്ലി നഗരസഭാ യോഗത്തിൽ ബിജെപി പ്രതിഷേധം ; വിയോജനക്കുറിപ്പുകളുമായി എൽഡിഎഫ്; ചാത്തൻ മാസ്റ്റർ സ്മാരക ഹാളിന്റെ വാടക കുറയ്ക്കാൻ തീരുമാനം …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഡിസംബർ 6 ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ഫണ്ട് നൽകേണ്ടതില്ലെന്ന് ഇരിങ്ങാലക്കുട നഗരസഭാ യോഗം . ഒരു ലക്ഷം രൂപ വരെ തനത് ഫണ്ടിൽ നിന്നും അനുവദിക്കാമെന്ന ഗവൺമെന്റ്Continue Reading

പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് വിദ്യാര്‍ഥിനി മരിച്ചു…   ഇരിങ്ങാലക്കുട: പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന കോളേജ് വിദ്യാര്‍ഥിനി മരിച്ചു. എടതിരിഞ്ഞി പോത്താനി അടയ്ക്കായില്‍ വീട്ടില്‍ മധുവിന്റെ മകള്‍ പാര്‍വ്വതി(21) ആണ് മരിച്ചത്. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജിലെ രണ്ടാം വര്‍ഷ ബയോടെക്‌നോളജി ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 31 ന് വീടിനോട് ചേര്‍ന്ന് ചവറുകള്‍ കത്തിച്ചു കളയുന്നതിനിടയിൽ തീ പാര്‍വതിയുടെ മുടിയിലേക്കും ശരീരത്തിലേക്കും പടർന്ന് പിടിക്കുകയായിരുന്നു. ഈContinue Reading

ലയൺസ് ഗോൾഡൺ ജൂബിലി ഡയാലിസിസ് സെന്ററിലേക്ക് നാല് മെഷീനുകൾ കൂടി; സമർപ്പണ ചടങ്ങ് നവംബർ 14 ന് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും …   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ് ഇന്റർനാഷണൽ ഫണ്ടിന്റെ സഹായത്തോടെ പൂല്ലൂർ സേക്രഡ് ഹാർട്ട് ആശുപത്രിയിയിലെ ലയൺസ് ഗോൾഡൺ ജൂബിലി ഡയാലിസിസ് സെന്ററിൽ നാല് ഡയാലിസിസ് മെഷീനുകൾ സ്ഥാപിക്കുന്നു. നവംബർ 14 ന് 4 മണിക്ക് നടക്കുന്ന ചടങ്ങിൽ ജില്ലാContinue Reading

ഒൻപത് കുപ്പി വിദേശമദ്യവുമായി വെള്ളാങ്ങല്ലൂർ സ്വദേശി പിടിയിൽ ; ഫോണിൽ ബന്ധപ്പെടുന്നവർക്ക് വീടുകളിൽ വരെ പ്രതി മദ്യം എത്തിച്ച് നൽകിയിരുന്നതായി പോലീസ് … ഇരിങ്ങാലക്കുട : ഫോണിൽ ബന്ധപ്പെട്ടാൽ ആവശ്യാനുസരണം മദ്യം എത്തിച്ചു കൊടുക്കുന്നയാൾ പിടിയിൽ. ഇരിങ്ങാലക്കുട ഇൻസ്പെക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കോണത്തുക്കുന്ന് ആലുക്കത്തറ വെച്ച് തെക്കുംകര നമ്പ്യാട്ട് സുബ്രമണ്യൻ മകൻ സുനിൽകുമാർ (54 വയസ്സ് ) എന്ന ആളാണ് ഒൻപത് കുപ്പി മദ്യവുമായി സി ഐContinue Reading

ക്രൈസ്റ്റ് കോളേജ് എന്‍എസ്എസ് യൂണിറ്റിന് പുരസ്‌കാരം; മികച്ച പ്രോഗ്രാം ഓഫീസര്‍ക്കും മികച്ച വളണ്ടിയര്‍ക്കുമുള്ള പുരസ്‌കാരങ്ങളും ക്രൈസ്റ്റ് കോളജിന് …   ഇരിങ്ങാലക്കുട: കോഴിക്കോട് സര്‍വ്വകലാശാലയിലെ മികച്ച നാഷണല്‍ സര്‍വ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍, മികച്ച എന്‍എസ്എസ് വളണ്ടിയര്‍, മികച്ച എന്‍എസ്എസ് യൂണിറ്റ് എന്നിവക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് 2021 -22 അധ്യയന വര്‍ഷത്തിലെ മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള പുരസ്‌കാരം കരസ്ഥമാക്കി. മികച്ച പ്രോഗ്രാം ഓഫീസര്‍ക്കുള്ളContinue Reading

സെന്റ് ജോസഫ്സ് കോളേജിൽ വജ്രജൂബിലി ആഘോഷ പരിപാടികൾക്ക് തുടക്കമായി ; ഉന്നതവിദ്യാഭ്യാസമേഖലയുടെ സമ്പൂര്‍ണമായ പരിഷ്‌ക്കരണമാണ് പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമിടുന്നതെന്ന് യുജിസി ചെയര്‍മാന്‍ ഡോ.എം. ജഗദീഷ് കുമാര്‍.   ഇരിങ്ങാലക്കുട: ഇന്ത്യയിലെ ഉന്നതവിദ്യാഭ്യാസമേഖലയുടെ സമ്പൂര്‍ണമായ പരിഷ്‌ക്കരണമാണ് പുതിയ വിദ്യാഭ്യാസനയം ലക്ഷ്യമാക്കുന്നതെന്ന് യുജിസി ചെയര്‍മാന്‍ ഡോ.എം. ജഗദീഷ് കുമാര്‍. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളജില്‍ വജ്ര ജൂബിലി ആഘോഷപരിപാടികള്‍ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികളുടെ അഭിരുചികള്‍ക്കനുസരിച്ച് അവരുടെ ഭാവി രൂപകല്‍പന ചെയ്യാനുംContinue Reading

34 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 14, 15, 16, 17 തീയ്യതികളിൽ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ; 310 ഇനങ്ങളിലായി നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത് 6091 വിദ്യാർഥികൾ … ഇരിങ്ങാലക്കുട : 34-മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ നവംബർ 14, 15, 16, 17 തീയതികളിലായി നടക്കുന്ന കലോൽസവം 14Continue Reading

താര്‍ മരുഭൂമിയും പശ്ചിമഘട്ടമലനിരകളും ജൈവവൈവിധ്യത്താൽ സമ്പന്നം ; ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ പുതിയ ഇനം ചിലന്തികളെ കണ്ടെത്തി … ഇരിങ്ങാലക്കുട: രാജസ്ഥാനിലെ താര്‍മരുഭൂമിയും മഹാരാഷ്ട്രയിലെ പശ്ചിമഘട്ടമലനിരകളും ജൈവവൈവിധ്യത്താല്‍ സമ്പന്നമാണെന്ന് തെളിയിക്കുന്ന കണ്ടെത്തലുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകര്‍. ഇന്ത്യയില്‍ വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഗ്രേറ്റ്ഇന്ത്യന്‍ബസ്റ്റാര്‍ഡ് എന്ന പക്ഷിയുടെ സംരക്ഷണത്തിനായി രാജസ്ഥാനിലുള്ള മരുഭൂമിവന്യജീവിസങ്കേതത്തില്‍ നിന്നാണ് പാല്‍പിമാനിഡേ കുടുംബത്തില്‍ വരുന്ന പുതിയഇനം ചിലന്തിയെ കണ്ടെത്തിയത്. ഇന്ത്യയില്‍ വളരെകുറച്ച് പഠനങ്ങള്‍ മാത്രമാണ് ഈContinue Reading

അംഗീകാര നിറവിൽ തൃശ്ശൂർ റൂറൽ പോലീസ് ആസ്ഥാനം ; റൂറൽ ജില്ലാ പോലീസ് മന്ദിരത്തിനും ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനുകൾക്കും ഐഎസ്ഒ അംഗീകാരം; നിയമ, നീതി നിർവ്വഹണത്തിൽ സേവനദാതാക്കളോട് ഔചിത്യപൂർണ്ണമായി ഇടപെടാൻ പോലീസ് സംവിധാനങ്ങൾക്ക് കഴിയേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : അംഗീകാര നിറവിൽ തൃശ്ശൂർ റൂറൽ പോലീസ് ആസ്ഥാനം. പൊതുജനങ്ങൾക്ക് മികച്ച പോലീസ് സേവനങ്ങൾ സമയബന്ധിതമായി നൽകിയതിലൂടെ അന്താരാഷ്ട സേവന നിലവാരമായ ഐഎസ്ഒ 9001 സർട്ടിഫിക്കേഷൻContinue Reading

തൃശ്ശൂർ റവന്യൂ ജില്ല 13-മത് സ്കൂൾ ശാസ്ത്രോൽസവം ;പനങ്ങാട് എച്ച്എസ്എസും കൊടുങ്ങല്ലൂർ ഉപജില്ലയും ജേതാക്കൾ .. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നടന്ന 13-മത് തൃശ്ശൂർ ജില്ല സ്കൂൾ ശാസ്ത്രോൽസവത്തിൽ സ്കൂൾ വിഭാഗത്തിൽ പനങ്ങാട് എച്ച്എസ്എസും ഉപജില്ലകളിൽ കൊടുങ്ങല്ലൂർ ഉപജില്ലയും ജേതാക്കൾ . 346 പോയിന്റ് നേടിയാണ് പനങ്ങാട് സ്കൂളിന്റെ നേട്ടം. ചെന്ത്രാപ്പിന്നി എച്ച് എസ് 284 ഉം മമ്മിയൂർ എൽഎഫ്സി ജി എച്ച്എസ്എസ് 258 പോയിന്റും നേടി രണ്ടും മൂന്നുംContinue Reading