വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി  ക്രൈസ്റ്റ് കോളേജിലെയും പ്രജ്യോതി നികേതനിലെയും ഇലക്ടറല്‍ ലിറ്ററസി ക്ലബുകൾ … ഇരിങ്ങാലക്കുട : ജനാധിപത്യ പ്രക്രിയകളുടെ ഭാഗമാകാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമൊരുക്കി ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുടയിലെയും പ്രജ്യോതി നികേതൻ പുതുക്കാടിലെയും ഇലക്ടറല്‍ ലിറ്ററസി ക്ലബുകൾ.   ‘നോ വോട്ടര്‍ ടു ബി ലെഫ്റ്റ് ബിഹൈന്റ്’ മുദ്രാവാക്യമായാണ് പരിപാടി ആരംഭിച്ചിരിക്കുന്നത്. പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിന്റെ ഭാഗമായി  വോട്ടർപട്ടികയിൽContinue Reading

പോക്സോ കേസിൽ കൊടുങ്ങല്ലൂർ മേത്തല സ്വദേശിയായ പ്രതിക്ക് 27 വർഷം കഠിന തടവും 1,35,000 രൂപ പിഴയും…   ഇരിങ്ങാലക്കുട : പ്രായപൂർത്തിയാകാത്ത ഭിന്ന ശേഷിക്കാരനായ പതിനൊന്ന് വയസ്സുള്ള ആൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയായ മേത്തല എല്‍തുരുത്ത് പള്ളിയില്‍ വീട്ടില്‍ സുധാകരന്‍ (53) എന്നയാളെയാണ് ഇരിങ്ങാലക്കുട അതിവേഗ പോക്സോ കോടതി 27 വർഷം കഠിന തടവിനും 1,35, 000 രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. 2021 ജൂലൈContinue Reading

പൂജ ചെയ്ത് ദോഷം മാറ്റാമെന്നു പറഞ്ഞ് വയോധികയുടെ എഴ് പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കൊടകര സ്വദേശി അറസ്റ്റിൽ …   മാള : മാള മങ്കിടിയിൽ ഒറ്റക്കു താമസിക്കുന്ന വയോധികയുടെ വീട്ടിലെത്തി ദേഷങ്ങളുണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചു ആറേമുക്കാൽ പവൻ സ്വർണ്ണാഭരണങ്ങൾ കവർന്ന കൊടകര മരത്തംപള്ളിപ്പാടത്ത് താമസിക്കുന്ന കക്കാട്ടിൽ വീട്ടിൽ ഉണ്ണിയെ (57 വയസ്സ്)ആണ് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.കെ. ഷൈജു, ഇൻസ്പെക്ടർ സജിൻContinue Reading

ഇരിങ്ങാലക്കുട നഗരസഭയുടെ സാമൂഹ്യ സുരക്ഷ പെൻഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് 236 ഗുണഭോക്താക്കൾ ; നഗരസഭാ യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങളിൽ നിന്നും ഉദ്യോഗസ്ഥർക്ക് വിമർശനം ..   ഇരിങ്ങാലക്കുട : നഗരസഭയുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ പട്ടികയിൽ നിന്നും ഗുണഭോക്താക്കൾ ഒഴിവാക്കപ്പെട്ട വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് ഭരണ-പ്രതിപക്ഷ അംഗങ്ങളിൽ നിന്നും വിമർശനം. നഗരസഭ യോഗത്തിൽ നിശ്ചിത അജണ്ടകൾക്ക് മുമ്പായി ബിജെപി അംഗം ടി കെ ഷാജുട്ടനാണ് വിഷയം അവതരിപ്പിച്ചത്. മാസങ്ങളായിContinue Reading

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമൊരുക്കി സെന്റ് ജോസഫ്സ് കോളേജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ് ..   ഇരിങ്ങാലക്കുട : ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ അവസരമൊരുക്കി  സെൻ്റ് ജോസഫ്സ് കോളജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്. ‘നോ വോട്ടര്‍ ടു ബി ലെഫ്റ്റ് ബിഹൈന്റ്’ മുദ്രാവാക്യമായാണ് പരിപാടി ആരംഭിച്ചിരിക്കുന്നത്.    വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് വഴി വോട്ട് ചേര്‍ക്കേണ്ട പരിശീലന ക്ലാസിന് നിയോജക മണ്ഡലം ഇലക്ടറല്‍Continue Reading

അവിട്ടത്തൂർ കീഴ്തൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ശങ്കര മണ്ഡപം സമർപ്പിച്ചു; മാനവരാശിക്ക് മുന്നിൽ ആർഷ സംസ്കൃതിയുടെ വിളംബരമാണ് ശ്രീ ശങ്കരാചാര്യർ നടത്തിയതെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിളള…   ഇരിങ്ങാലക്കുട : ഭാരതീയ സമൂഹത്തിനും മാനവരാശിക്കും മുമ്പിലും ആർഷ സംസ്കൃതിയുടെ വിളംബരമാണ് ശ്രീശങ്കരാചാര്യർ നടത്തിയതെന്ന് ഗോവ ഗവർണർ അഡ്വ പി എസ് ശ്രീധരൻപിള്ള . അവിട്ടത്തൂർ കീഴ്ത്യക്കോവിൽ ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള ശങ്കര മണ്ഡപത്തിന്റെ സമർപ്പണവും ശങ്കര പ്രതിമയുടെ അനാച്ഛാദനവുംContinue Reading

ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനലിന് ജയം…   ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് പാനൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എം എസ്സ് കൃഷ്ണകുമാർ പ്രസിഡണ്ട് ആയും കെ എം ധർമ്മരാജൻ വൈസ്- പ്രസിഡണ്ടായും സ്ഥാനമേറ്റു. ഭരണ സമിതി അംഗങ്ങളായി കെ ജെ അഗസ്റ്റിൻ, ജോൺ ജിമ്മി ഫ്രാൻസിസ് , വിജയൻ എളേടത്ത്, വി പി രാധാകൃഷ്ണൻ , കെ എസ് ഷബീർ,Continue Reading

ക്രൈസ്റ്റ് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു …. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ച് വൈദ്യുതി പോസ്റ്റ് തകർന്നു . ഇരിങ്ങാലക്കുട പുറ്റുങ്ങൽ ക്ഷേത്രം റോഡിൽ വൈകീട്ട് നാല് മണിയോടെ ആയിരുന്നു അപകടം. ആർക്കും സാരമായ പരിക്കില്ല. ഡിഗ്രി നാട്ടിക വിക്രഞ്ചേരി സ്വദേശി അഭയ് ആണ് കാർ ഓടിച്ചിരുന്നത്. വിദ്യാർഥികളായ മൂന്ന് പേർ കൂടിContinue Reading

പോക്സോ കേസ്സിൽ തമിഴ്നാട് സ്വദേശിയായ അതിഥി തൊഴിലാളിക്ക് 10 വർഷം കഠിനതടവും 50000 രൂപ പിഴയും.. ഇരിങ്ങാലക്കുട : എഴ് വയസ്സുകാരിക്കെതിരെ ലൈംഗിക അതിക്രമം കാണിച്ച 70 കാരനെ 10 വർഷം കഠിന തടവിനും 50000 രൂപ പിഴ അടയ്ക്കാനും വിധിച്ച് കൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് സി ആർ രവിചന്ദർ ഉത്തരവായി. തമിഴ്നാട് തേനാംപട്ടി സ്വദേശി പളനിയപ്പനെയാണ് ശിക്ഷിച്ചത്. 2018 നവംബർ 6 ന് ആയിരുന്നുContinue Reading

നവ കേരള സദസ്സ്; പ്രചരണാർത്ഥം പട്ടണത്തിൽ നൈറ്റ് വാക്കും …   ഇരിങ്ങാലക്കുട : നവ കേരള സദസ്സിന്റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്ത്രീകൾക്കായ് നൈറ്റ് വാക്ക് . ഠാണാ ചന്തക്കുന്നിൽ നിന്ന് ബസ് സ്റ്റാൻഡ് പരിസരത്തേക്ക് നടത്തിയ നൈറ്റ് വാക്ക് ചലച്ചിത്രതാരം സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിതാബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് നൈറ്റ് വാക്ക് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്Continue Reading