രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ; പ്രതിഷേധ പ്രകടനവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ ….
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ; പ്രതിഷേധ പ്രകടനവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ …. ഇരിങ്ങാലക്കുട : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ അതിരാവിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുടയിൽ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടണത്തിൽ പ്രതിഷേധ പ്രകടനം . നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരന്റെ നേതൃത്വത്തിൽ നടന്ന പ്രകടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു.Continue Reading
കരുവന്നൂർ മോഡൽ ക്രമക്കേടുകൾ തുമ്പൂർ ബാങ്കിൽ നടന്നിട്ടുണ്ടെന്ന മാധ്യമവാർത്തകൾ ശരിയല്ലെന്നും നടന്നിട്ടുള്ളത് മൂന്നരക്കോടി രൂപയുടെ ക്രമക്കേടുകൾ മാത്രമെന്നും ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി; ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ബാങ്കിന് ഔദ്യോഗിക വിവരങ്ങൾ ഇല്ലെന്നും കമ്മിറ്റി …
കരുവന്നൂർ മോഡൽ ക്രമക്കേടുകൾ തുമ്പൂർ ബാങ്കിൽ നടന്നിട്ടുണ്ടെന്ന മാധ്യമവാർത്തകൾ ശരിയല്ലെന്നും നടന്നിട്ടുള്ളത് മൂന്നരക്കോടി രൂപയുടെ ക്രമക്കേടുകൾ മാത്രമെന്നും ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി; ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ബാങ്കിന് ഔദ്യോഗിക വിവരങ്ങൾ ഇല്ലെന്നും കമ്മിറ്റി … ഇരിങ്ങാലക്കുട : കരുവന്നൂർ മോഡലിൽ തുമ്പൂർ സർവീസ് സഹകരണ ബാങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന മാധ്യമ വാർത്തകൾ അവാസ്തവമാണെന്ന് ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി . ഇഡി അന്വേഷണം എന്നത് സംബന്ധിച്ചും ബാങ്കിൽ അറിയിപ്പ് ഒന്നുംContinue Reading
കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ വൈസ് – പ്രസിഡണ്ട് താണിശ്ശേരി മഞ്ഞളി ജോസ് നിര്യാതനായി.
കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ വൈസ് – പ്രസിഡണ്ട് താണിശ്ശേരി മഞ്ഞളി ജോസ് നിര്യാതനായി. ഇരിങ്ങാലക്കുട : കാറളം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ വൈസ് – പ്രസിഡണ്ട് താണിശ്ശേരി മഞ്ഞളി കൊച്ചപ്പൻ മകൻ ജോസ് (76 വയസ്സ് ) നിര്യാതനായി. ന്യൂനപക്ഷ സെൽ മണ്ഡലം ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ബേബിയാണ് ഭാര്യ. റോബർട്ട് , റെന്നി , ബാഗിൻസ്, മാർട്ടിൻ, ജിസ്മോൻ എന്നിവർ മക്കളും ബിന്ദു, ജെൻഷContinue Reading
ട്രിപ്പിൾ ജമ്പിൽ ഇരട്ട സ്വർണം കൊയ്ത് ക്രൈസ്റ്റ് കോളേജ് സഹോദരങ്ങൾ …
ട്രിപ്പിൾ ജമ്പിൽ ഇരട്ട സ്വർണം കൊയ്ത് ക്രൈസ്റ്റ് കോളേജ് സഹോദരങ്ങൾ … ഇരിങ്ങാലക്കുട :തമിഴ്നാട് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ വച്ച് നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൽ ജമ്പിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും സ്വർണം നേടിയത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സഹോദരങ്ങൾ. ഒന്നാം വർഷ എംകോം വിദ്യാർത്ഥിനി ആയ മീര ഷിബു, മൂന്നാം വർഷ ബി എ ഫംഗ്ഷണൽ ഇംഗ്ലീഷ് വിദ്യാർത്ഥിയായ സെബാസ്റ്റ്യൻContinue Reading
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈമാറിയത് ഇരുപത്തിരണ്ട് ലക്ഷം രൂപ …
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദനഹ തിരുനാൾ ; ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈമാറിയത് ഇരുപത്തിരണ്ട് ലക്ഷം രൂപ … ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദനഹാ തിരുനാളിനോടനുബന്ധിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കൈമാറിയത് 22 ലക്ഷം രൂപ. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനോടുബന്ധിച്ച് നടന്ന പ്രസുന്തേദി വാഴ്ചയിലൂടെ സമാഹരിച്ച 1414000 രൂപയും അകാലത്തില്‍ മരണമടഞ്ഞ കത്തീഡ്രല്‍ ദോവാലയത്തിലെ ഗായക സംഘത്തിലെ തെരേസ ഡേവീസിന്റെ ഓർമ്മയ്ക്കായി വീട്ടുകാർ നല്കിയContinue Reading
ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ നവതി ആഘോങ്ങളുടെ സമാപനം ജനുവരി 17 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും …
ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ നവതി ആഘോങ്ങളുടെ സമാപനം ജനുവരി 17 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും … ഇരിങ്ങാലക്കുട : ഗാന്ധിജിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന് 90 വർഷം തികയുന്ന 2024 ജനുവരി 17 ന് നീഡ്സിന്റെ ആഭിമുഖ്യത്തിൽ നടത്തി വന്ന നവതി ആഘോഷങ്ങളുടെ സമാപനം നടക്കും. ടൗൺ ഹാളിൽ 3.30 ന് നടക്കുന്ന സമാപന സമ്മേളനം കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനംContinue Reading
ഭക്തി സാന്ദ്രമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം …
ഭക്തി സാന്ദ്രമായി ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം … ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി സെന്റ് തോമസ് കത്തീഡ്രൽ പിണ്ടിപ്പെരുന്നാള് പ്രദക്ഷിണം . ഉച്ചക്ക് രണ്ടിന് നടന്ന ദിവ്യബലിക്കു ശേഷമാണ് നഗര വീഥികളിലൂടെ വിശ്വാസ തീക്ഷ്ണത നിറഞ്ഞ പ്രദക്ഷിണം നടന്നത്. ഭക്തിയടെയും വിശ്വാസത്തിന്റെയും നിറവില്‍ തലമുറകള്‍ കാട്ടിയ വഴികളിലൂടെ കാലടികള്‍ വച്ച് നഗരത്തിലെ വിവിധ അങ്ങാടികളിലൂടെ നടന്ന പ്രദക്ഷിണത്തിന് ആയിരങ്ങള്‍ പങ്കെടുത്തു. ആദ്യം തിരുന്നാള്‍ പ്രദക്ഷിണത്തിന്റെ വരവറിയിച്ച് പെരുമ്പറContinue Reading
കനത്ത മഴ; കോൾനിലങ്ങളിലെ കൃഷി നാശം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി ; നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളിൽ തുടർനടപടികൾ നടന്ന് വരികയാണെന്ന് അധികൃതർ ….
കനത്ത മഴ; കോൾനിലങ്ങളിലെ കൃഷി നാശം ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ഇടപെടണമെന്ന് മുകുന്ദപുരം താലൂക്ക് വികസനസമിതി ; നവകേരള സദസ്സിൽ ലഭിച്ച അപേക്ഷകളിൽ തുടർനടപടികൾ നടന്ന് വരികയാണെന്ന് അധികൃതർ …. ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയെ തുടർന്ന് പാടശേഖരങ്ങൾ വെള്ളം നിറഞ്ഞ് കൃഷി നശിക്കുന്ന സാഹചര്യം ഉള്ളതിനാൽ ഇല്ലിക്കൽ , മുനയം, എനാമാവ്, കൊറ്റംകോട് എന്നിവടങ്ങളിലെ ഷട്ടറുകൾ അടിയന്തരമായി തുറക്കാൻ ജില്ലാ ഭരണകൂടം നടപടികൾ മുകുന്ദപുരംContinue Reading
ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്, വിശ്വാസ സഹസ്രങ്ങള്‍ സാക്ഷി, രൂപം എഴുന്നള്ളിച്ചുവെക്കലിന് വന്‍ ഭക്തജന തിരക്ക് …
ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്, വിശ്വാസ സഹസ്രങ്ങള്‍ സാക്ഷി, രൂപം എഴുന്നള്ളിച്ചുവെക്കലിന് വന്‍ ഭക്തജന തിരക്ക് … ഇരിങ്ങാലക്കുട: ചരിത്ര പ്രസിദ്ധമായ സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപെരുന്നാളിന്റെ തിരുസ്വരൂപം എഴുന്നള്ളിച്ച് വെക്കല്‍ ചടങ്ങ് ഭക്തിസാന്ദ്രം. രാവിലത്തെ ദിവ്യബലിക്കു ശേഷം വീടുകളിലേക്കു അമ്പെഴുന്നള്ളിപ്പുകള്‍ നടന്നു. വീടുകളുടെ മുന്‍വശം അലങ്കരിച്ച പിണ്ടികള്‍, കൊടിതോരണങ്ങള്‍ എന്നിവ കൊണ്ടു വര്‍ണാഭമാക്കിയിരുന്നു. പിണ്ടികളില് സ്ഥാപിച്ചിരുന്ന മണ്‍ചിരാതുകള്‍ തെളിയിച്ചും ദീപാലങ്കാരങ്ങള്‍ തെളിയിച്ചും പടക്കം പൊട്ടിച്ചും ഭക്തിയുടെ നിറവിലാണു വിശുദ്ധന്റെ തിരുസ്വരൂപംContinue Reading
ഇരിങ്ങാലക്കുടയിൽ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം ; നിർമ്മിച്ചത് 12 ലക്ഷം രൂപ ചിലവഴിച്ച് …
ഇരിങ്ങാലക്കുടയിൽ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം ; നിർമ്മിച്ചത് 12 ലക്ഷം രൂപ ചിലവഴിച്ച് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രവും . ഠാണാവിൽ താലൂക്ക് ഹോസ്പിറ്റലിന്റെ മുൻവശത്താണ് ആധുനിക സൗകര്യത്തോടുകൂടി ബസ് വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചിരിക്കുന്നത്. വൈഫെ സൗകര്യം, സോളാര്‍ സിസ്റ്റം, റൂഫീങ്ങ് ലെറ്റുകള്‍, മ്യൂസിക്ക് സിസ്റ്റം, നീരിക്ഷണ ക്യാമറ, മൊബൈല്‍ ചാര്‍ജ്ജിങ് പോര്‍ട്ടുകള്‍ തുടങ്ങി ബുക്ക് ഷെല്‍ഫ് വരെ സജ്ജമാക്കിയിട്ടുണ്ട്. വെള്ളാങ്കല്ലൂര്‍Continue Reading
























