പട്ടണഹൃദയത്തിൽ കഴിഞ്ഞ മാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതോളം ഡെങ്കിപ്പനി കേസുകൾ; ജാഗ്രത പാലിക്കാനും മെയ് 25, 26 തീയതികളിൽ ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഡ്രൈ ഡേ ആചരിക്കാനും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ തീരുമാനം…   ഇരിങ്ങാലക്കുട : പട്ടണഹൃദയത്തിൽ കഴിഞ്ഞ മാസങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇരുപതോളം ഡെങ്കി പനി കേസുകൾ. ബസ് സ്റ്റാൻ്റ് പരിസരത്തുള്ള എക്സൈസ് ഓഫീസ്, ഒരു വ്യാപാര സ്ഥാപനം, ഒരു വിദ്യാഭ്യാസ കേന്ദ്രംContinue Reading

കഥകളി ലോകത്ത് അഞ്ചു പതിറ്റാണ്ടുകളായി സാന്നിധ്യം; കലാനിലയം ഗോപിയാശാനെ വീര ശ്യംഖലയും ഗുരുദക്ഷിണയും നൽകി ശിഷ്യർ ആദരിച്ചു..   ഇരിങ്ങാലക്കുട : കഥകളി ലോകത്ത് അഞ്ച് പതിറ്റാണ്ടുകളായി നിറഞ്ഞ് നില്ക്കുന്ന കലാനിലയം ഗോപിയാശാനെ ശിഷ്യരുടെ നേത്യത്വത്തിൽ വീര ശ്യംഖലയും ഗുരുദക്ഷിണയും നൽകി ആദരിച്ചു. ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ സോപാന സംഗീതം, നൃത്തയോഗ, കേളി, കഥകളി പരമ്പര, ജുഗൽബന്ദി, ശിഷ്യ – സുഹ്യദ് സംഗമം, മോഹിനിയാട്ടക്കച്ചേരി, സമാദരണ സമ്മേളനം എന്നിവയോടെ ആയിരുന്നുContinue Reading

സൈബർ തട്ടിപ്പ് കേസിൽ ഉൾപ്പെട്ട കൊയിലാണ്ടി സ്വദേശിയായ പ്രതി അറസ്റ്റിൽ; വെള്ളാങ്ങല്ലൂർ സ്വദേശിക്ക് നഷ്ടമായത് 47 ലക്ഷത്തോളം രൂപ ..     ഇരിങ്ങാലക്കുട :വ്യാജ ഷെയർ ട്രേഡിംഗ് സൈറ്റ് മുഖേന ഷെയർ ട്രേഡിംഗ് നടത്തിയതിലൂടെ വെള്ളാങ്ങല്ലൂർ സ്വദേശിയുടെ 47 ലക്ഷത്തോളം രൂപ സൈബർ തട്ടിപ്പിനിരയായി നഷ്ടപ്പെട്ട കേസിലാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ മനാഫ് (34 വയസ്സ്) എന്നയാൾ അറസ്റ്റിലായി. സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് കമ്മീഷൻ വാങ്ങി സുഹൃത്തിന്Continue Reading

മാരക രാസലഹരിയായ എംഡിഎംഎ യുമായി കണ്ണൂർ സ്വദേശിയായ യുവാവ് പിടിയിൽ….   ചാലക്കുടി : ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് മാരക രാസലഹരി മരുന്ന് കടത്തുന്നുവെന്ന് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെതുടർന്ന് ചാലക്കുടി ഡിവൈഎസ്പി ആർ. അശോകൻ, റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എൻ. മുരളി കൊരട്ടി സർക്കിൾ ഇൻസ്പെക്ടർ എൻ. എ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ കൊരട്ടി ജംഗ്ഷനിൽContinue Reading

ഇരിങ്ങാലക്കുട രൂപതയിലെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ് ഭക്തി സാന്ദ്രമായി…   ഇരിങ്ങാലക്കുട: ദിവ്യകാരുണ്യത്തിൻ്റെ ശക്തിയും ചൈതന്യവും പങ്കുവെച്ച് ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോൺഗ്രസ് ക്രിസ്തു വിശ്വാസത്തിൻ്റെ ആഘോഷമായി. കേരളസഭാ നവീകരണത്തിന്റെയും രൂപത സുവർണ്ണ ജൂബിലി വാർഷികത്തിൻ്റെയും മുന്നോടിയായി ആണ് ഇരിങ്ങാലക്കുട രൂപതയുടെ പ്രഥമ ദിവ്യകാരുണ്യ കോൺഗ്രസ്സ് നടത്തപ്പെട്ടത്. രൂപത ഭദ്രാസന ദൈവാലയമായ സെൻ്റ്.തോമസ് കത്തീഡ്രൽ അങ്കണത്തിൽ രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ്റെ അധ്യക്ഷതയിൽ നടന്ന ദിവ്യകാരുണ്യ കോൺഗ്രസ് സമ്മേളനം,Continue Reading

എംഡിഎംഎ യുമായി താഴെക്കാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ…   ഇരിങ്ങാലക്കുട : എംഡിഎംഎ യുമായി യുവാവ് അറസ്റ്റിൽ. താഴേക്കാട് കണ്ണിക്കര തോട്ടത്തിൽ വീട്ടിൽ അരുൺ (30 വയസ്സ്)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടിൽ നിന്നും 18.020 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഡിസിപി ക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം ആളൂർ സിഐ മുഹമ്മദ് ബഷീർ, എസ് ഐ നവീൻ ഷാജ് എന്നിവർ ചേർന്നാണ് പ്രതിയുടെ താഴെക്കാടുള്ള വീട്ടിലെContinue Reading

ഡിജിറ്റൽ മേഖലയിലെ തൊഴിൽ സാധ്യതകളിലേക്ക് എത്തിച്ചേരാൻ വിദ്യാർഥി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ; ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ നൈപുണി വികസനം കേന്ദ്രീകരിച്ചെന്നും മന്ത്രി..   ഇരിങ്ങാലക്കുട : ഡിജിറ്റൽ മേഖലയിലെ തൊഴിൽ അവസരങ്ങളിലേക്ക് എത്തിച്ചേരാനും സമ്പദ്ഘടനയുമായി ബന്ധപ്പെടുത്തി പുതിയ ഉൽപ്പന്നങ്ങൾക്കും സർവീസുകൾക്കും രൂപം നൽകാനും വിദ്യാർഥി സമൂഹത്തിന് കഴിയേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. കേരളContinue Reading

മൂർക്കനാട് ഇരട്ട കൊലപാതകം; ചെമ്മണ്ട, പൊറത്തിശ്ശേരി സ്വദേശികളായ രണ്ടു പേർ കൂടി അറസ്റ്റിൽ; കേസിൽ ഇത് വരെ അറസ്റ്റിലായത് പതിനേഴ് പേർ….   ഇരിങ്ങാലക്കുട : മൂർക്കനാട് അമ്പല ഉത്സവത്തിന് രാത്രി രണ്ടു ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ രണ്ടു പേർ കുത്തേറ്റു കൊല്ലപ്പെട്ട കേസ്സിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. ചെമ്മണ്ട സ്വദേശി പടയറ്റിൽ ഡിവിൻ (23 വയസ്സ) പൊറത്തിശ്ശേരി സ്വദേശി താറാട്ടിൽ അഭിഷേക് (18) എന്നിവരെയാണ് തൃശൂർContinue Reading

ഹയർ സെക്കണ്ടറിയിൽ അനധ്യാപകരെ നിയമിക്കണമെന്ന് നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സമ്മേളനം ..   ഇരിങ്ങാലക്കുട: ഹയർ സെക്കൻഡറിയിൽ അനധ്യാപകരെ നിയമിക്കണമെന്ന് കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിങ്ങ് സ്റ്റാഫ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല സമ്മേളനം . ലിറ്റിൽ ഫ്ളവർ കോൺവെൻ്റ് സ്കൂൾ ഹാളിൽ നടന്ന സമ്മേളനം നഗരസഭ ചെയർപേഴ്സൺ സുജ സജ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് പി.ആർ. ബാബു അധ്യക്ഷത വഹിച്ചു.Continue Reading

കഥകളി ലോകത്ത് അഞ്ചു പതിറ്റാണ്ടുകളായി സാന്നിധ്യം; കലാനിലയം ഗോപിയാശാനെ വീര ശ്യംഖലയും ഗുരുദക്ഷിണയും നൽകി ശിഷ്യർ ആദരിക്കുന്നു….   ഇരിങ്ങാലക്കുട : കഥകളി ലോകത്ത് അഞ്ച് പതിറ്റാണ്ടുകളായി നിറഞ്ഞ് നില്ക്കുന്ന കലാനിലയം ഗോപിയാശാനെ ശിഷ്യരുടെ നേത്യത്വത്തിൽ വീര ശ്യംഖലയും ഗുരുദക്ഷിണയും നൽകി ആദരിക്കുന്നു. ഇരിങ്ങാലക്കുട ശാന്തിനികേതൻ സ്കൂളിൽ മെയ് 18, 19 ദിവസങ്ങളിൽ സോപാന സംഗീതം, നൃത്തയോഗ, കേളി, കഥകളി പരമ്പര, ജുഗൽബന്ദി, ശിഷ്യ – സുഹ്യദ് സംഗമം, മോഹിനിയാട്ടക്കച്ചേരി,Continue Reading