ഇരിങ്ങാലക്കുട മണ്ഡലത്തിൽ 68 പേർക്ക് കൂടി കോവിഡ്; പൂമംഗലം, മുരിയാട്, കാറളം പഞ്ചായത്തുകളിലായി മൂന്ന് കോവിഡ് മരണങ്ങളും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 68 പേർക്ക് കൂടി കോവിഡ്. നഗരസഭയിൽ 6 ഉം വേളൂക്കരയിലും ആളൂരിലും 20 പേർ വീതവും മുരിയാട് 3 ഉം പടിയൂരിൽ 14 ഉം പൂമംഗലത്ത് 5 ഉം പേരാണ് ഇന്നത്തെ കോവിഡ് ബാധിതരുടെ പട്ടികയിലുള്ളത്. കാട്ടൂർ, കാറളം പഞ്ചായത്തുകളിൽ ഇന്ന് ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. പൂമംഗലം,Continue Reading

കോവിഡ് ചട്ടലംഘനം; കാട്ടുങ്ങച്ചിറയിൽ പ്രവർത്തിക്കുന്ന പിടിആർ ഓഡിറ്റോറിയത്തിൻ്റെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് കൊണ്ട് നഗരസഭ സെക്രട്ടറിയുടെ ഉത്തരവ്; തുടർനടപടികളിൽ നിന്ന് ഒഴിവാക്കാൻ രേഖകൾ ഹാജരാക്കാൻ വ്യാപാരഭവൻ അധികൃതർക്ക് നിർദ്ദേശം. ഇരിങ്ങാലക്കുട :കോവിഡ് ചട്ടങ്ങൾ ലംഘിച്ച് പരിപാടി നടത്തിയതിന് കാട്ടുങ്ങച്ചിറയിൽ പ്രവർത്തിക്കുന്ന പിടിആർ കല്യാണമണ്ഡപത്തിന് എതിരെ നടപടി .ഒക്ടോബർ 18 മുതൽ 31 വരെ ലൈസൻസ് സസ്പെൻ്റ് ചെയ്ത് കൊണ്ട് നഗരസഭ സെക്രട്ടറി ഉത്തരവായി. ഈ കാലയളവിൽ യാതൊരു പ്രവർത്തനങ്ങളും പാടില്ലെന്ന്Continue Reading

കയ്പമംഗലത്ത് ബാറിൽ വച്ച് യുവാവിനെ കുത്തി പരിക്കേല്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ കയ്പമംഗലം :കയ്പമംഗലത്ത് ബാറിൽ വെച്ച് യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കാത്തിരുത്തി സ്വദേശി പുത്തിരിക്കാട്ടിൽ കണ്ണൻ എന്ന ജിനോദ് (36), പെരിഞ്ഞനം പഞ്ചാരവളവ് സ്വദേശി പണിക്കശേരി സഞ്ചു (23) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ്.എൻ.ശങ്കരന്റെ നേതൃത്വത്തിൽ കയ്പമംഗലം എസ്.ഐ പി.സുജിത്തും സംഘവും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 9 മണിയോടെ മൂന്നുപീടികContinue Reading

കാട്ടൂർ തെക്കുംപ്പാടത്തെ തെക്കേ ബണ്ട് തകർച്ചാഭീഷണിയിൽ;നാനൂറ് എക്കറോളം പാടശേഖരങ്ങൾ വെള്ളത്തിൽ മുങ്ങുമെന്ന ആശങ്കയിൽ കർഷകർ. ഇരിങ്ങാലക്കുട: ദിവസങ്ങളായുള്ള മഴയും ചിമ്മിനി ഡാമിൽ നിന്നുള്ള വെള്ളത്തെയും തുടർന്ന് കാട്ടൂർ തെക്കുംപ്പാടത്തെ തെക്കേ ബണ്ട് തകർച്ചാ ഭീഷണിയിൽ. രണ്ട് കിലോമീറ്റർ വരുന്ന ബണ്ടിൻ്റെ അഞ്ഞൂറ് മീറ്ററോളം ദൂരം വെള്ളം കരകവിഞ്ഞ് ബണ്ട് എത് നിമിഷവും പൊട്ടാവുന്ന അവസ്ഥയിലാണ്. ബണ്ട് പൂർണ്ണമായും തകർന്നാൽ കാട്ടൂർ, മനവലശ്ശേരി വില്ലേജുകളിലായിട്ടുള്ള 400 എക്കറോളം പാടങ്ങൾ വെള്ളത്തിലാകും. ഇപ്പോൾContinue Reading

കൊരട്ടിയിൽ 37 ഇരട്ടവീടുകൾ ഒറ്റവീടുകളാവുന്നു ; നിർമ്മാണോദ്ഘാടനം നാളെ. ചാലക്കുടി: കൊരട്ടി പഞ്ചായത്തിൽ 37 ഇരട്ട ലക്ഷംവീടുകൾ ഒറ്റവീടുകളാവുന്നു. ആറ്റപ്പാടം, ഖന്നാനഗർ, തിരുമുടിക്കുന്ന്, മംഗലശ്ശേരി എന്നീ പ്രദേശങ്ങളിലെ 37 ഇരട്ടവീടുകളാണ് ഒറ്റവീടുകളാവുന്നത്. ഇതിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് (ഒക്ടോബർ 19) വൈകുന്നേരം നാല് മണിക്ക് ആറ്റപാടത്തുവെച്ച് സ്പീക്കർ എം ബി രാജേഷ് നിർവഹിക്കും. സനീഷ് കുമാർ ജോസഫ് എം എൽ എ ചടങ്ങിൽ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പിContinue Reading

മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ്റെ കീഴിൽ സഹകരണ പരിശീലന കേന്ദ്രം;സഹകരണമേഖലയിൽ കടന്നു കൂടിയ തെറ്റായ ചില പ്രവണതകൾ ആശങ്കാജനകമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ഇരിങ്ങാലക്കുട: പ്രാദേശിക സാമ്പത്തിക വികസനത്തിൻ്റെ സമാനതകളില്ലാത്ത മാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കേരളത്തിലെ സഹകരണ മേഖലയിൽ തെറ്റായ പ്രവണതകൾ കടന്ന് കൂടിയത് ആശങ്കാജനകമാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ ബിന്ദു.. ഇരിങ്ങാലക്കുടയിൽ നിന്ന് തന്നെ ഉണ്ടായി എന്നത് വ്യസനപ്പിക്കുന്ന കാര്യമാണെന്നും മന്ത്രി പറഞ്ഞു. ജനകീയപ്രസ്ഥാനങ്ങളെContinue Reading

വെള്ളക്കെട്ട് രൂക്ഷം; കൊടുങ്ങല്ലൂരിൽ അറപ്പത്തോട് പൊട്ടിച്ചു. നിർത്താതെ പെയ്ത പെരുമഴയിൽ കൊടുങ്ങല്ലൂരിന്റെ തീരദേശം വെള്ളക്കെട്ടിലമർന്നു. വെള്ളക്കെട്ട് ഒഴിവാക്കാൻ നിരവധി യുവാക്കൾ ഒത്തുചേർന്ന് മനുഷ്യ പ്രയത്‌നത്തിലൂടെ അറപ്പ പൊട്ടിച്ചു. എറിയാട്, എടവിലങ്ങ് പഞ്ചായത്തുകളുടെ അതിർത്തിയായ പുതിയ റോഡിലാണ് അറപ്പ പൊട്ടിക്കൽ നടന്നത്. ജെ.സി.ബി ഉപയോഗിച്ചായിരുന്നു അറപ്പ പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കിക്കളഞ്ഞത്.  അറപ്പയിൽ സ്വാഭാവിക പ്രക്രിയ എന്ന നിലയിൽ മണ്ണ് വന്നടിഞ്ഞതിനാൽ വെള്ളമൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഈ തടസം നീക്കം ചെയ്യുന്ന പ്രവൃത്തിയാണ്Continue Reading

ഇരിങ്ങാലക്കുട മണ്ഡലത്തിൽ 61 പേർക്ക് കൂടി കോവിഡ്;നഗരസഭ പരിധിയിൽ ഒരു കോവിഡ് മരണവും. തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 61 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 15 ഉം പടിയൂരിൽ 5 ഉം കാട്ടൂരിൽ 9 ഉം പൂമംഗലത്ത് 4 ഉം മുരിയാട് 8 ഉം ആളൂരിൽ 3 ഉം കാറളത്ത് 4 ഉം വേളൂക്കരയിൽ 13 ഉം പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇരിങ്ങാലക്കുട നഗരസഭയിൽ ഒരു കോവിഡ്Continue Reading

കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ട് ക്യാമ്പുകൾ ആരംഭിച്ചു കൊടുങ്ങല്ലൂർ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് മൂലം കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ട് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കയ്പമംഗലം, എടത്തിരുത്തി വില്ലേജുകളിലായി ആരംഭിച്ച ക്യാമ്പുകളിൽ 18 പേരാണ് താമസമാരംഭിച്ചത്. കയ്പമംഗലം വില്ലേജിൽ കാക്കാത്തുരുത്തി ഇസത്തുൽ ഇസ്ലാം മദ്രസ ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ രണ്ട് സ്ത്രീകളും രണ്ട് കുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിലെ നാല് അംഗങ്ങളാണ് താമസിക്കാനെത്തിയത്. എടത്തിരുത്തി വില്ലേജിൽ ചെന്ത്രാപ്പിന്നി ഹൈസ്കൂളിൽ ആരംഭിച്ചContinue Reading

മഴക്കെടുതി; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി ജില്ലാ കലക്ടർ   തൃശൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മണലിപ്പുഴയിലെ ജലനിരപ്പ് ഉയർന്നതോടെ വെള്ളം കയറിയ നടത്തറ, നെന്മണിക്കര, വല്ലച്ചിറ പഞ്ചായത്തുകളും ഭാരതപ്പുഴയുടെ തീരത്തുള്ള പാഞ്ഞാൾ, വള്ളത്തോൾ നഗർ പഞ്ചായത്തുകളുമാണ് കലക്ടർ സന്ദർശിച്ചത്. മണലിപ്പുഴയിലെ ജലനിരപ്പ് മുന്നറിയിപ്പ് നിരപ്പിൽ എത്തുന്നതിന് മുൻപ് തന്നെ പ്രദേശത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ്Continue Reading